Image

ബി.പി.എല്‍ ലിസ്റ്റ്‌ പുനര്‍നിര്‍ണ്ണയിക്കും: ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍

Published on 03 October, 2011
ബി.പി.എല്‍ ലിസ്റ്റ്‌ പുനര്‍നിര്‍ണ്ണയിക്കും: ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരെ (ബി.പി.എല്‍) നിര്‍ണയിക്കുന്നതിനുള്ള മാനദണ്‌ഡം പുനര്‍നിര്‍ണ്ണയിക്കുമെന്ന്‌ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ ആലുവാലിയ വ്യക്തമാക്കി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 2011ലെ ജാതി സെന്‍സസ്‌ പൂര്‍ത്തിയായാല്‍ മാനദണ്‌ഡം പുനര്‍നിര്‍ണയിക്കും. ഗ്രാമവികസനമന്ത്രി ജയറാം രമേശുമൊത്ത്‌ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ ആലുവാലിയ ഇക്കാര്യമറിയിച്ചത്‌.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ മാത്രമായി ചുരുക്കില്ല. ഗുണഭോക്‌താക്കളെ കണെ്‌ടത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്‌ചയിക്കാന്‍ വിദഗ്‌ധസമിതിയെ നിയോഗിക്കുമെന്നും മന്ത്രി ജയറാം രമേശ്‌ പറഞ്ഞു.

ഗ്രാമപ്രദേശങ്ങളില്‍ 26 രൂപയിലും നഗരപ്രദേശങ്ങളില്‍ 32 രൂപയിലുമധികം ഒരു ദിവസം വരുമാനം ലഭിക്കുന്നവര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെടില്ലെന്ന്‌ ആസൂത്രണകമ്മീഷന്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറഞ്ഞത്‌ വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക