Image

ബ്രൈട്ടനില്‍ ഓണാഘോഷം നടത്തി

Published on 03 October, 2011
ബ്രൈട്ടനില്‍ ഓണാഘോഷം നടത്തി
ബ്രൈട്ടന്‍: ആവേശവും ആഹ്ലാദവും തിരതല്ലി ബ്രൈട്ടനില്‍ ഓണാഘോഷ പരിപാടികള്‍ അരങ്ങേറി. ബ്രൈട്ടന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ബ്രൈട്ടന്‍ മേയര്‍ കൗണ്‍സിലര്‍ ആന്‍ മെഡോവ്‌സ്‌ ഉദ്‌ഘാടനം ചെയ്‌തു.

പഞ്ചവാദ്യത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയുമായി മാവേലി എഴുന്നള്ളിയതോടെ സാംസ്‌കാരിക പരിപാടികള്‍ക്ക്‌ തുടക്കമായി. തുടര്‍ന്ന്‌ കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നൃത്ത - സംഗീത പരിപാടികള്‍ അരങ്ങേറി. തിരുവാതിര, പുലികളി തുടങ്ങിയ കലാപരിപാടികള്‍ ബ്രൈട്ടന്‍ മലയാളികളില്‍ ഓണത്തിന്റെ സുന്ദരസ്‌മൃതികള്‍ ഉണര്‍ത്തി.

ഓണസദ്യ ഹൃദ്യമായിരുന്നു. തുടര്‍ന്നു നടന്ന ഓണക്കളികളില്‍ എല്ലാവരും ആവേശപൂര്‍വം പങ്കെടുത്തു. നാരങ്ങായും സ്‌പൂണും, ഓട്ടം, വടംവലി, ആനയ്‌ക്ക്‌ വാലുവരയ്‌ക്കല്‍ തുടങ്ങിയ മല്‍സരങ്ങള്‍ ആവേശം ഉണര്‍ത്തി.
ബ്രൈട്ടനില്‍ ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക