Image

കൗമാരത്തിലെ പ്രസവം മരണത്തിനിടയാക്കുമെന്ന് റിപ്പോര്‍ട്ട്

Published on 13 July, 2013
കൗമാരത്തിലെ പ്രസവം മരണത്തിനിടയാക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രസവത്തോടെയുള്ള മരണത്തിന് കൂടുതലും ഇടയാക്കുന്നത് കൗമാരത്തിലെ പ്രസവമാണെന്ന് റിപ്പോര്‍ട്ട്. ദേശീയ കുടുംബാരോഗ്യ സര്‍വെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

ഇന്ത്യയിലെ 3.47 ശതമാനം പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് വിവാഹിതരാകുകയും പ്രസവിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മൊത്തം ഗര്‍ഭധാരണത്തില്‍ 16 ശതമാനവും കൗമാരത്തില്‍ സംഭവിക്കുന്നതാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഡിഷണല്‍ സെക്രട്ടറിയും ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ ഡയറക്ടറുമായ അനുരാധ ഗുപ്ത വ്യക്തമാക്കി. പ്രസവസമയത്ത് അമ്മമാര്‍ മരിക്കുന്നതില്‍ ഒന്‍പതു ശതമാനം കൗമാരത്തിലെ പ്രസവത്തിനിടെ സംഭവിക്കുന്നതാണ്.

ലോകത്തെ 1.64 കോടി കൗമാര ഗര്‍ഭധാരണത്തില്‍ 40 ലക്ഷവും ഇന്ത്യയിലാണ്. ഇന്ത്യയില്‍ പ്രസവസമയത്ത് അമ്മമാര്‍ മരിക്കുന്നതില്‍ 40ശതമാനവും 1525 പ്രായപരിധിക്കുള്ളിലാണെന്നും അനുരാധ ഗുപ്ത പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക