Image

കോര്‍പറേറ്റ്‌ സ്വാധീനത്തിനെതിരെ ന്യൂയോര്‍ക്കില്‍ പ്രകടനം

Published on 03 October, 2011
കോര്‍പറേറ്റ്‌ സ്വാധീനത്തിനെതിരെ ന്യൂയോര്‍ക്കില്‍ പ്രകടനം
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ രാഷ്‌ട്രീയത്തിലെ കോര്‍പറേറ്റ്‌ സ്വാധീനത്തിനെതിരെ ന്യൂയോര്‍ക്കില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ഇവര്‍ ബൂക്‌ലിന്‍ പാലത്തില്‍ ജനക്കൂട്ടം ഗതാഗതം തടഞ്ഞു. `വാള്‍ സ്‌ട്രീറ്റ്‌ കയ്യടക്കുക എന്ന പേരിലുള്ള സംഘടന നേരത്തെ ലോവര്‍ മാന്‍ഹാട്ടനിലെ ഒരു ചെറിയ ഉദ്യാനം കയ്യടക്കി ആരംഭിച്ച പ്രതിഷേധമാണ്‌ ഇന്നലെ പ്രകടനമായി വളര്‍ന്നത്‌.കഴിഞ്ഞ ദിവസം ബോസ്‌റ്റനിലും മൂവായിരത്തോളം വരുന്ന ജനക്കൂട്ടം ബാങ്ക്‌ ഓഫ്‌ അമേരിക്ക ഓഫിസിനു മുന്നില്‍ പ്രകടനം നടത്തി.

രാഷ്‌ട്രീയത്തിലെ കോര്‍പറേറ്റ്‌ ദുഃസ്വാധീനം, സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ വന്‍കിട കമ്പനികളെ രക്ഷിക്കാനുള്ള ഉത്തേജക പാക്കേജ്‌, ബാങ്ക്‌ അടച്ചിടല്‍, കോര്‍പറേറ്റ്‌ ലാഭക്കൊതി എന്നിവയ്‌ക്കെതിരേയാണ്‌ ജനങ്ങളുടെ പ്രതിക്ഷേധം. അമേരിക്കയുടെ പല ഭാഗങ്ങളിലും സമാന പ്രതിക്ഷേധങ്ങള്‍ നടത്തുവാന്‍ സംഘടന ലക്ഷ്യമിടുന്നു.
കോര്‍പറേറ്റ്‌ സ്വാധീനത്തിനെതിരെ ന്യൂയോര്‍ക്കില്‍ പ്രകടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക