Image

റീമയ്‌ക്കെതിരേ സിബി മലയില്‍ പരാതി നല്‍കി

Published on 02 October, 2011
റീമയ്‌ക്കെതിരേ സിബി മലയില്‍ പരാതി നല്‍കി
കൊച്ചി: സിനിമയുടെ ഷൂട്ടിംഗിന്‌ സമയത്തിനെത്താതിരുന്ന നടി റിമ കല്ലിങ്കലിനെതിരെ സംവിധായകന്‍ സിബിമലയില്‍ ഫെഫ്‌കയ്‌ക്ക്‌ പരാതി നല്‍കി. സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഉന്നം എന്ന ചിത്രത്തിന്‍െറ ക്‌ളൈമാക്‌സ്‌ ഞായറാഴ്‌ച കൊച്ചിയില്‍ ചിത്രീകരിക്കേണ്ടതായിരുന്നു. ഇതിനായി എല്ലാ സജ്ജീകരണവും ഒരുക്കുകയും ചെയ്‌തു.എന്നാല്‍,നടി എത്തിയില്ലത്രേ.ഇതുസംബന്ധിച്ച്‌ തന്നോടൊന്നും റീമ പറഞ്ഞില്‌ളെന്നും സമയത്ത്‌ എത്താതെ മുങ്ങുകയായിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞു.

സിബി മലയിലിന്‍െറ പരാതി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മക്ക്‌ കൈമാറുമെന്നും ഇതിനുശേഷം യുക്തമായ നടപടി സ്വീകരിക്കുമെന്നും ഫെഫ്‌ക ഭാരവാഹികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക