Image

ആറന്മുള വിമാനത്താവളത്തിനെതിരെ 72 എംഎല്‍എമാരുടെ നിവേദനം

Published on 13 July, 2013
ആറന്മുള വിമാനത്താവളത്തിനെതിരെ 72 എംഎല്‍എമാരുടെ നിവേദനം
പത്തനംതിട്ട: ആറന്മുള അന്താരാഷ്ട്ര വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 72 എംഎല്‍എമാര്‍ നിവേദനം പ്രധാനമന്ത്രിക്കയച്ചു.

ഇവരില്‍ ആറ് യുഡിഎഫ് എംഎല്‍എമാരും ഉള്‍പ്പെടുന്നു. സി.പി മുഹമ്മദ്, വി.ഡി സതീശന്‍ , എം.വി ശ്രേയാംസ്‌കുമാര്‍ , ടി.എന്‍ പ്രതാപന്‍ , അഹമ്മദ് കബീര്‍ , പാലോട് രവി എന്നിവരാണ് നിവേദനത്തില്‍ ഒപ്പിട്ട യുഡിഎഫ് എംഎല്‍എമാര്‍ .

ആറന്മുള സമരസമിതിയുടെ നേതൃത്വത്തിലാണ് നിവേദനം അയച്ചത്. എംടി വാസുദേവന്‍ നായര്‍ , ഒഎന്‍വി കുറുപ്പ്, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ , സുഗതകുമാരി, ആടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി നിരവധിപ്പേരും നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്. നിവേദനം അയച്ചത് സുഗതകുമാരിയാണ്.

കെ.ജി.എസ് ഗ്രൂപ്പിന്റെ കീഴിലുള്ള കെജിഎസ് ആറന്മുള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തത്. 700 ഏക്കറില്‍ നിര്‍മിക്കുന്ന വിമാനം പരിസ്ഥിതി വിരുദ്ധമാണെന്നാണ് സമരസമിതിയുടെ വാദം.
Join WhatsApp News
വിദ്യാധരൻ 2013-07-13 06:00:11
വേണ്ടാ നമുക്കിനി മറ്റൊരു താവളം 
വിമാനം ഇറക്കാനായി  കേരളത്തിൽ 
ചേരാം നമുക്കും ഇവർക്കൊപ്പം കൂട്ടരേ 
നാടും മുടിക്കുന്ന കൂട്ടർകെതിരായി
കാടും മലകളും തോടും തൊടികളും 
കാക്കണം എന്ത് വില കൊടുത്താണെങ്കിലും 
നന്മ നേരുന്നു വാസു കുറുപ്പ് സുഗതകുമാരി 
കൂടാതെ ഗോപാല കൃഷ്ണനും 
കണ്ണ് തുറക്കുക പ്രവാസ മലയാളികളെ 
തിന്നു തടിച്ചു കൊഴുത്തതാം കൂട്ടരേ 
ആഹന്തകൊണ്ട് പുണ്ണ് പിടിച്ച മനസ്സും
ആരെയും കണ്ടാൽ തിരിച്ചറിയാത്ത ഭാവവും 
ദൂരെ കളഞ്ഞു വരുവീൻ ഏകരായി 
എന്നിട്ട് എതിർക്കുക നാടും മുടിക്കുമീ 
ദുഷ്ടാത്മ ശക്തിയെ ഒന്നായി 
Mallu 2013-07-13 06:06:14
700 acres of land will not destroy any paristhithi. It will bring development. Only vested interestedl people are behind the protest
  - mallu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക