Image

കെണി (ഹാസ്യകവിത: മോന്‍സി കൊടുമണ്‍)

Published on 03 July, 2013
കെണി (ഹാസ്യകവിത: മോന്‍സി കൊടുമണ്‍)
പാതിരാനേരം സൂര്യനുദിച്ചാല്‍
പലരും വീഴും ചിലപല കെണിയില്‍
പലവിധവേഷം കെട്ടി നടക്കും 
ചില കാമിനിമാരെ, നാം സൂക്ഷിക്കേണം.

പറന്നുനടന്നൊരു പ്ലെയിനില്‍പോലും
പാവത്താനെ പറ്റിച്ചൊരുവള്‍
പ്ലാനുകള്‍കാട്ടി പരതി നടന്നിവര്‍
കോടികള്‍ തട്ടി കുരുക്കാന്‍ കേരര്‍
കൊളംബസിന്‍ നാട്ടില്‍ വന്നവര്‍പോലും
സോളാര്‍ പാനലില്‍ കുടുങ്ങീ കഷ്ടം
വീടും നാടും കൊതുകാല്‍ മലിനം
നാടം നഗരവുംപെണ്ണാല്‍ ദുരിതം

"നാണോം മാനോം പോയെങ്കിലെന്താ
മാനക്കേടിതു പണംകൊണ്ടു തീര്‍ക്കാം'
മുഖ്യനോടൊന്നു മിണ്ടണമെങ്കില്‍
ജോപ്പനേം കോപ്പനേം കൂട്ടുപിടിക്കണം
നീട്ടിയും കുറുക്കിയും കോമഡി കാട്ടി
വികസനം തിന്നുന്ന മറ്റൊരു വിദ്വാന്‍
അപ്പനും മോനും വക്കാണമതു-
പാവം നമ്മളെ കഴുതകളാക്കാന്‍
കേരം തിങ്ങും കേരള നാടെനിന്‍
കോലം കണ്ടു കരഞ്ഞീടും ഞാന്‍. 

കെണി (ഹാസ്യകവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
josecheripuram 2013-07-04 07:39:30
Nalla kavitha ethu nattily valloroum vayikoomo.
Moncyc. Kodumon 2013-07-06 17:44:17
Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക