Image

ഡബ്ലിന്‍ നസ്രേത്ത്‌ മാര്‍ത്തോമ്മാ ഇടവകയുടെ കുടുംബ നവീകരണ ധ്യാനം

ജോജി അബ്രഹാം Published on 03 October, 2011
ഡബ്ലിന്‍ നസ്രേത്ത്‌ മാര്‍ത്തോമ്മാ ഇടവകയുടെ കുടുംബ നവീകരണ ധ്യാനം
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന്‍ നസ്രേത്ത്‌ മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യ ത്തില്‍ കുടുംബ നവീകരണ ധ്യാനം നടത്തുന്നു. ആറ്‌, ഏഴ്‌, എട്ട്‌ തീയതികളില്‍ നടത്തുന്ന കുടുംബ നവീകരണ ധ്യാനത്തിന്‌ കണ്‍വന്‍ഷന്‍ പ്രാസംഗികനും മനഃശാസ്‌ത്രജ്‌ഞനുമായ റവ.ഡോ. ടി.ജെ. തോമസ്‌ നേതൃത്വം നല്‍കും.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ കൗണ്‍സിലര്‍ കൂടിയാണ്‌ തോമസ്‌ അച്ചന്‍. ആറ്‌, ഏഴ്‌ തീയതികളിലെ ധ്യാനം ക്രംളിന്‍ വില്ലേജിലുള്ള സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ഓഫ്‌ അയര്‍ലന്‍ഡിന്റെ ദേവാലയത്തില്‍ വൈകിട്ട്‌ 6.45 മുതല്‍ 8.45 വരെയാണ്‌. സമാപന ദിവസമായ ശനിയാഴ്‌ചത്തെ ധ്യാനം താലയിലെ സെന്റ്‌ മലൂറിയന്‍സ്‌ പള്ളിയില്‍ നടത്തും. രാവിലെ 10ന്‌ ആരംഭിക്കുന്ന വി.കുര്‍ബാനയ്‌ക്കും തുടര്‍ന്നുള്ള വചന ശുശ്രൂഷയ്‌ക്കും റവ.ഡോ. ടി.ജെ. തോമസ്‌ നേതൃത്വം നല്‍കും.

അഞ്ച്‌ ബുധനാഴ്‌ച യുവജനങ്ങള്‍ക്കു വേണ്ട പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. കുടുംബമായോ, വ്യക്‌തികളായോ കൗണ്‍്‌സിലിങ്‌ ആവശ്യമുള്ളവര്‍ക്ക്‌ അതിനുള്ള പ്രത്യേക സൗകര്യവും ധ്യാനത്തോടനുബന്ധിച്ച്‌ ഉണ്ടായിരിക്കും. കുടുംബ നവീകരണ ധ്യാനത്തിലേക്കും വി.കുര്‍ബാനയിലേക്കും ഏല്ലാ ക്രൈസ്‌തവ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കണ്‍വീനര്‍ കുരുവിള തോമസ്‌ (087 7679 532) അറിയിച്ചു.
ഡബ്ലിന്‍ നസ്രേത്ത്‌ മാര്‍ത്തോമ്മാ ഇടവകയുടെ കുടുംബ നവീകരണ ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക