Image

മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83-മത് ജന്മദിനം ആഘോഷിച്ചു

പി.പി.ചെറിയാന്‍ Published on 11 July, 2013
മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83-മത് ജന്മദിനം ആഘോഷിച്ചു
ന്യൂയോര്‍ക്ക് : ഒരു മാസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരുവല്ലായില്‍ എത്തിചേര്‍ന്ന് മലങ്കര മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന് തിരുവല്ല പൂലാത്തിനില്‍ ഊഷ്മളമായ എതിരേല്‍പ്പാണ് നല്‍കിയത്. തികച്ചും ആരോഗ്യവാനും, പ്രസന്നവദനനുമായി കാണപ്പെട്ട തിരുമേനിയുടെ ജന്മദിനാഘോഷ ചടങ്ങുകളാണ് തുടര്‍ന്ന് നടന്നത്.

തിരുവല്ല പൂലാത്തിനില്‍ നടന്ന ലളിതമായ ജന്മദിനാഘോഷങ്ങള്‍ ജൂണ്‍ 29 രാവിലെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മുന്‍ ഭദ്രാസനാധിപന്‍ റൈറ്റ്.റവ.ഡോ.യൂയാക്കിം മാര്‍ കുറിലോസ് എപ്പിസ്‌ക്കോപ്പായുടെ പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ചു.

സഭാ സെക്രട്ടറി, റവ.പി.ടി.തോമസ്, ട്രസ്റ്റി അഡ്വ. വര്‍ഗീസ് മാമന്‍, റവ.സജി പി.സി. റവ. ജോജന്‍ ജോണ്‍ മാത്യൂ, റവ.ജോണ്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മെത്രാപ്പോലീത്താക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രത്യേകം തയ്യാറാക്കിയ ജന്മദിന കേക്ക് മെത്രാപ്പോലീത്ത മുറിച്ചു ആദ്യമായി യൂയാക്കിം തിരുമേനിക്ക് നല്‍കി. തുടര്‍ന്ന് പിതാവിന്റെ സ്‌നേഹവും, വാത്സല്യവും വളരെയേറെ അനുഭവിച്ച യൂയാക്കിം തിരുമേനി കേക്കിന്റെ അംശം മെത്രാപ്പോലീത്തായ്ക്ക് നല്‍കി അഭിവന്ദ്യ പിതാവിനോടുള്ള കൂറും ആദരവും പ്രകടിപ്പിച്ചു. ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും മെത്രാപ്പോലീത്താ നന്ദിരേഖപ്പെടുത്തി.
മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83-മത് ജന്മദിനം ആഘോഷിച്ചുമാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83-മത് ജന്മദിനം ആഘോഷിച്ചുമാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ 83-മത് ജന്മദിനം ആഘോഷിച്ചു
Join WhatsApp News
Abraham K. Abraham 2013-07-11 21:21:58
Thanks for the news coverage. Nice pictures.
(Aniyankunju, Chicago)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക