Image

ദലൈലാമയ്‌ക്ക്‌ മഹാത്മാഗാന്ധി സമാധാന പുരസ്‌കാരം

Published on 03 October, 2011
ദലൈലാമയ്‌ക്ക്‌ മഹാത്മാഗാന്ധി സമാധാന പുരസ്‌കാരം
ജോഹന്നാസ്‌ബര്‍ഗ്‌: ഇക്കൊല്ലത്തെ മഹാത്മാഗാന്ധി സമാധാന പുരസ്‌കാരത്തിനു ആത്മീയ നേതാവ്‌ ദലൈലാമ തെരഞ്ഞെടുക്കപ്പെട്ടു.വരുന്ന ഞായറാഴ്‌ച ഡര്‍ബന്‍ സിറ്റി ഹാളില്‍ പുരസ്‌കാരം സമ്മാനിക്കും. ദലൈലാമ എത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിക്കു പുരസ്‌കാരം വിതരണം ചെയ്യും.

മഹാത്മാഗാന്ധിയുടെ പൗത്രി ഇള ഗാന്ധിയാണ്‌ ഇക്കാര്യം ജോഹന്നാസ്‌ബര്‍ഗില്‍ അറിയിച്ചത്‌. ദലൈലാമയ്‌ക്ക്‌ ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാന്‍ വീസ അനുവദിക്കണമെന്നു സര്‍ക്കാരിനോട്‌ ഇള ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക