Image

മംഗളം നേരുന്നീ ശുഭമുഹൂര്‍ത്തത്തില്‍: ജോര്‍ജ് മണ്ണിക്കരോട്ടിന്റെ സപ്തതി

(ജി. പുത്തന്‍കുരിശ്) Published on 08 July, 2013
മംഗളം നേരുന്നീ ശുഭമുഹൂര്‍ത്തത്തില്‍: ജോര്‍ജ് മണ്ണിക്കരോട്ടിന്റെ സപ്തതി
വളരെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് മലയാളം സൊസൈറ്റി ശ്രീ. ജോര്‍ജ് മണ്ണിക്കരോട്ട"ിന്റ സപ്തതി ആഘോഷിക്കുന്നത്. ഒരു വ്യക്തി എത്രനാള്‍ ജീവിച്ചിരുന്നു എന്നതിനേക്കാള്‍, ആ വ്യക്തി, ജീവിതം എങ്ങനെ ചിലവഴിച്ചു എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അങ്ങനെയാണെങ്കില്‍ ശ്രീ. മണ്ണിക്കരോട്ട"് മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകളെ നമ്മള്‍ക്ക് വിസ്മരിക്കാനാവില്ല. ആഗോളവത്ക്കരണത്തിന്റെ പിടിയില്‍പ്പെട്ട"്, മലയാള ഭാഷ വികലമാക്കപ്പെടുമ്പോള്‍, പ്രത്യേകിച്ച് കേരളത്തില്‍, ഭാഷാ സ്‌നേഹികളായ അപൂര്‍വ്വം ചില വ്യക്തികള്‍, സരസ്വതിദേവിയുടെ വരദാനമായ ഭാഷയെ കാത്തു സൂക്ഷിക്കുന്നതില്‍ അവരുടെ പരിധികള്‍ വിട്ട"് ഭാഷയുടെ വളര്‍ച്ചക്കും ഉയര്‍ച്ചക്കുമായി എല്ലാക്കാലത്തും ഭഗീരഥപ്രയ്ന്തം ചെയ്യാറുണ്ട്. അതില്‍ സമുന്നതമായ പങ്ക് വഹിച്ച വ്യക്തിയാണ് ശ്രീ. മണ്ണിക്കരോട്ടെന്നതിന് സംശയമില്ല. ആ ഉറച്ച വിശ്വാസമാണ് ഈ സപ്തതി ആഘോഷത്തെ മലയാളം സൊസൈറ്റി സ്വന്തം ആഘോഷമാക്കി മാറ്റാന്‍ തയ്യാറായത്.

അമേരിക്കയില്‍ ഇതുപോലെയുള്ള സാഹിത്യ പ്രസ്ഥാനങ്ങള്‍ തളിര്‍ക്കുകയും പോറ്റിപുലര്‍ത്താന്‍ ആളില്ലാതെ ജീര്‍ണ്ണിച്ച് നാമാവശേഷം ആകുന്ന കാലത്ത്, ഇത്തരം പ്രസ്ഥാനങ്ങള്‍ മനുഷ്യ സംസ്ക്കാരത്തെ നിലനിറുത്തുന്നതില്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞ്, ഹ്യൂസ്റ്റണില്‍ ഇങ്ങനെ ഒരു പ്രസ്ഥാനം വേണമെന്ന് ഏകദേശം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്ണിക്കരോട്ട"് എന്നോട് അഭിപ്രായപ്പെട്ടപ്പോള്‍, ഏറ്റവും സന്തോഷത്തോടെയാണ് ഞാനത് സ്വീകരിച്ചത്. ഹ്യൂസ്റ്റണാണ് മലയാളം സൊസൈറ്റിയുടെ ആസ്ഥാനമെങ്കിലും അമേരിക്ക മുഴുവനും ഹ്യൂസ്റ്റണിലാണോ എന്ന ്‌തോന്നുമാറ് അദ്ദേഹം മലയാളം സൊസൈറ്റി ഓഫ് അമേരിക്ക എന്ന ഒരു പേരും കണ്ടെത്തി. മാസത്തില്‍ ഒരിക്കലെങ്കിലും ഭാഷാസ്‌നേഹികളുടെ മീറ്റിങ്ങ് വിളിച്ചു കൂട്ടി ആശയ വിനിമയം ചെയ്യുന്നതിനും, പുതിയ വ്യക്തികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം എല്ലായിപ്പോഴും സമയം കണ്ടെത്തിയത് എല്ലാവര്‍ക്കും ആവേശം നല്‍കുന്ന അദ്ദേഹത്തിന്റെ മാത്രമായ ഒരു സ്വഭാവ വിശേഷമാണ്. ഓരോ വ്യക്തികളേയും ഈമെയിലിലൂടെ വിവരം അറിയിക്കുകയും, അതോടൊപ്പം ഫോണില്‍ വിളിച്ച് വിവിരം ധരിപ്പിക്കുകയും ചെയ്യുകയെന്നതും അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിലെല്ലാം ഉപരി മറ്റുള്ളവര്‍ക്ക് അവരുടെ ചിന്തകളേയും ആശയങ്ങളേയും പ്രകടിപ്പിക്കുന്നതിനും അവസരം ഉണ്ടാക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. 

ജീവാജാലങ്ങളില്‍ മനുഷ്യനെപ്പോലെ ആശയ വിനിമയത്തിന് ഭാഷ ഉപയോഗിക്കുന്ന മറ്റൊരു ജീവിയില്ല എന്നത് സൃഷ്ടിയുടെ മഹത്തരമായ ഒരു സവിശേഷതയാണ്. മൃഗങ്ങളും പക്ഷികളും, മറ്റ് ജീവജാലങ്ങളും നാദങ്ങളിലൂടേയും, ആംഗ്യങ്ങളിലൂടെയും പ്രത്യേക ശബ്ദങ്ങളിലൂടയും, ശബ്ദാവര്‍ത്തനങ്ങളിലൂടേയും ഒക്കെ ആശയ വിനിമയം നടത്തുമ്പോള്‍, ആശയങ്ങളെ വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിച്ച് ആശയ വിനിമയം ചെയ്യത്തക്കരീതിയിലും ചിന്തിപ്പിക്കത്തക്കരീതിയിലും മനുഷ്യന്‍ ഭാഷ വികസിപ്പിച്ചെടുക്കുകയും അതിനോടൊപ്പം ലിപികള്‍ രുപാന്തരപ്പെടുത്തിയെടുത്തതും ചരിത്രത്തിലെ ഏറ്റവും വിപ്ലവാത്മകരമായ ഒരു കാല്‍ വെയ്പ്പാണ്. 

ബുദ്ധിജീവിയെന്നര്‍ത്ഥമുള്ള ഹോമൊ സാപ്പ്യയന്‍സിന്റെ കാലഘട്ടം തുടങ്ങിയാണ് ഭാഷയുടെ വളര്‍ച്ച. അതായത് മുപ്പതിനായിരം തുടങ്ങി നൂറായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അതിനുശേഷം ഭാഷയെ വളര്‍ത്തുന്നതില്‍ അനേകര്‍ സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്നു എന്നത് ഭാഷ മനുഷ്യ ജീവിതവും സംസ്കൃതിയുമായി എത്ര ഇഴചേര്‍ന്നു നില്ക്കുന്ന് എന്നതിന്റെ തെളിവാണ്. സ്വന്തം കുട്ടി മാതൃഭാഷ സംസാരിക്കുമ്പോഴും, സ്വന്ത പേരക്കിടാവ് മലയാളം സംസാരിക്കുമ്പോഴും മാതാപിതാക്കളുടേയും മുത്തച്ഛന്റേയും മുത്തശിയുടേയും കണ്ണുകളില്‍ കാണുന്ന തിളക്കം ആത്മബന്ധങ്ങളെ കാത്തു സൂക്ഷിക്കുന്നതില്‍ അക്ഷയനായ ഈശ്വരന്റെ നാദത്തില്‍ നിന്ന് ഉരുതിരിഞ്ഞ് അക്ഷരരുപം പൂണ്ട ഭാഷ വഹിക്കുന്ന പങ്ക് വിളിച്ചറിയിക്കുന്നു.

വി. സി. ബാലകൃഷ്ണപ്പണിക്കര്‍ തന്റെ കവിതയില്‍ രേഖപ്പെടുത്തിയതുപോലെ,

ജ്യോതിഭൃമത്താല്‍ ഉളവാമൊലിക്കൊണ്ടിദാദ്യ
സാഹിത്യഗീതകലകള്‍ക്കുദയം വരുത്തി
നേരായുദിത്തോരാ സ്വരതാളമേളം 
ജീവാതു ജിവിതസുഖത്തെ വളര്‍ത്തിടുന്നു."

സാഹിത്യഗീതകലകളുടെ സൃഷ്ടിയും ഉപാസനയും ജീവിതത്തിന് സുഖം നല്‍കാന്‍ പരിയാപ്തമാണെങ്കില്‍, ആ ഉപാസനയുടേയും സൃഷ്ടികര്‍മ്മങ്ങളുടേയും ഭാഗമാണ് ശ്രീ. മണ്ണിക്കരോട്ടെന്നത് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളെനോക്കി നമ്മള്‍ക്ക് തറപ്പിച്ച് പറയാന്‍ കഴിയും. അമേരിക്കയിലെ ആദ്യത്തെ നോവലായ ജീവിതത്തിന്റെ കണ്ണീര്‍, മറ്റൊരു നോവലായ അഗ്നിയുദ്ധം, മൗന നൊമ്പരങ്ങള്‍ (ചെറു കഥ), അകലുന്ന ബന്ധങ്ങള്‍ (ചെറുകഥ), അമേരിക്ക (നോവല്‍), ബോധധാര (ഉപന്യാസങ്ങള്‍), അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം, കൂടാത താന്‍ വിട്ട"് പോന്ന ജന്മനാടിനോടുള്ള സ്‌നേഹവും നാടിന്റെ ഭാവിയേ ഓര്‍ത്തുള്ള ആകുലതയും ദ്യോതിപ്പിക്കുന്ന പതിനേഴ് ലേഖനങ്ങള്‍ ഉള്‍ക്കൊണ്ട, ഉറങ്ങുന്ന കേരളം എന്ന ഗ്രന്ഥവും അതിന് ഉദാഹരണമാണ്. 

സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്റ സഹജമായ വാസനയാണ് സഹജീവികളോടുള്ള സഹാനുഭൂതിയും അവരുടെ വളര്‍ച്ചയിലുള്ള താത്പര്യവും. അതിന്റെ ആത്യന്തികമായ തെളിവാണ് അദ്ദേഹത്തിന്റെ അമേരിക്കയിലെ മലയാള സാഹിത്യചരിത്രം. അമേരിക്കയില്‍ ജീവിച്ചിരിക്കുന്നവരുടേയും മണ്‍മറഞ്ഞവരുടേയും സാഹിത്യകൃതികളുടെ ചരിത്രം രേഖപ്പെടുത്തുന്ന ആ ഗ്രന്ഥത്തിന്റ ക്രോഡീകരണം നീണ്ട അഞ്ചു വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. നാമെല്ലാം മണ്‍മറഞ്ഞാലും എവിടെയെങ്കിലുമൊക്ക ആ ഗ്രന്ഥം അനശ്വരമായി നിലകൊള്ളും. അതോടൊപ്പം കൊച്ചു കൊച്ചുസാഹിത്യ ചെപ്പടിവിദ്യകള്‍ ഇടയ്ക്കിക്കിടക്ക് കാട്ടി ഭാഷയെ സജ്ജീവമാക്കി നിറുത്താന്‍ ശ്രമിക്കുന്ന നമ്മളില്‍ പലരും. 

മലയാള ഭാഷയുടെ വളര്‍ച്ചക്കു ഉയര്‍ച്ചക്കും യാതൊരു ലാഭേച്ഛയും കൂടാതെ നിസ്വാര്‍ത്ഥമായി നിലകൊള്ളുന്ന ശ്രീ. മണ്ണിക്കരോട്ടിന് എഴുപതിന്റെ നിറവില്‍ മലയാളം സൊസൈറ്റിയുടെ പേരില്‍ സര്‍വ്വവിധ മംഗളങ്ങളും ആശംസിക്കുന്നു.

മംഗളം മംഗളം ശീ. മണ്ണിക്കരോട്ടിന്
മംഗളം നേരുന്നീ ശുഭമുഹൂര്‍ത്തത്തില്‍
സപ്തതിഘോഷിക്കും സുഹൃത്തെ നിങ്ങള്‍
ആയുര്‍ ആരോഗ്യ സമ്പത്തില്‍ ജീവിച്ച്,
നുകരുക ജീവിതം ബന്ധുമിത്രങ്ങളൊത്ത്
അക്ഷയനീശ്വരന്‍ നല്‍കിയ ഭാഷയെ
ഏഴാം കടലിനിക്കരെ വന്നിട്ടും
പരിപാലിച്ചു കാക്കുവാന്‍
കാട്ടുമീ ശുഷ്ക്കാന്തിയും വാഞ്ചയും ശ്ലാഘനീയം.
ഈശ്വരന്‍ വരദാനമായേകിയ പ്രതിഭയെ
ഗോപനം ചെയ്യാതെ ശതഗൂണമാക്കി
നോവല്‍, ചെറുകഥ, ലേഖനം കൂടാതെ
കാലങ്ങളെത്ര കടന്നങ്ങു പോകിലും
മായാതൊളി തൂകും സാഹിത്യ ചരിതവും
തീര്‍ത്ത മലയാളഭാഷയിന്‍ സംവര്‍ദ്ധകന്‍
മംഗളം മംഗളം ശീ. മണ്ണിക്കരോട്ട"ിന്
മംഗളം നേരുന്നീ ശുഭമുഹൂര്‍ത്തത്തില്‍
സപ്തതിഘോഷിക്കും സുഹൃത്തേ നിങ്ങള്‍
ആയുര്‍ ആരോഗ്യ സമ്പത്തില്‍ ജീവിച്ച്,
നുകരുക ജീവിതം ബന്ധുമിത്രങ്ങളൊത്ത്
(ജി. പുത്തന്‍കുരിശ്)
മംഗളം നേരുന്നീ ശുഭമുഹൂര്‍ത്തത്തില്‍: ജോര്‍ജ് മണ്ണിക്കരോട്ടിന്റെ സപ്തതി
ജോര്‍ജ് മണ്ണിക്കരോട്ട്
Join WhatsApp News
Sudhir Panikkaveetil 2013-07-09 09:57:36
Mr. George Mannikkarot -I wish you a happy birthday and wish to quote the following :You will never be as young again as you are today, so have fun. But be careful, because you have never been this old before. They say you lose your memory as you grow older. I say "forget about the past" and live life to the fullest today. Start with ice cream. Happy Birthday. Mr. Puthenkuriz – it was a beautiful birthday message. best wishes, Sudhir Panikkaveetil
Mannickarottu 2013-07-09 21:24:35
Thank you Sudhir Panickaveetil. I will try to follow through your advice. But if I start with ice cream, I could be cream in the grave. Anyway thanks again. Thank you Mr. Puthenkurise.
Raju Thomas 2013-07-10 06:17:16
I like that tie-knot--nice and tight, and with a good dimple. Here's another admirer and wellwisher of yours wishing you many happy returns of your b'day. And, Mr. P, your effort here is sincere and commendable.
Mannickarottu 2013-07-10 21:25:18
Thank you Raju Thomas.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക