Image

ചൈനയില്‍ ബസ്സ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 16 പേര്‍ കൊല്ലപ്പെട്ടു

Published on 02 October, 2011
ചൈനയില്‍ ബസ്സ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 16 പേര്‍ കൊല്ലപ്പെട്ടു
ബെയ്‌ജിങ്‌ : ചൈനയിലെ ഹുബെയ്‌ പ്രവിശ്യയില്‍ ബസ്‌ നദിയിലേക്ക്‌ മറിഞ്ഞ്‌ 16 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക്‌ പരിക്കേറ്റു. മലയോര മേഖലയില്‍ നിന്ന്‌ മറിഞ്ഞ ബസ്‌ താഴെ നദിയില്‍ വീഴുകയായിരുന്നു. 14 പേര്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചുമാണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ നാലു മണിയോടെയായിരുന്നു സംഭവം. 34 പേരുണ്ടായിരുന്ന ബസ്സില്‍ ഒരാളെ കാണാതായി. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക