Image

ഊര്‍ജ്ജതന്ത്രം (നിരീക്ഷണം: സിബി ഡേവിഡ്‌)

Published on 17 July, 2013
ഊര്‍ജ്ജതന്ത്രം (നിരീക്ഷണം: സിബി ഡേവിഡ്‌)
വിശ്വാമിത്രമഹര്‍ഷി കഠിനതപസ്സനുഷ്‌ഠിക്കുന്ന വാര്‍ത്ത ദേവന്മാര്‍ക്കിടയില്‍ ആശങ്കക്കിടയാക്കി. കഠിനതപസ്സിലൂടെ വിശ്വാമിത്രന്‍ അപാരശക്തി ആര്‍ജ്ജിക്കും. അത്‌ തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും. അതിന്‌ പാര വയ്‌ക്കണം. വിശ്വാമിത്രന്റെ തപസ്സ്‌ മുടക്കുന്നതിന്‌ സാക്ഷാല്‍ ദേവേന്ദ്രന്‍ തന്നെ മുന്നിട്ടിറങ്ങി. സുന്ദരിമാരില്‍ സുന്ദരിയും കന്യകയുമായ, (സ്ഥിരീകരിച്ചിട്ടില്ല) മേനകയെ ദൗത്യമേല്‍പ്പിച്ച്‌ വിശ്വാമിത്രന്റെ അരികിലേയ്‌ക്ക്‌ പറഞ്ഞയച്ച്‌ ദേവ്‌ന്മാര്‍ കണ്ണിലെണ്ണയുമൊഴിച്ചിരുന്നു. ടാസ്‌ക്‌ ഏറ്റെടുത്ത മേനക ഫോറസ്‌റ്റില്‍ എത്തി, വിശ്വാമിത്രന്റെ ലൊക്കേഷന്‍ കണ്ടുപിടിച്ചു. നമ്പറുകള്‍ ഓരോന്നായ്‌ ഇറക്കി. ആടിപ്പാടി, ഇക്കിളിയിട്ടു. മഹര്‍ഷിയെ ഇളക്കാന്‍ ശ്രമിച്ചു. ഏതൊ ശല്യം എത്തിയിട്ടുണ്ടെന്ന്‌ മനസ്സിലാക്കിയ വിശ്വാമിത്രന്‍ കണ്ണു മുറുക്കിയടച്ച്‌ ഒരുവിധം പിടിച്ചു നിന്നു.

എവളുമാരുടെ ശല്യം സഹിക്കാന്‍ പറ്റാതെ ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടായിരിക്കണം ആശാന്‍ കാട്ടിലേയ്‌ക്ക്‌ വച്ചുപിടിച്ചത്‌. മേനക പെങ്കൊച്ച്‌ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അവള്‌ ഒരൊന്നൊന്നര ഐറ്റം ഡാന്‍സ്‌ അങ്ങ്‌ വച്ച്‌ കാച്ചി. ഒരു ബോളിവുഡ്‌ സ്‌റ്റൈല്‍. മഹര്‍ഷിയുടെ നാസാരന്ധ്രത്തിലൂടെ മേനകയുടെ ഗന്ധം തുളച്ചു കയറി, തലച്ചോറിനെ മദിച്ചു. ശരീരത്തിലെ രോമങ്ങള്‍ ഓരോന്നായി എഴുന്നേറ്റുനിന്ന്‌ സല്യുട്ടടിച്ചു. മഹര്‍ഷി, മേനക കാണാതെ അരക്കണ്ണു തുറന്നു നോക്കിയപ്പോള്‍ അമ്പരന്നുപോയി! എത്രയോ പെങ്കൊച്ചുങ്ങളുമായി ഡീല്‍ ചെയ്‌്‌്‌തിട്ടൊണ്ട്‌. പക്ഷെ ഇത്‌ ! സംശയം മാറ്റാന്‍ രണ്ട്‌ കണ്ണുകളും `വൈഡ്‌ ഓപ്പണ്‍ ചെയ്‌തു നോക്കി. wow! യൂ വോണ്ട്‌ ബിലീവ്‌ ഇറ്റ്‌ !' മഹര്‍ഷി ഞെട്ടിപ്പോയി. പിന്നെ നടന്നതൊന്നും എഴുതി വെറുതെ സ്ഥലം കളയുന്നില്ല.

മഹര്‍ഷി വീണെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ.

പണ്ട്‌ ഏദന്‍ തോട്ടത്തില്‍ വച്ച്‌ സംഭവിച്ചതും ഇത്‌ തന്നെയല്ലേ? ആ പെണ്ണ്‌ ഹവ്വ, വച്ചു നീട്ടി ആപ്പിളൊരണ്ണം, വിലക്കപ്പെട്ട കനി. നോ പറഞ്ഞ്‌ ആദം അല്‌പം വെയിറ്റ്‌ ഇട്ടെങ്കിലും അവള്‌ വിട്ടില്ല. വെറുതെ ജാഡ കാണിച്ചതാണെന്നു അവള്‍ക്ക്‌ പിടികിട്ടി. ങും.. കഴിക്കൂന്നേ.. ഹവ്വ ചുമ്മാ ഒരു നമ്പരിറക്കി. അവസാനം ആപ്പിളിന്റെ ടേസ്റ്റ്‌ നോക്കി, ആദം ഫ്‌ളാറ്റായി.

പിന്നെയല്ലെ നമ്മുടെ തെറ്റയില്‍.

സുന്ദരിയായ ഒരു പെണ്ണ്‌, പശ്ചാത്തലമെന്തുമാവട്ടെ. വിലപ്പെട്ട ആപ്പിളില്‍ (ഐഫോണ്‍) ഡയല്‍ ചെയ്‌ത്‌ അവളുടെ ഫ്‌ളാറ്റിലേയ്‌ക്ക്‌ വിളിച്ചു വരുത്തുകയും പഞ്ചാരവാക്കുകളാല്‍ കൈയ്യിലെടുത്ത്‌ ഉഴിഞ്ഞ്‌, ദേഹത്ത്‌ വലിഞ്ഞു കേറുകയും ചെയ്‌താല്‍ ആദമല്ല, വിശ്വാമിത്രനല്ല, തെറ്റയിലല്ല ഏത്‌ ബിഷപ്പും വീണു പോകുമെന്നാണ്‌ മിമിക്രിക്കാര്‌ പറയുന്നത്‌.

സംഗതി അങ്ങനെയാ ബില്‍റ്റ്‌ ഇന്‍ ചെയ്‌തിരിക്കുന്നെ! അഥവാ വീണു പോയില്ലെങ്കില്‍ `യൂ ആര്‍ ബീയിംഗ്‌ ഇന്‍ ദ റോംഗ്‌ പ്ലേയിസ്‌ അറ്റ്‌ റോംഗ്‌ ടൈം' എന്നു കരുതിയാല്‍ മതി. യു ഗോട്ട്‌ ഇറ്റ്‌?

ഇപ്പോള്‍ വാദി പ്രതിയാകുന്ന ലക്ഷണമാ കാണുന്നെ. ബ്ലൂ സ്റ്റഫ്‌ നിര്‍മ്മിച്ച്‌്‌ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതിന്‌ ഐ. റ്റി. വകുപ്പനുസരിച്ച്‌ പെങ്കൊച്ചിനെ അകത്താക്കുമെന്നാണ്‌ ലേറ്റസ്റ്റ്‌ അപ്‌ഡേറ്റ്‌
അവസാനം ആപ്പായെങ്കിലും തന്ത്രം ഫലിച്ചു. എന്താ ഈ പെങ്കൊച്ചിന്റെ ഒരു ഊര്‍ജ്ജം.
പണ്ടു കാലത്ത്‌ ബലാത്സംഗം ചെയ്യപ്പെട്ടാല്‍പോലും മാനക്കേടോര്‍ത്ത്‌ പുറത്തു പറയാത്ത നാട്ടില്‍ ഇപ്പോള്‍ എന്തൊക്കെയാ നടക്കുന്നെ !

ഇന്ന്‌്‌്‌്‌ സൗരോര്‍ജ്ജം എന്ന ഒറ്റവാക്ക്‌ കേട്ടാല്‍ മതി മലയാളികള്‍ കണ്ണും കാതും കൂര്‍പ്പിച്ച്‌ ശ്രദ്ധിക്കും. കാരണം വി. എസിന്റെ പെഴ്‌സ്‌പെക്ടിവില്‍ ആണുങ്ങളെ ആകര്‍ഷിക്കാനുള്ള എന്തോ ഒരു `സ്റ്റഫ്‌' അതിനുള്ളില്‍ ഉണ്ട്‌.

ഇപ്പോഴത്തെ കേരളത്തിന്റെ പ്രത്യേക രാഷ്ട്രിയ അന്തരീക്ഷ ഊഷ്‌മാവില്‍ ഇനി തെറ്റയിലിന്റെ പൊളിറ്റിക്കല്‍ കരിയര്‍ തഥൈവ. പണ്ട്‌്‌ പി. റ്റി. ചാക്കോയെ വീഴ്‌ത്തിയതും ഇതേ തന്ത്രം തന്നെയായിരുന്നല്ലോ. പിന്നെ എത്രയെത്ര നീലക്കഥകള്‍. നീലന്‍ വന്നു, പി.ജെ. ജോസഫ്‌്‌ വന്നു, പി.ജെ. കുര്യന്‍, കുഞ്ഞാലിക്കുട്ടി, സന്തോഷ്‌്‌ മാധവന്‍, സാമി നിത്യാനന്ദ, സത്യാനന്ദ, ഒരു പള്ളിലച്ചനും ദത്തുപുത്രിയും, തിരുമേനി, ത്രിപാഠി, ഇപ്പോള്‍ നേപ്പാളിലെ മന്ത്രി പിന്നെ തന്ത്രി. അങ്ങനെ പോകുന്നു കഥകള്‍. അറിഞ്ഞത്‌ തുച്ഛം. അറിയാത്തതായിരങ്ങള്‍! ഇതിനിടക്ക്‌ ആലപ്പുഴയില്‍ കായല്‍ക്കരയില്‍ സൊറ പറഞ്ഞിരുന്ന ഒരു ഭാര്യയെയും, ഭര്‍ത്താവിനെയും സദാചാരപോലീസും മറ്റെ പോലീസും കൂടി അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു.

സമാനമായ ചില സമകാലിന അമേരിക്കന്‍ കഥകളിലേയ്‌ക്ക്‌ ഒന്നു നോക്കാം. പണ്ടു മുതല്‍ക്കെ കഥകളുണ്ടെങ്കിലും ആരെയും കൊതിപ്പിക്കുന്ന ഒരു ലാന്‍ഡ്‌മാര്‍ക്ക്‌ കേസ്‌ നമുക്ക്‌ സമ്മാനിച്ചത്‌ ബില്‍ ക്ലിന്റനും, മോനിക്കാ ലെവിന്‍സ്‌കിയും ചേര്‍ന്നാണ്‌്‌. അതുകൊണ്ടൊന്നും ബില്‍ ക്ലിന്റന്റെ ജനകീയത ഒട്ടു കുറഞ്ഞതുമില്ല.

2007-08 ല്‍ ന്യൂയോര്‍ക്ക്‌ ഗവര്‍ണറായിരുന്ന ഏലിയറ്റ്‌ സ്‌പിറ്റ്‌സര്‍, ഈയിടെ ഒരു ചൂടുവാര്‍ത്തയുമായി ലൈംലൈറ്റില്‍ വന്ന്‌ ന്യൂയോര്‍ക്കേഴ്‌സിനെ അമ്പരിപ്പിച്ചു. ഏലിയറ്റ്‌, ഗവര്‍ണ്ണറാകുന്നതിനുമുമ്പ്‌ ന്യൂയോര്‍ക്ക്‌ അറ്റോര്‍ണി ജനറലായിരിക്കുമ്പോള്‍ മുതല്‍ക്കെ പഞ്ചനക്ഷത്ര 'മാഡ'ങ്ങളുമായി എന്തൊ 'സമാധാനചര്‍ച്ചകള്‍' ചെയ്‌തതിനും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനും ആപ്പിലാകുകയും അവസാനം 2008ല്‍ ഗവര്‍ണ്ണര്‍ സ്ഥാനം രാജിവയ്‌ക്കേണ്ടിവരികയും ചെയ്‌തു. ഇത്‌ അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത്‌ വളരെ ജിജ്ഞാസ വര്‍ദ്ധിപ്പിച്ച സംഭവമായിരുന്നു.

അറ്റോര്‍ണിയായിരിക്കുമ്പോള്‍ വാള്‍സ്‌ട്രീറ്റിലെ കൊമ്പന്മാരെ സദാചാരം പഠിപ്പിച്ചും, മാഫിയാകളെ വരച്ചവരയില്‍ നിര്‍ത്തിയും വിറപ്പിച്ചു ഏലിയറ്റ്‌. ന്യൂയോര്‍ക്കിലെ മാഡത്തിന്റെ `ഊര്‍ജ്ജം' എന്തെന്ന്‌്‌ മനസ്സിലാക്കാന്‍ തന്റെ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്ന്‌ പതിനായിരക്കണക്കിന്‌ ഡോളര്‍ ട്രാന്‍സ്‌ഫര്‍ ചെയ്‌തുകൊടുത്തു.

അവസാനം ഇംപീച്ച്‌ ചെയ്യുമെന്ന സാഹചര്യം വന്നപ്പോള്‍ രാജിവച്ച്‌ തടി രക്ഷപ്പെടുത്തി. സാങ്കേതികത്വത്തിന്റെ പേരില്‍ നിയമ സംവിധാനത്തെ വെല്ലുവിളിച്ചു മിടുക്ക്‌ കാണിച്ചു. `നാണമില്ലാത്തതാണെന്റെ നേട്ടം' എന്നതായിരിക്കും ഏലിയറ്റിന്റെ മനസ്സിലെ മന്ത്രം. ഇപ്പോള്‍ ഇതാ അടുത്തുവരുന്ന ഇലക്ഷനില്‍ െ്രെപമറിയില്‍ ന്യൂയോര്‍ക്ക്‌ സിറ്റി കംപ്‌ട്രോളര്‍ സ്ഥാനത്തേയ്‌ക്ക്‌ ഡമോക്രാറ്റിക്ക്‌ സ്ഥാനാര്‍ത്ഥിയായി പേര്‌ സമര്‍പ്പിച്ച്‌ ജനത്തെ വീണ്ടും നാണിപ്പിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നും മറ്റൊരു കഥ. കഥാപാത്രം മുന്‍ യു.എസ.്‌ കോണ്‍ഗ്രസംഗം ആന്റണി വീനര്‍. യു. എസ്‌. പ്രതിനിധിസഭാംഗമായിരിക്കെ ട്വീറ്ററില്‍ സെക്‌സ്‌റ്റിംഗ്‌ നടത്തി കോളിളക്കം സൃഷ്ടിച്ച വീരനാണ്‌ വീനര്‍. തന്റെ `സ്വകാര്യ അഹങ്കാരങ്ങളുടെ' ചിത്രങ്ങള്‍ ട്വീറ്ററിലൂടെ ഒരു സത്രീയുമായി ഇന്റര്‍നെറ്റിലുടെ പങ്കുവച്ചു എന്നതായിരുന്നു കേസ്‌.

ഏഴുതവണ ന്യൂയോര്‍ക്ക്‌ സിറ്റി കൗണ്‍സില്‍മാനായി വിരാജിച്ച വീരനാണ്‌ വീനര്‍. വിവാദം മൂത്ത്‌ നില്‍ക്കെ രാജിവച്ച്‌ മൂങ്ങിപൊങ്ങി. ഇപ്പോള്‍ ഇതാ വീനര്‍ പ്രസ്‌താവിച്ചിരിക്കുന്നു. അടുത്ത ന്യൂയോര്‍ക്ക്‌ സിറ്റി മേയറായി താന്‍ മത്സരിക്കുന്നുവെന്ന്‌്‌. ഞെട്ടാന്‍ വരട്ടെ! സ്വകാര്യ അഭിപ്രായ വോട്ടെടുപ്പില്‍ ഇപ്പോള്‍ ആന്റണി വീനറാണ്‌ ജനങ്ങളുടെ ഇഷ്ടസ്ഥാനാര്‍ത്ഥി. നിങ്ങള്‍ നെറ്റി ചുളിക്കല്ലെ ! സത്യം ! ഇപ്പോഴത്തെ കണ്‍ട്രോളര്‍ ജോണ്‍ ലൂ, സ്‌പീക്കര്‍ ക്വിന്‍ എന്നിവരെയെല്ലാം വീനര്‍ കടത്തിവെട്ടിയിരിക്കുകയാണ്‌, ജനകീതയില്‍.

തന്ത്രമറിയാവുന്നവന്റേതാണ്‌ കളരി.
ഊര്‍ജ്ജമുണ്ടാവണമെന്നു മാത്രം.
അഥവാ നാണമുണ്ടാവരുത്‌.

സിബി ഡേവിഡ്‌
ഊര്‍ജ്ജതന്ത്രം (നിരീക്ഷണം: സിബി ഡേവിഡ്‌)
Join WhatsApp News
Anthappan 2013-07-17 20:15:41

Those who admit the mistake should be given a second chance and such people in the past were proved to be successful.  But the worst people are Kunjaali, Joseph, and kurian who never even stand up and face the women those who were victimized by them.  Spitzer and Weiner is brilliant people and they can offer a lot if another chance is given. I will vote for them.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക