Image

അധ്യാപകന്റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്ന് ഡി.ജി.പി.

Published on 03 October, 2011
അധ്യാപകന്റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്ന് ഡി.ജി.പി.
തിരുവനന്തപുരം: കൊട്ടാരക്കരയ്ക്കടുത്ത് വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന്റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ്. അന്വേഷണസംഘത്തിന് മനസ്സിലായ കാര്യങ്ങളും അധ്യാപകന്റെ മൊഴിയും തമ്മില്‍ ചില പൊരുത്തക്കേടുകളുണ്ട്.

പോലീസ് സംഘം അധ്യാപകനെ പലതവണ ചെന്നുകണ്ടെങ്കിലും മൊഴി സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും ഈ അവ്യക്തത വരുംദിവസങ്ങളില്‍ പരിഹരിച്ച് കേസന്വേഷണവുമായി മുന്നോട്ടുപോകുമെന്നും ഡി.ജി.പി. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അധ്യാപകന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നായിരുന്നു ജേക്കബ് പുന്നൂസിന്റെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക