Image

ഹര്‍ത്താല്‍ പരിസ്ഥിതിയ്ക്കും മനസിനും നവോന്മേഷമാണ്; ഒരു മരുന്നാണ്....

അനീല്‍ പെണ്ണുക്കര Published on 10 July, 2013
ഹര്‍ത്താല്‍  പരിസ്ഥിതിയ്ക്കും മനസിനും നവോന്മേഷമാണ്; ഒരു മരുന്നാണ്....
ഹര്‍ത്താല്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നകാര്യത്തില്‍ ആര്‍ക്കും ഭിന്നതയുണ്ടാവില്ല. പക്ഷേ തിരിയാത്ത ഭൂമിയെ ചവിട്ടിതിരിക്കുവാന്‍ പറ്റുമോ? ജാധിപത്യസംവിധാത്തില്‍ പ്രതിക്ഷേധിക്കാനുള്ളള്ള അവകാശം ഉണ്ടായാലേ പറ്റൂ. ജങ്ങളുടെ പേരില്‍ അധികാരത്തില്‍ എത്തുന്നവര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയും പറ്റിച്ച് ലാഭമുക്കുകയും ചെയ്യുമ്പോള്‍ പിന്നെന്താണ് വഴി. ജനത്തിന്റെ കൂടെ നീല്‍ക്കേണ്ട സര്‍ക്കാര്‍, തട്ടിപ്പുസംഘത്തിന്റെകൂടെ നീ ല്‍ക്കുമ്പോള്‍ ഹര്‍ത്താല്‍ നല്ലതോ ചീത്തയോ എന്നു ചിന്തിക്കണം.
പക്ഷഭേദമുണ്ടാകുമെങ്കിലും സത്യം ഹര്‍ത്താലിന്റെ കൂടെ നീല്ക്കുമെന്നു തോന്നുന്നു. ഇത് ഹര്‍ത്താല്‍ എന്ന ബന്ടിനെകുറി ച്ച് ചിന്തിച്ചപ്പോള്‍ കുറഞ്ഞൊന്നു പറഞ്ഞെന്നേയുള്ളു.
പക്ഷേ രാഷ്ട്രീയത്തിനപ്പുറം ഈ സമരത്തിനുള്ള പോസീറ്റീവ് സാദ്ധ്യതകളെ കുറിച്ചാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഹര്‍ത്താല്‍ ഭൂമിയ്ക്കും പരിസ്ഥിതിയ്ക്കും പ്രപഞ്ചത്തിനും ഉപകരിക്കുന്ന ഒന്നാണെന്ന് ഒന്നാലോചിച്ചാല്‍ മനസിലാകും. ഐക്യരാഷ്ട്രസംഘടന ഭൌമദിനവും പരിസ്ഥിതിദീനവും ഒക്കെ ആചരിക്കാറുണ്ട്. ലോകമെങ്ങും ഈ ദിവാസം ചടങ്ങായി കൊണ്ടാടാറുണ്ട്. പക്ഷേ ഇതെത്രമാത്രം ഫലപ്രദമാകുന്നുണ്ട് എന്ന കാര്യത്തില്‍ ഒരു നീശ്ചയുമില്ല. ഈ ദിനങ്ങള്‍ കൊണ്ടാടുമ്പോഴും വാഹനങ്ങള്‍ ഒടിക്കൊണ്ടിരിക്കും.പുകകൊണ്ട് അന്തരീക്ഷം മലിമായിക്കൊണ്ടിരിക്കും. ഫാക്ടറികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ജലവും വായും മണ്ണും വിഷമയമക്കിക്കൊണ്ടിരിക്കും. ഹോട്ടലുകളും ചന്തകളും കശാപ്പുശാലകളും ആശുപത്രികളും കൃഷിത്തോട്ടങ്ങളും അവയുടെ പ്രവര്‍ത്തം തുടരും. പരിസ്ഥിതിയും മണ്ണുംവെള്ളവും വായുവും മലിനീകരിക്കും.
ഒരു ദിവസമെങ്കിലും ഭൂമിയെക്കുറിച്ചും പരിസ്ഥിതയെകുറിച്ചും ഓര്ക്കാരുണ്ടോ. മലിനീകരണത്തിനെക്കുറിച്ച് മുന്നറിയിപ്പു നല്കി അവയുടെ തോത് കുറയ്ക്കാനും നീക്കിവെയ്ക്കുകയാണല്ലോ ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഒരു ആചരണമെന്ന നിലയ്ക്കല്ലാതെ ഈ ദിവസം കൊണ്ട് വലിയഗുണമൊന്നും ഇല്ല .
ഹര്‍ത്താല ദിനം ഇവിടെയാണ് പ്രസക്തമാകുന്നത്.നീ ര്‍ബ്ബന്ധിതമായ സര്‍വ്വപ്രവര്‍ത്തവും അത് സ്തംഭിപ്പിക്കുന്നു. വാഹങ്ങള്‍ ഒടുന്നില്ല. ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. ഹോട്ടലുകളും ചന്തകളും കശാപ്പുശാലകളും ആശുപത്രികളും കൃഷിത്തോട്ടങ്ങളും അവയുടെ പ്രവര്ത്തനം നീര്‍ത്തുവാന്‍ നിര്ബ ന്ധിതമാകുന്നു. തന്മൂലം അവ പുറത്തള്ളുന്ന മാല്യിനയ ങ്ങളില നിന്നുള്ള അന്തരീക്ഷം ഒരുദിവസത്തേക്കെങ്കിലും വിമുക്കമാകുന്നു.
കച്ചവടക്കാര്‍ക്ക് എല്ലാംമറന്ന് ഒരു ദിവസമാണ് ഹര്‍ത്താല ദിനം നല്കുന്നത്. കാരണം എല്ലാവിശേഷദിനങ്ങളും അവര്‍ക്കു വന്‍തിരക്കിന്റെ കാലമാണ്. അതിന്റെ ഭാഗമായി ഒരു വിഭാഗം കച്ചവടം നീര്‍ത്തുമ്പോള്‍ മറ്റൊരുകൂട്ടര്‍ കച്ചവടം നീര്‍ബാധം നടത്തി ലാഭമെടുക്കും. അതൊരു വേദയോടെയോ അസൂയയോടോ കണ്ടിരക്കുന്ന മറ്റു വ്യാപാരികള്‍ക്കു എങ്ങ ആഘോഷങ്ങള്‍ സന്തോഷത്തോടും തൃപ്തിയോടും ആഘോഷിക്കാനാകും. ഹര്‍ത്താല്‍ എല്ലാവരേയും സമന്മാരാക്കുന്നു. എല്ലാവിധ സ്വാര്‍ത്ഥലാഭങ്ങള്‍ക്കു കൂച്ചുവിലങ്ങിടുന്നു. ഇങ്ങനെയോന്നു ചിന്തിച്ചുനോക്ക് . അത് ലോകത്തിനു നല്കുന്നതു സേവനമാണ്. മഹത്തായ സംഭാവനയാണ്. പരിസ്ഥിതിയ്ക്കും മനസിനും ഹര്‍ത്താല്‍ നവോന്മേഷമാണ്; ഒരു മരുന്നാണ്....

തൊട്ടുകൂട്ടാന്‍
ചിലപ്പോള്‍ വിഷവും മരുന്നാകാറുണ്ട്.

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. മിക്ക സ്ഥലങ്ങളിലും ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.

കോഴിക്കോട്ടും കണ്ണൂരും തിരുവനന്തപുരത്തും ചെറിയ അക്രമങ്ങളുണ്ടായി. കഴക്കൂട്ടത്തുവെച്ച് എം.എ വാഹിദ് എം.എല്‍.എയുടെ കാറിന് നേരെയും ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. കോഴിക്കോട് കുന്നമംഗലത്ത് കര്‍ണാടക ആര്‍.ടി.സിയുടെ ചില്ലുകള്‍ അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു. കഴക്കൂട്ടത്ത് ലോറിയുടെയും രണ്ട് സ്വകാര്യവാഹനങ്ങളുടെയും ചില്ല് അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. ലോറിയുടെ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. കണ്ണൂരില്‍ തില്ലങ്കേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു. വാഴക്കാലയിലെ പ്രിയദര്‍ശിനി വായനശാലയ്ക്കും അജ്ഞാതര്‍ തീവെച്ചു. കല്യാശ്ശേരിയിലെയും കീച്ചേരിയിലെയും കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു.

കേരള, എംജി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകളില്‍ ബുധനാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

രാവിലെ ആറുമണിമുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജൂലായ് 12 മുതല്‍ സമര പരമ്പരയ്ക്ക് തുടക്കമിടാനും എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
ഹര്‍ത്താല്‍  പരിസ്ഥിതിയ്ക്കും മനസിനും നവോന്മേഷമാണ്; ഒരു മരുന്നാണ്....ഹര്‍ത്താല്‍  പരിസ്ഥിതിയ്ക്കും മനസിനും നവോന്മേഷമാണ്; ഒരു മരുന്നാണ്....
Join WhatsApp News
cmc 2013-07-10 18:17:08
Mr Pennukkara divasavum ee marunnu kazhikkuka
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക