Image

ജോ ബൈഡന്റെ സഹോദരന് ഇന്ത്യയില്‍ നിന്ന് ദുരൂഹമായ പാഴ്‌സല്‍

Published on 03 October, 2011
ജോ ബൈഡന്റെ സഹോദരന് ഇന്ത്യയില്‍ നിന്ന് ദുരൂഹമായ പാഴ്‌സല്‍
വാഷിങ്ടണ്‍ : യു.എസ്. വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ സഹോദരന്‍ ഫ്രാന്‍സിസ് ബൈഡന് ഇന്ത്യയില്‍ നിന്ന് വെളുത്ത പൊടി അടങ്ങിയ ദുരൂഹമായ പാഴ്‌സല്‍ ലഭിച്ചു. പാഴ്‌സലില്‍ ഉണ്ടായിരുന്ന വെളുത്ത പൊടി കൈയിലായതിനെ തുടര്‍ന്ന് ഫ്രാന്‍സിസും കാമുകിയായ മൈന്‍ഡിയും സമീപത്തെ ആസ്പത്രിയില്‍ പരിശോധനയ്ക്ക് വിധേയരായി.

ഇന്ത്യയില്‍ എവിടെ നിന്നാണ് പാഴ്‌സല്‍ അയച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.

ഫ്ലോറിഡയില്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന കുട്ടികള്‍ക്കായി ട്യൂഷന്‍ ഫീസില്ലാത്ത സ്‌കൂളുകള്‍ നടത്തിവരികയാണ് ഫ്രാന്‍സിസ് ബൈഡന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക