Image

കൃഷ്ണ കീര്‍ത്തനം എഴുതി പീറ്റര്‍ നീണ്ടൂര്‍; 5 കവിതകളും 2 ഗാനങ്ങളുമായി ഷീല മോന്‍സ്

അയ്മനം സാജന്‍ Published on 10 July, 2013
കൃഷ്ണ കീര്‍ത്തനം എഴുതി പീറ്റര്‍ നീണ്ടൂര്‍; 5 കവിതകളും 2 ഗാനങ്ങളുമായി ഷീല മോന്‍സ്
കോട്ടയം: അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരായ പീറ്റര്‍നീണ്ടൂര്‍, ഷീല മോന്‍സ് എന്നിവര്‍ ജനപ്രിയ ഗാനങ്ങളുമായി സിനിമയിലേക്ക്. സുനീഷ് നീണ്ടൂര്‍ രചനയും സംവിധാനവും നിരവഹിക്കുന്ന കൃഷ്ണയക്ഷ എന്ന സിനിമയിലാണ് ഇവരുടെ അരങ്ങേറ്റം.
കാര്‍മുകില്‍ കണ്ണാ ....എന്ന് തുടങ്ങുന്ന ഗാനം ഉള്‍പ്പെടെ 2 ഗാനങ്ങളാണ് പീറ്റര്‍ നീണ്ടൂര്‍ എഴുതിയിരിക്കുന്നത്. ഈ ഗാനങ്ങള്‍ ചിട്ടപെടുത്തിയിരിക്കുന്നത് കുമാര്‍ വല്‍സല്‍.
രചനാ പാടവം കൊണ്ട് പ്രമുഖയായ ഷീല മോന്‍സ് ഈ സിനിമയില്‍ 5 കവിതകളും 2 ഗാനങ്ങളും എഴുതിയിരിക്കുന്നു. മുടിയേറ്റിന്റെ പച്ഛാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ സിനിമയിലെ പ്രധാന ഭാഗങ്ങളെല്ലാം കവിതയുടെ പച്ഛാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.. .
നിലാമഴാത്തുള്ളികള്‍ ....., എന്ന് തുടങ്ങുന്ന ഗാനം ഉള്‍പ്പെടെമനോഹരമായ 5 കവിത റിക്കാര്‍ഡ് ചെയ്തു കഴിഞ്ഞു. ഇമ്മാനുവല്‍ ജോണ്‍സന്‍, മാത്യു കൊല്ലോല, ഡേവിഡ് പീറ്റര്‍ എന്നിവരാണ് ഈ കവിതകള്‍ക്കും ഗാനങ്ങല്‍ക്കും സംഗീതം നിര്‍വഹിച്ചിരിക്കുന്നത് .
സംഗീത സാന്ദ്രമായ ഒരു പ്രണയ കഥയാണ് കൃഷ്ണ യക്ഷ പറയുന്നത്. കന്നഡ നടന്‍ കുല്‍ദീപ് നായകന്‍ ആകുന്ന ചിത്രത്തില്‍ മലയാളത്തിലെ താരങ്ങളും അഭിനയിക്കും. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കോട്ടയത്ത് അവസാനിച്ചു. തഞ്ചാവൂര്‍, തേനി, കായംകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന കൃഷ്ണയക്ഷയുടെ ക്യാമറ മാന്‍ മല്ലു സ്റ്റാര്‍ എയര്‍ലൈന്‍സ് എന്ന അമേരിക്കന്‍ സ്റ്റേജ് ഷോയുടെ ക്യാമറമാന്‍ റെജി. വി. കുമാര്‍ ആണ്‌
കൃഷ്ണ കീര്‍ത്തനം എഴുതി പീറ്റര്‍ നീണ്ടൂര്‍; 5 കവിതകളും 2 ഗാനങ്ങളുമായി ഷീല മോന്‍സ്
കൃഷ്ണ കീര്‍ത്തനം എഴുതി പീറ്റര്‍ നീണ്ടൂര്‍; 5 കവിതകളും 2 ഗാനങ്ങളുമായി ഷീല മോന്‍സ്
കൃഷ്ണ കീര്‍ത്തനം എഴുതി പീറ്റര്‍ നീണ്ടൂര്‍; 5 കവിതകളും 2 ഗാനങ്ങളുമായി ഷീല മോന്‍സ്
കൃഷ്ണ കീര്‍ത്തനം എഴുതി പീറ്റര്‍ നീണ്ടൂര്‍; 5 കവിതകളും 2 ഗാനങ്ങളുമായി ഷീല മോന്‍സ്
Join WhatsApp News
G. Puthenkurish 2013-07-10 15:04:55
അഭിനന്ദനങ്ങൾ 
jose kadapuram 2013-07-10 15:56:09
congratulations
Sudhir Panikkaveetil 2013-07-10 18:55:34
Congratulations ! It is a matter of pride to American Malayalees especially to the writers here.
George Nadavayal 2013-07-10 20:45:46
Heartiest congratulations to you Sri. Peter Neendoor. George Nadavayal
Raju Thomas 2013-07-11 05:24:58
I am happy for the two. These accomplished--and melodious, for a fact--poets do merit such exposure. They are 'stars' now. Pull me, too. That was a joke! But, what a pleasant surprise! Peter has done it again. I mean, keep the project under wraps lest 'paaraas' like myself subvert it. This one tops the list of artful, arty surprises Mr. Neendoor has sprung, and, as the saying goes, there's more where it came from.
Peter Neendoor 2013-07-11 06:05:50
Thank you all
luke k 2013-07-16 00:24:36
Congrats uncle! proud of you!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക