Image

ഞാനൊരുപൂജ്യം - വട്ടപ്പൂജ്യം (കവിത) -എ.സി. ജോര്‍ജ്

എ.സി. ജോര്‍ജ് Published on 17 July, 2013
ഞാനൊരുപൂജ്യം - വട്ടപ്പൂജ്യം (കവിത) -എ.സി. ജോര്‍ജ്
ഒരു ചാരുപുഷ്പത്തിന്‍ സുകുമാരവദനത്തില്‍
ഒരിയ്ക്കല്‍ ഒരുനാളില്‍ ഞാനൊന്നുറ്റുനോക്കി
എത്രനേരം ഞാനങ്ങനെ നിന്നുവെന്നിപ്പോഴും
പൂര്‍ണ്ണമായി അറിവില്ല ബോധ്യമില്ലതന്നെ
ആ ചാരുപുഷ്പത്തെ നെഞ്ചിലേറ്റിഞാന്‍
എന്‍ സ്വായത്തവഴിത്താരയില്‍ സഞ്ചരിച്ചൂ ഞാന്‍
പിന്നൊരു ശ്യാമയാം സൗവര്‍ണ്ണരാത്രിയില്‍
സ്വപ്നമഞ്ചത്തിലൂടെയാ ചാരുപുഷ്പം മെല്ലെ
മന്ദമായ് മന്ദമായ് സുഗന്ധം ചൊരിഞ്ഞു എന്നടുത്ത്
ശയ്യതന്നരുകില്‍ പുതുമന്ദഹാസത്തൊടെത്തി
പിന്നെയും പിന്നെയും ആ സുന്ദരപുഷ്പം പതിഞ്ഞ സ്വരത്തില്‍
എന്നോടിവണ്ണം സൗഹൃദസ്വരത്തില്‍ മൊഴിഞ്ഞു
ഞങ്ങളീ സസ്യലതാദികള്‍ വര്‍ണ്ണപുഷ്പങ്ങള്‍
ഏവരും ഒരുമയോടെ നിങ്ങള്‍ മനുജര്‍ക്കായി
ഞങ്ങളെതന്നെ നല്‍കുന്നു ബലി അര്‍പ്പിക്കുന്നു
എന്നുള്ള സുവിദിതമാം സത്യം അറിഞ്ഞീടുക
എന്നിട്ടും നിങ്ങള്‍ മാനവജന്മങ്ങള്‍ അന്യോന്യം
എന്തേയീ വൈരാഗ്യം വൈരുദ്ധ്യമെന്നുമെന്നും
മിഴിയുള്ള മര്‍ത്യരാം നിങ്ങളീ ചാരുതയാര്‍ന്ന
ഭൂവിലേക്കൊന്നു നോക്കീടുക കാണുന്നതെന്തെന്ന്
അവിടെകാണും വസ്തുക്കളെല്ലാം തന്നെ നിത്യവും
തങ്ങളെ അന്യര്‍ക്കായി നിങ്ങള്‍ക്കായ് നീക്കിവയ്പൂ
അന്യന്റെ നിന്റെ ഉന്നതി തന്നെ തന്റെയും ഉന്നതി
എന്നെന്നും ഇടവിടാതെ നിതാന്തം ചൊല്ലിടുന്നു
എങ്കിലും മര്‍ത്യരെ നിങ്ങളീ ഭൂഗോളത്തില്‍
യോദ്ധാക്കളെപ്പോലെ നിത്യം പൊരുതിടുന്നു
ഇതുകേട്ടു നാണംകെട്ടു തലതാഴ്ത്തി ഞാനപ്പോള്‍
ഞാനൊരു പൂജ്യമായി വട്ടപ്പൂജ്യമായി ചുരുങ്ങിയൊതുങ്ങി.
ഞാനൊരുപൂജ്യം - വട്ടപ്പൂജ്യം (കവിത) -എ.സി. ജോര്‍ജ്
Join WhatsApp News
Sudhir Panikkaveetil 2013-07-17 16:00:12
ചങ്ങമ്പുഴ ഒരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങി. ആശാൻ ഒരു വീണ പൂവ്വ് കണ്ട് ജീവിതത്തിന്റെ ക്ഷണികതയും നശ്വരതയും അറിഞ്
ഒരു ഉജ്ജ്വല കാവ്യമെഴുതി അമേരിക്കയിലെ മലയാളി കവി ഇതാ പൂക്കളെ കൊണ്ട് വലിയ തത്വങ്ങൾ പറയിക്കുന്നു.പൂക്കൾ പറഞ്ഞ സത്യങ്ങൾ
കവിതയിലൂടെ പാടി അറിയിച്ചത് കൊണ്ട് കവിക്ക്
വട്ട പൂജ്യമാകേണ്ട കാര്യമില്ല.  കയ്യിലുള്ള തേനും സുഗന്ധവും കൊടുത്ത് ഒരു പകൽ ദൈർഘ്യത്തിൽ അപ്ത്രത്യക്ഷമാകുന്ന പൂക്കൾ വരെ മനുഷ്യരെ പഠിപ്പിക്കുന്നു, സ്വന്തം പ്രതിച്ഛയയിൽ സൃഷ്ടിച്ച മനുഷ്യനെ എന്ത് ചെയ്യണമെന്ന് ദൈവം കാര്യമായി ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. ശ്രീ ജോർജിന് അഭിനന്ദനങ്ങൾ ! സുധീർ പണിക്കവീട്ടിൽ

Mr. Suspecious 2013-07-18 11:06:35
കവി ഈയെടെ ആയി വളരെ സ്വപ്നം കാണുന്നുണ്ട്. എന്തിന്റെ പുറപ്പാടാണോ? "സുകുമാര വദനത്തിൽ ഉറ്റു നോക്കുമ്പോൾ" വളരെ സൂക്ഷിക്കണം ഭാര്യ കാണരുത് അയൽവക്കക്കാരനും. കവി ജീവിച്ചിരുന്നാലല്ലെ ഞങ്ങള്ക്കും എന്തെങ്കിലും ഒക്കെ വായിച്ചിരുന്നു രസിക്കാൻ പറ്റത്തള്ള്. ഞങ്ങളുടെ മരം പൂക്കും പൂക്കൾ കൊഴിയുന്നതിനു മുൻപ് കവിത എഴുതുകയും ചെയ്യും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക