Image

ആമരം (കവിത: മോന്‍സി കൊടുമണ്‍)

Published on 13 July, 2013
ആമരം (കവിത: മോന്‍സി കൊടുമണ്‍)
ആമരതിന്റെ പാരമ്പര്യം കാക്കാ-
നൊരു ഡോഡിവിത്തുകള്‍ പാരില്‍വീഴ്ത്തി-
ട്ടായിരമതു പതിനായിരമായി....
ട്ടറുന്നൂറുകോടിയായ് വര്‍ദ്ധിക്കുന്നു.
ഭൂകമ്പം, പേമാരി.ഹരിക്കെയിന്‍ വന്നിട്ട്...
മാമരമൊട്ടുമേ ചായുന്നില്ല
ശിഖരത്തിലായിരം പൂക്കളും കായ്കളും
മാര്‍ക്കുമാകര്‍ഷണം തോന്നിയേക്കാം
പൂക്കളും കായ്കളും പരത്തുന്ന ഗന്ധമി-
ന്നീലോകം മുഴുവന്‍ ശ്വസിച്ചിടുന്നു.
ഇല്ല. മരിക്കില്ല,ഈ മരമൊരിക്കലും
മനുജനുള്ളോരു കാലമെല്ലാം.
സത്യത്തിന്‍ നേതാവു വെടിയുണ്ടയേറ്റതും
സോദരന്‍ സോദരന്‍ തമ്മില്‍ വെറുത്തതും
കപ്പുതുളുമ്പെ വിഷമുള്ളില്‍ കൊടുത്തതും
ക്ഷ
യുടെ പര്യായം വെട്ടിക്കുറച്ചതും
മാധുര്യം തന്നൊരു സ്‌നേഹത്തിന്‍ നാഥനു
കൈപിന്‍ കഷായം കുടിക്കാന്‍ കൊടുത്തതും
ഈ വിഷമരശാഖ പടര്‍ന്നിട്ടല്ലേ 
ഈമരം വെട്ടുവാനുരുണ്ടീലോകത്തില്‍
ഏഴു കടലിക്കരെ നിങ്ങളുണ്ടോ?
ആമരം (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
Raju Thomas 2013-07-15 05:54:22
കൊള്ളാമല്ലൊ! നല്ല വീര്യമുണ്ട്. താളവും. ഈ 'വിഷമരം' എന്താണെന്നു ചിന്തിക്കയായിരുന്നു. അഹം? മാത്സര്യം? അസൂയ? അതാണെന്നു കരുതട്ടെ. അതായത്, അസൂയ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക