Image

ജമ്മു-കശ്മീര്‍ നിയമസഭയില്‍ ബഹളം

Published on 03 October, 2011
ജമ്മു-കശ്മീര്‍ നിയമസഭയില്‍ ബഹളം
ശ്രീനഗര്‍ : ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തകന്‍ പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തെ ചൊല്ലിയുള്ള തര്‍ത്തെ തുടര്‍ന്ന് ജമ്മു-കശ്മീര്‍ നിയമസഭയില്‍ വന്‍ ബഹളത്തിന് വഴിവച്ചു. ബഹളത്തെ തുടര്‍ന്ന് സഭയില്‍ നപടിക്രമങ്ങളൊന്നും ആരംഭിക്കാനായില്ല. തിങ്കളാഴ്ച ഉച്ച വരെ മൂന്ന് തവണയാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്.

നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകനായ സയ്യിദ് മുഹമ്മദ് യൂസഫ് പോലീസ് കസ്റ്റഡിയില്‍ ദുരൂഹസാഹര്യത്തില്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന പി.ഡി.പി. അംഗങ്ങളുടെ ആവശ്യമാണ് ബഹളത്തിന് വഴിവച്ചത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഈ ആവശ്യം സ്പീക്കര്‍ മുഹമ്മദ് അക്ബര്‍ ലോണ്‍ തള്ളിക്കളയുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് പി.ഡി.പി. അംഗങ്ങള്‍ ബഹളംവയ്ക്കുകയും മറ്റ് നപടിക്രമങ്ങള്‍ തസ്സപ്പെടുത്തുകയും ചെയ്തു. സ്പീക്കര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നെങ്കിലും യൂസഫിന്റെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി.ഡി.പി. അംഗങ്ങള്‍ ബഹളം തുടര്‍ന്നു. ഇതിനിടെ സ്പീക്കറും പി.ഡി.പി. എം.എല്‍.എ. ഇഫ്തിക്കാര്‍ ഹുസൈന്‍ അന്‍സാരിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി. ഇരുവരും പരസ്പരം അഴമതി ആരോപണങ്ങള്‍ വരെ ഉന്നയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക