Image

മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍

ടോം ജോസ് തടിയംപാട് Published on 09 July, 2013
 മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍
ഇന്നലെ നടന്ന യുകെ ക്‌നാനായ കണ്‍വെന്‍ഷന്‍ ആളുകളുടെ സാന്നിധ്യം കൊണ്ട് വളരെ ശക്തം ആയിരുന്നു. ഏകദേശം മൂവായിരത്തോളം ആളുകള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ആളുകള്‍ കുറവായിരുന്നു എന്ന് പറയാം. കാരണം ഒട്ടേറെ ആളുകള്‍ ഓസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലേക്ക് ഇക്കഴിഞ്ഞ വര്‍ഷം തന്നെ കുടിയേറിയിട്ടുണഅട്. അത് വച്ച് നോക്കുമ്പോള്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയം തന്നെയായിരുന്നു. റാലി തുടങ്ങിയപ്പോള്‍ ആളുകള്‍ കുറവായിരുന്നു എങ്കിലും അവസാനിക്കുമ്പോള്‍ വന്‍ ജനാവലി തന്നെ അണിനിരന്നിരുന്നു. ആളുകള്‍ കുറവാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ ഈ മഹത് മലയാളി സംഗമത്തെ പൊളിക്കാന്‍ ലോകത്തെ എല്ലാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടു വന്നിട്ടുള്ള കണ്ണിനു തിമിരം ബാധിച്ചവര്‍ ആണെന്ന് പറഞ്ഞാല്‍ അധികമാവില്ല.

ഈ കണ്‍വെന്‍ഷന്‍ ഏതെങ്കിലും തരത്തില്‍ പൊളിക്കണം എന്ന് തീരുമാനിച്ചു അതിനു അച്ചാരവും വാങ്ങിച്ചു വന്ന പ്രസിഡന്റിനെയും സെക്രട്ടറിയെയും പരാജയപ്പെടുത്തിയാണ് സാധാരണക്കാരായ ക്‌നാനായക്കാര്‍ ഇത് വിജയത്തില്‍ എത്തിച്ചത്.
പ്രസിഡന്റും സെക്രട്ടറിയും കൂടി നടത്തിയ വിവരദോഷങ്ങള്‍ക്ക് മാഞ്ചസ്റ്ററിലെ കുറെ പുത്തന്‍ പണക്കാരും കൂടി മേന്‍പൊടി നല്‍കിയപ്പോല്‍ പരിപാടി കൊഴുത്തു എന്നുവേണം പറയാന്‍ . അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അല്‍മായ നേതാക്കള്‍ പരാജയപ്പെട്ടത് ദുഖകരമാണ്.

മാഞ്ചസ്റ്ററിലെ
ഔദ്യോഗിക ഗ്രൂപ്പ് റാലി ബഹിഷ്‌കരിച്ചപ്പോള് അനൗദ്യോഗിക ഗ്രൂപ്പ് തങ്ങളെ റാലി നടത്താന്‍ അനുവദിക്കണം എന്ന ആവശ്യം പ്രസിഡന്റ് അനുവദിച്ചു കൊടുക്കുകയായിരുന്നു എന്ന് മാഞ്ചസ്റ്ററില്‍ നിന്നും ഉള്ള ദിലീപ് മാത്യു ഈ ലേഖകനോട് പറഞ്ഞു. അങ്ങനെ അനുവാദം കൊടുത്തിരുന്നുവെങ്കില്‍ അവര്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ വേണ്ട നടപടികള്‍ നേതൃത്വം സ്വീകരിക്കേണ്ടതായിരുന്നു. അല്ല നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് റാലി നടത്താന്‍ വിമത ഗ്രൂപ്പ് ശ്രമിച്ചതെങ്കില്‍ അവറെ റാലി തുടങ്ങുന്നതിനു മുമ്പ് തന്നെ അവിടെനിന്നും നീക്കം ചെയ്യേണ്ടതായിരുന്നു. അതു രണ്ടും ചെയ്യുന്നതില്‍ നേതൃത്വം ദയനീയമായി പരാജയപ്പെട്ടു. ഇതാണ് അടി കലശലിലേക്ക് എത്തിയത്.

അടി കലശല്‍ നടന്നപ്പോള്‍ അതില്‍ ഇടപെട്ടു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാതെ ഭീരുക്കളെപ്പോലെ അവിടെ നിന്നും ഓടി ഒളിക്കുന്ന അല്‍മിയ, അല്‍മായ നേതാക്കന്മാരെയാണ് അവിടെ കണ്ടത്.
ഇവിടുത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ നേരത്തെ മനസ്സില്‍ ആക്കിയത് കൊണ്ടാകാം കുര്‍ബാനയില്‍ വായിച്ച ബൈബിള്‍ ഭാഗം നേതൃഗുണത്തെപ്പറ്റി ഉള്ളതായിരുന്നു. പ്രസംഗത്തില്‍ പിതാവു പറഞ്ഞു നേതൃത്വം കൊടുക്കാന്‍ ആഗ്രഹിക്കുന്നവന്‍ പുറകില്‍ നില്ക്കട്ടെ, അവന്‍ മറ്റുള്ളവര്‍ക്ക് സേവകന്‍ ആകട്ടെ, മറ്റുള്ളവരെ വളരാന്‍ സഹായിക്കട്ടെ, പരസ്പരം ബഹുമാനിക്കട്ടെ, പരസ്പരം സ്‌നേഹിക്കട്ടെ ഇതൊന്നും കേള്‍ക്കാന്‍ ആരുണ്ടു അവിടെ . എല്ലാവര്‍ക്കും അവരവരുടെ ഈഗോ ഇങ്ങനെ സ്ഥാപിച്ചെടുക്കണം എന്നതിനപ്പുറത്തേക്ക് പരിപാടി നന്നാകണം എന്ന ചിന്തയില്ലല്ലോ. ആനയ്ക്ക് ഉത്സവം നന്നാക്കാന്‍ എന്ത് ഉത്തരവാദിത്തം അവന് ചക്കരയിലും പഴത്തിലുമല്ലേ നോട്ടം.

മറ്റൊരു കാര്യം എല്ലാ സ്ഥലത്തും തികഞ്ഞ ഓര്‍ഗനൈസേഷന്‍ പരാജയം. നെടുനീളന്‍ പ്രസംഗങ്ങള്‍ രണ്ടരമണിക്കൂര്‍ ആണ് നീണ്ടു. അതുകൊണ്ട് തന്നെ ആളുകള്‍ അവതരിപ്പിക്കാന്‍ വന്ന പരിപാടികള്‍ ഉപേക്ഷിച്ചു തിരിച്ചുപോയി.
ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു ലിവര്‍പൂളില്‍ നിന്നും വന്നവര്‍. കഴിഞ്ഞ വര്‍ഷം ഒരു ചെറിയ ഗ്രൂപ്പ് റാലിയില്‍ നിന്നും മാറിനിന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം എല്ലാവരെയും അണിനിരത്തുന്നതില്‍ പ്രസിഡന്റ് സജി തോമസ് നൂറു ശതമാനം വിജയിച്ചു എന്ന് പറയാതിരിക്കാന്‍ കഴിയുകയില്ല.
ഇവിടെ നിന്നും ഒരു കോച്ചില്‍ യാത്ര തിരിച്ച ഞങ്ങള്‍ നാട്ടിലെ രാഷ്ട്രീയവും ഒക്കെ പറഞ്ഞിരിക്കുന്ന ഒരു നാടന്‍ ചായക്കടയാക്കിമാറ്റി ബസിന്റെ അകം. പലരും ഉണ്ടാക്കിക്കൊണ്ട് വന്ന പലഹാര വിതരണവും അല്പ്പം ..പാനവും ഒക്കെയായി യാത്രയുടെ ക്ഷീണം അറിയാതെ തന്നെ ഞങ്ങള്‍ സ്ഥലത്തെത്തി. റാലിയില്‍ മൂന്നാമത്തെ സ്ഥാനം നേടാനും കഴിഞ്ഞു.

പരിപാടികള്‍ വളരെ താമസിച്ചത് കൊണ്ട് ഞങ്ങള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന പരിപാടികള്‍ വേണ്ട എന്നുവച്ച് പോരേണ്ടി വന്നു. പോന്നവഴിയില്‍ എല്ലാവര്‍ക്കും പറയാന്‍ ഉണ്ടായിരുന്നത് അടി ഉണ്ടാക്കിയവരും ഉണ്ടാക്കിച്ചവരും സന്തോഷത്തോടെ പോയി. നമ്മള്‍ സാധാരണക്കാര്‍ ദുഖത്തോടെ പോകുന്നു. കാരണം ഇന്നലെ വരെ ഉണ്ടെന്നു പറഞ്ഞ ഐക്യം ആണ് നഷ്ടപ്പെട്ടത്. അപ്പോള്‍ തന്നെ മറ്റൊരു വിഭാഗം പറഞ്ഞു ഇതൊക്കെ എല്ലായിടത്തും ഉള്ളതാണ്. പക്ഷെ നമ്മുടെ ഇടയില്‍ ആദ്യം എന്ന് മാത്രം. ഞങ്ങള്‍ രാത്രി ഒമ്പതു മണിയോടെ ലിവര്‍പൂളില്‍ തിരിച്ചെത്തി പരസ്പരം സൗഹൃദം പങ്കുവച്ചു പിരിഞ്ഞു.
 മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍  മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍  മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍  മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍  മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍  മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍  മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍  മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍  മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍  മാഞ്ചസ്റ്ററുകാര്‍ തമ്മില്‍ കശപിശകൂടി ലിവര്‍പൂളുകാര്‍ ഒരുമിച്ച് നട വിളിച്ചു; ക്‌നാനായ കണ്‍വെന്‍ഷന്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍
Join WhatsApp News
Varunni Mundakom 2013-07-09 15:47:32
അങ്ങനെ ലിവർപൂറ്റിൽ വരെ കശപിശ എത്തി!  മാഞ്ചസ്റ്റർ കാരുമായിച്ചേർന്നു അടുത്ത കശപിശ ഇനി എവിടെ വെച്ചാ?  കൂട്ടത്തോടെ അവിടെ നിന്ന് തല്ലിയിറക്കുന്നിടം വരെ കശപിശയും  സൗഹാർദ്ദവും തുടരും. പടത്തിൽക്കാണുന്ന ചെമപ്പും, നടപ്പും, പല്ലിളിയും, പദയാത്രയും കൈപോക്കും കാണുമ്പോഴെ അറിയാം ലോക്കല്സിന്റെ ചെരുപ്പുവെച്ചുള്ള ഏറു താമസിയാതെ ഉണ്ടാവുമെന്ന്!
Jack Daniel 2013-07-10 06:12:00
Jack Daniel in action!
John Varghese 2013-07-10 18:34:45
The spirit works everywhere!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക