Image

മഹാരാഷ്ട്രയില്‍ ഡാന്‍സ്‌ ബാറുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ നീക്കി

Published on 16 July, 2013
മഹാരാഷ്ട്രയില്‍ ഡാന്‍സ്‌ ബാറുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ നീക്കി
മുംബൈ: മഹാരാഷ്ട്ര സംസ്ഥാനത്ത്‌ ഡാന്‍സ്‌ ബാറുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ സുപ്രീംകോടതി നീക്കി. മുംബൈ ഉള്‍പ്പടെയുള്ള മെട്രോ നഗരങ്ങളില്‍ ഇവ പ്രവര്‍ത്തിക്കുന്നതിന്‌ ലൈസന്‍സ്‌ നേടണമെന്നും സുപ്രീംകോടതി പറഞ്ഞു.

2005 ലാണ്‌ മഹാരാഷ്ട്രയിലെ ബിയര്‍ ബാറുകളിലും മറ്റുമുള്ള ഡാന്‍സ്‌ പോലീസ്‌ നിരോധിച്ചത്‌. അതിന്‌ ശേഷം ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ മുകളിലുള്ള ബാറുകളിലും മറ്റും നിരോധനം നീക്കിയിരുന്നു.

ഡാന്‍സര്‍മാരായ ആയിരക്കണക്കിന്‌ യുവതികളുടെ ഉപജീവനമാര്‍ഗം മുടക്കുന്ന നടപടിയാണ്‌ ഡാന്‍സ്‌ ബാറുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധമെന്ന്‌ ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. മുംബൈയില്‍ മാത്രം ഏകദേശം 70,000 ത്തോളം യുവതികളാണ്‌ ഡാന്‍സ്‌ ബാറുകളിലൂടെ ഉപജീവനം കണ്ടെത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിധിയെ ചോദ്യംചെയ്‌തുകൊണ്ട്‌ മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Join WhatsApp News
A.C.George 2013-07-16 10:25:43

Good news. Let us rejoice and dance. Open Gannam style.
Shacke...   shake...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക