Image

സത്യത്തോട് അനീതി കാണിക്കില്ല; അതിനാല്‍ രാജിയുമില്ല: ഉമ്മന്‍ചാണ്ടി

Published on 10 July, 2013
സത്യത്തോട് അനീതി കാണിക്കില്ല; അതിനാല്‍ രാജിയുമില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: താന്‍ സത്യത്തോട് അനീതി കാണിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ രാജിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു സര്‍ക്കാരിനും ഏതുമാര്‍ഗവും സ്വീകരിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല. സോളാര്‍ വിവാദത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളാണ്. പത്തുദിവസവും നിയമസഭയില്‍ പറഞ്ഞത് ഒരേ കാര്യങ്ങളാണ്. പ്രതിപക്ഷം രാഷ്ട്രീയ ലാഭം നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുകയാണ്. എല്ലാ ആരോപണങ്ങള്‍ക്കും വിശദീകരണം നല്‍കിയതാണ്. എന്റെ ഓഫിസല്‍ ലൈവ് ടെലികാസ്്റ്റാണ്. റെക്കോര്‍ഡിങ് ഇല്ല. പുറത്തു നിന്നുള്ളവര്‍ക്കു വേണമെങ്കില്‍ റെക്കോര്‍ഡ് ചെയ്യാം. സിസിടിവിയില്‍ ഒരാഴ്ചത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂ. അതു കഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകുമെന്നുന്നും മുഖ്യമന്ത്രി പറഞ്ഞു.

സിബിഐ അന്വേഷണത്തെ കുറിച്ചു സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. സിബിഐ അന്വേഷണത്തെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. അതിനര്‍ഥം പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തരാണെന്നാണ്. നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ സര്‍ക്കാരിനും പൂര്‍ണതൃപ്തിയുണ്ട്. അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുകയാണ്.

സോളാര്‍ ഇടപാടില്‍ താന്‍ ഇടപെട്ടതുമൂലം ശ്രീധരന്‍നായര്‍ക്ക് നഷ്ടമുണ്ടായിട്ടില്ല. തന്റെ മകനെക്കുറിച്ച് പറഞ്ഞ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
jep 2013-07-10 03:54:46

ഒരു തട്ടിപ്പ് കൂടി ചരിത്ര താളുകളിലക്ക് ചേക്ക കയറാൻ തുടങ്ങുന്നു  .പാവം മലയാളീ അടുത്ത തു വരാൻ  വേണ്ടി നോക്കി നില്ക്കുന്നു ! ഈ തട്ടിപ്പിൽ  ശരി യും തെറ്റും എന്താണന്നു സാധാരണ  എല്ലാ മലയാളിക്കും  അറിയാം .ഇതെല്ലാം കണ്ടും രസിച്ചും പരിഹസിച്ചും രോഷം പ്രകടിപ്പിച്ചും അവർ  വീണ്ടും തന്റേ കൊക്കൂണ്‍ലേക്ക് വീണ്ടും  വലിയും .  കാരണം ഈ തെറ്റുകളടെ വേരുകൾ അത്രമാത്രം    എല്ലാം  സമൂഹത്തിനിടിയിൽ    പടര്ന്നു കുരുങ്ങി പന്തലിച്ചു കിടക്കുകയാണ് .






മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക