Image

ജസ്റ്റിസ്‌ ഫോര്‍ ഓള്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്‌ ഒരു പ്രത്യാശ; ഈ സാരഥികള്‍ നയിക്കട്ടെ

തോമസ് കൂവളളൂര്‍ Published on 15 July, 2013
ജസ്റ്റിസ്‌ ഫോര്‍ ഓള്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്‌ ഒരു പ്രത്യാശ; ഈ സാരഥികള്‍ നയിക്കട്ടെ

ന്യൂജേഴ്‌സി: അമേരിക്കയില്‍ നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് നീതി ലഭിക്കുവാനും, അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുവാനും ഇടയ്ക്കിടെ ജയിലില്‍ പോയി അവരെ സമാശ്വസിപ്പിക്കുന്നതിനും, പറ്റുന്ന വിധത്തില്‍ സാമ്പത്തികമായും നിയമപരവുമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ ലവലില്‍ രൂപം കൊടുത്ത ജസ്റ്റീസ് ഫോര്‍ ഓള്‍ (JUSTICE FOR ALL INC.)എന്ന സംഘടന ന്യൂജേഴ്‌സിയില്‍ രജിസ്ട്രര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇതിന്റെ പ്രഥമ ഭാരവാഹികളായി താഴെ പറയുന്ന 16 പേര്‍ ചുമതല ഏറ്റെടുത്തു.

തോമസ് കൂവളളൂര്‍ ചെയര്‍മാന്‍ (ന്യുയോര്‍ക്ക്) പ്രേമ ആന്റണി തെക്കേക്ക് പ്രസിഡന്റ് (കാലിഫോര്‍ണിയ), ജോജോ തോമസ് വൈസ്. ചെയര്‍മാന്‍ (ന്യുയോര്‍ക്ക്), ചെറിയാന്‍ ജേക്കബ് ജനറല്‍ സെക്രട്ടറി (അരിസോണ), തോമസ് എം. തോമസ് ട്രഷറര്‍ (
ന്യൂജേഴ്‌സി), യു. എ. നസീര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (പിആര്‍ഒ ന്യൂയോര്‍ക്ക്), തമ്പി ആന്റണി തെക്കേക്ക് മീഡിയ റിലേഷന്‍സ് (കാലിഫോര്‍ണിയ), അലക്‌സ കോശി വിളനിലം ഇന്റര്‍ കമ്യൂണിറ്റി റിലേഷന്‍സ് (ന്യുജഴ്‌സി), തോമസ് റ്റി. ഉമ്മന്‍ ഇന്‍ട്രാ കമ്യുണിറ്റി റിലേഷന്‍സ് (ന്യുയോര്‍ക്ക്) രവീന്ദ്രന്‍ നാരായണന്‍ ലീഗല്‍ അഡ്‌വൈസര്‍ (ന്യുയോര്‍ക്ക്), എലിസബത്ത് ഫിലിപ്പ് ഡയറക്ടര്‍ (ന്യുയോര്‍ക്ക്), എ. സി. ജോര്‍ജ് ഡയറക്ടര്‍ (ടെക്‌സാസ്), ജോയിച്ചന്‍ പുതുക്കുളം ഡയറക്ടര്‍ (ചിക്കാഗോ), ഫിലിപ്പ് തോമസ് ഡയറക്ടര്‍ (ന്യൂയോര്‍ക്ക്), ഏബ്രഹാം തോമസ് ഡയറക്ടര്‍(ന്യൂയോര്‍ക്ക്), എം. കെ. മാത്യൂസ് ഡയറക്ടര്‍ (ന്യുയോര്‍ക്ക്).

അമേരിക്കന്‍ മുഖ്യധാരയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് തങ്ങളുടെ കഴിവുകള്‍ തെളിയിക്കുകയും സമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കുയും ചെയ്തവരാണ് ജെഎഫ്എയുടെ സാരഥികളെല്ലാം തന്നെ.

കാലിഫോര്‍ണിയായില്‍ 59 വര്‍ഷം കഠിന തടവിനുശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന്റെ മോചനം എത്രയും വേഗം സാധ്യമാക്കിത്തീര്‍ക്കുക എന്നുളള മഹായജ്ഞമാണ് ജസ്റ്റിസ് ഫോര്‍ ഓളിന്റെ ആദ്യത്തെ പ്രൊജക്ട്. ആനന്ദ് ജോണിന് കാലിഫോര്‍ണിയായിലെ പോലെ തന്നെ ശിക്ഷിക്കേണ്ടിയിരുന്ന കേസ് ന്യുയോര്‍ക്കിലും ഉണ്ടായിരുന്നു. അതു സംബന്ധിച്ച് 3 വര്‍ഷത്തിലേറെ അദ്ദേഹം ന്യുയോര്‍ക്കിലെ ജയിലില്‍ കഴിയുകയായിരുന്നു. എന്നാല്‍ മതിയായ തെളിവുകളില്ല എന്നു കണ്ട കോടതി കേസ് ഇളവു ചെയ്തു കൊടുക്കുകയാണുണ്ടായത്.

ന്യുയോര്‍ക്കില്‍ അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി ശ്രമിക്കുകയും അത് വിജയകരമായി പര്യവസാനിപ്പിക്കാന്‍ സാഹായിക്കുകയും ചെയ്തവരാണ്. ഈ സംഘടനയിലുളളവരിലധികവും. ന്യുയോര്‍ക്കില്‍ ആരംഭിച്ച ഈ ജനകീയ പ്രസ്ഥാനം ഇപ്പോള്‍ കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് വിപുലമാക്കാനാണ് സംഘടനാ ഭാരവാഹികളുടെ പ്ലാന്‍ ഏതാണ്ട് 20 ആഴ്ചത്തെ ടെലി കോണ്‍ഫറന്‍സിലൂടെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള വരെ മുമ്പോട്ടു കൊണ്ടുവരാന്‍ സംഘടനാ നേതൃത്വത്തിനു കഴിഞ്ഞു.

മലയാളികള്‍ മാത്രമായി തുടങ്ങിയ ഈ പ്രസ്ഥാനം അമേരിക്കയിലെ ഇതര ജനവിഭാഗങ്ങളുടെയും എന്തിനേറെ, ലോക ശ്രദ്ധവരെ പിടിച്ചു പറ്റികഴിഞ്ഞു.

സാമ്പത്തികമായി സഹായിക്കുന്നതിലുപരി നമ്മുടെ ജനതയെ പ്രതികരണശേഷിയുളള ഒരു ജനമാക്കിമാറ്റാനും ഉദ്യോഗസ്ഥ മണ്ഡലങ്ങളിലും, തൊഴില്‍ രംഗത്തും, കോടതികളില്‍ പോലും നിലവിലുളള അസമത്വങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടാനും അവയ്ക്ക് അറുതി വരുത്താന്‍ നമ്മുടെ യുവതലമുറയ്ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ കഴിയുക എന്നുളളതും ജെഎഫ്എയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ ചിലതുമാത്രമാണ്. ഇപ്പോള്‍ അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും ഈ സംഘടനയിലേക്ക് കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. വളരെയധികം അടുക്കും ചിട്ടയോടുംകൂടി ഏകാഭിപ്രായത്തോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ലക്ഷ്യത്തിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സംഘടന ലോകത്തിനു തന്നെ ഒരു മാതൃകയായിത്തീരട്ടെ എന്നു ഭാരവാഹികള്‍ ആഗ്രഹിക്കുന്നു.

ഒരു നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുളള ഈ പ്രസ്ഥാനത്തിന്റെ സുഗമമായ നടത്തിപ്പിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ JFAAMERICA.COM ല്‍ ഡൊണേറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്രെഡിറ്റ് കാര്‍ഡിലൂടെ വളരെ എളുപ്പം സാധിക്കുന്നതാണ്.


എല്ലാ ചൊവ്വാഴ്ച ദിവസങ്ങളിലും ന്യുയോര്‍ക്ക് സമയം രാത്രി 9 മണിക്ക്.

വാര്‍ത്ത അയച്ചത് : തോമസ് കൂവളളൂര്‍
ജസ്റ്റിസ്‌ ഫോര്‍ ഓള്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്‌ ഒരു പ്രത്യാശ; ഈ സാരഥികള്‍ നയിക്കട്ടെ
Join WhatsApp News
mallu kumar 2013-07-15 11:59:33
where is my comment?
These people claim to have helped to end the case against anand Jon in NY. What a joke. He pleaded guilty and got punished too.
Well wisher 2013-07-16 18:15:46
Anand Jon and family should clarify if they support this group. These people could not get a thousand signatures for a petition. They could not give a hundred dollar to anand. Still they are claiming to bring justice for all.
Media should expose them
Jack Daniel 2013-07-16 18:25:32
Make it a spiritual work.  Talk less and do more.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക