Image

അധ്യാപകന്റെ മൊഴിയില്‍ വൈരുദ്ധ്യം; പോലീസിന്‌ നിര്‍ണ്ണായക തെളിവ്‌ ലഭിച്ചു

Published on 02 October, 2011
അധ്യാപകന്റെ മൊഴിയില്‍ വൈരുദ്ധ്യം; പോലീസിന്‌ നിര്‍ണ്ണായക തെളിവ്‌ ലഭിച്ചു
കൊട്ടാരക്കര: ആര്‍ ബാലകൃഷ്‌ണപിള്ളയുടെ സ്‌കൂളിലെ അധ്യാപകന്‌ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിന്‌ നിര്‍ണ്ണായക തെളിവ്‌ ലഭിച്ചതായി അറിയുന്നു. ഇതനുസരിച്ച്‌ അധ്യാപകന്റെ മൊഴിയില്‍ പോയില്ലെന്ന്‌ പറഞ്ഞിരുന്ന വാളക്ക്‌ അധ്യാപകന്‍ പോയിരുന്നതായി തെളിഞ്ഞു. മൊബൈല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ പോലീസ്‌ നടത്തിയ അന്വേഷണം കേസില്‍ വഴിത്തിരിവാകുമെന്നാണ്‌ കരുതുന്നത്‌. അധ്യാപകന്‍ കടയ്‌ക്കലില്‍ വന്നിരുന്നതായി ജ്യോത്സ്യന്‍ ശ്രീകുമാറും പോലീസിന്‌ മൊഴി നല്‍കിയിരുന്നു.

ഇതിനിടെ കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ ചുമതലയില്‍ നിന്ന്‌ പിന്മാറി. ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ പി.എ വര്‍ഗീസാണ്‌ അന്വേഷണ ചുമതലയില്‍ നിന്ന്‌ പിന്മാറിയത്‌.

പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ അന്വേഷണത്തില്‍ നിന്ന്‌ പിന്മാറുന്നതായി അദ്ദേഹം ജയില്‍ എഡിജിപിക്ക്‌ കത്ത്‌ നല്‍കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക