Image

മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 18 July, 2013
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
മുട്ടത്തുവര്‍ക്കിയുടെ ഇടവകയായ ചെത്തിപ്പുഴ പള്ളിതന്നെയാണ് ഞങ്ങള്‍ക്കും ഇടവക. പള്ളിവക വസ്തുക്കള്‍ക്ക് അതിരിലായിട്ടാണ് കരകാണാക്കടലിലെ പുറമ്പോക്ക്. അതിന് എതിര്‍ വശത്താണ് ചെത്തിപ്പുഴ ആശുപത്രി കരകാണാക്കടലിലെ പുറമ്പോക്കു സ്ഥലവും അവിടത്തെ വാസക്കാരായ പണ്ടാരത്തിപ്പാറുവും, കൊല്ലനും, ആശാരിയും, റിക്ഷാക്കാരനും ഒക്കെ ജീവിച്ചിരുന്ന കഥാപാത്രങ്ങള്‍ തന്നെയാണ്. ഇതിലെ പപ്പടം ഉണ്ടാക്കി ജീവിക്കുന്ന പണ്ടാരത്തിപ്പാറു, 'പണ്ടാരത്തി' എന്ന എന്റെ ചെറുകഥയില്‍ നായികയാണ്.

'കരകാണാക്കടല്‍' എന്ന നോവലില്‍ മുട്ടത്തുവര്‍ക്കി ആ പുറമ്പോക്കിനേപ്പറ്റി പറയുന്നതു ശ്രദ്ധിക്കുക. "വഴിയിറമ്പിലുള്ള ആ പുറമ്പോക്കിന് ഒന്നര ഫര്‍ലോംഗ് നീളമുണ്ടാകും. മുന്‍ വശത്തെ ഗ്രാമീണ റോഡിനും പിന്‍വശത്തെ വിസ്തൃതമായ റബര്‍ത്തോട്ടത്തിനും ഇടയ്ക്ക് കിടക്കുന്ന ആ ദൈവത്തിന്റെ ഭൂമിക്ക് കഷ്ടിച്ച് ഒരു ഇരുപതടി വീതിയേ വരൂ. ആ പുറമ്പോക്കു ഭൂമിയില്‍ എട്ടുപത്തു വീട്ടുകാര്‍ താമസിക്കുന്നു. മനുഷ്യ സമുദായത്തിലെ ബഹിഷ്‌കൃതരും അശരണരുമായ ഒരു കൂട്ടര്‍ … തെക്കേയറ്റത്ത് ഇപ്പോള്‍ താമസിക്കുന്നത് റിക്ഷാക്കാരന്‍ രാമനാണ്… ഇപ്പുറത്തു പണ്ടാരത്തിപാറുവും രണ്ടു പിഞ്ചുമക്കളും താമസിക്കുന്നു. അവളുടെ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചിട്ടു മറ്റെവിടെയോപോയി മറ്റൊരുത്തിയെ വിവാഹം കഴിച്ചു ജീവിക്കുന്നു. ഉഴുന്നു പര്‍പ്പടം ഉണ്ടാക്കി അവള്‍ കാലയാപനം ചെയ്തുപോന്നു". എന്റെ കഥ ഞാന്‍ എഴുതിയത് 1990 ല്‍ ആണെന്ന് തോന്നുന്നു. എന്നാല്‍ കരകാണാക്കടല്‍ വായിക്കുന്നത് ഈ പഠനത്തിനുവേണ്ടിയും. ഞാന്‍ അത്ഭുതപ്പെട്ടുപോയി.

വര്‍ക്കിയുടെ ഇസം എന്നത് ക്രൈസ്തവ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഇസമാണ്. വര്‍ഗ്ഗസമരങ്ങളിലൂടെയോ സംഘട്ടനങ്ങളിലൂടെയോ നേടുന്ന സമത്വമല്ല, മ
റിച്ച് സ്‌നേഹത്തിലൂന്നിയ സമത്വവും സഹവര്‍ത്തിത്വവുമാണ് വര്‍ക്കിയെ നയിച്ച ഇസം. ഈ ഇസമാകട്ടെ അദ്ദേഹം ജനിച്ചു വളര്‍ന്ന യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ആര്‍ജ്ജിച്ചതാണ്. സക്കറിയ ഇതേപ്പറ്റി പാടാത്ത പൈങ്കിളിയുടെ പഠനത്തില്‍ പറയുന്നത് ശ്രദ്ധിക്കുക. “തകഴിയും ചങ്ങാതിമാരും പ്രതിനിധീകരിച്ച പുരോഗമന ചിന്തയുടെയും ജനാധിപത്യ സാമൂഹികനീതിയുടെയും മതേതരത്വത്തിന്റെയും വഴികളിലൂടെത്തന്നെയാണ് മുട്ടത്തുവര്‍ക്കിയുടെ എഴുത്തും സഞ്ചരിച്ചത്. പാടാത്ത പൈങ്കിളിയില്‍ അദ്ദേഹം നിര്‍മ്മിക്കുന്ന ഗ്രാമീണ ലോകത്തിന്റെ അതിപ്രധാനവും അടിസ്ഥാനപരവുമായ സ്വഭാവം അതിന്റെ ജാതി-സ്പര്‍ദ്ധയില്ലായ്മയും സമഭാവനയും സഹോദര്യവുമാണ്…”

മുട്ടത്തുവര്‍ക്കി എഴുതിയ നോവലുകള്‍ എല്ലാം മികച്ചതാണെന്ന് ആരും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. പണത്തിനുവേണ്ടിയും അദ്ദേഹം എഴുതിയിട്ടുമുണ്ട്. ഒരേ സമയം തന്നെ പല നോവലുകളുടെ പണിപ്പുരയില്‍ മുഴകിയിട്ടുമുണ്ട്. ഇങ്ങിനെയുള്ള നോവലുകള്‍പോലും ജനപ്രിയതയില്‍ പിറകില്‍ ആയിരുന്നില്ല എന്നോര്‍ക്കണം. ജനപ്രിയത അത്രമോശം കാര്യമാണോ? ചങ്ങമ്പുഴ ജനപ്രിയ കവി ആയിരുന്നില്ലേ? ചൂടപ്പംപോലെ അവ വിറ്റഴിയപ്പെട്ടില്ലേ? കാല്പനികതയില്‍ മുങ്ങിക്കുളിച്ച കവിയല്ലേ ചങ്ങമ്പുഴ? മലയാളത്തില്‍ ശരിയായ കാല്പനികത എത്തിയത് ചങ്ങമ്പുഴയോടുകൂടിയാണെന്ന് നിരൂപകര്‍ തന്നെ വിലയിരുത്തുന്നുണ്ട്.

മുട്ടത്തുവര്‍ക്കിയുടെ ജനപ്രിയ നോവലുകളെ 'പൈങ്കിളി' എന്ന് വിളിക്കുന്നതിന് പകരം റൊമാന്‍സ് നോവലുകള്‍ എന്നു വിളിക്കാത്തതെന്ത്? റൊമാന്‍സ് നോവലുകള്‍ എന്നും ജനപ്രിയ സാഹിത്യശാഖ ആയിരുന്നു. റൊമാന്‍സ് നോവലുകളില്‍ ആദ്യത്തേതായി കരുതുന്ന 'പാമില', 1740 ല്‍ പുറത്തിറങ്ങിയപ്പോള്‍ ആദ്യത്തെ പതിനൊന്നു മാസങ്ങള്‍ക്കുള്ളില്‍ അഞ്ചു പതിപ്പുകള്‍ പുറത്തിറക്കേണ്ടി വന്നു എന്നു പറയുമ്പോള്‍ റൊമാന്‍സ് നോവലുകളെ വായനക്കാര്‍ എങ്ങിനെ സ്വീകരിക്കാന്‍ തുടങ്ങി എന്ന് ബോദ്ധ്യമാകും. അവ വായനക്കാരെ ചിന്തിക്കാന്‍ വിടുന്നില്ല. താളുകള്‍ മറിക്കാന്‍ പ്രേരിപ്പിക്കും വിധം കഥയും, കഥാപാത്രങ്ങളും, ഇതിവൃത്തവും, പശ്ചാത്തലവും ചലനാത്മകമായതുകൊണ്ടാണ് അവ ജനപ്രിയമാകുന്നത്. എല്ലാ
പ്രതിബന്ധങ്ങളെയും തട്ടിനിരത്തി സ്‌നേഹിക്കുന്നവരുടെ ഒത്തുചേരലാണത്. പ്രണയിക്കുന്ന മനസ്സുകളുടെ കഥയാണത്. ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന, പ്രതീക്ഷ നല്‍കുന്ന പ്രണയസാഫല്യമാണ്. ഒരു നിരൂപകന്‍ പറഞ്ഞതു പോലെ - Romance is fallling in love, it is the only real magic left in the world. It celebrates the power of love and the nobility of the human spirit. Romance is a gift to the senses-it is a need fulfilled”.
(തുടരും)
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
Legend Drivers of 20th Century
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
Muttathu House
 മുട്ടത്തുവര്‍ക്കിയും ഖസാക്കിന്റെ ഇതിഹാസവും -4-ജോസഫ് നമ്പിമഠം
Muttathu Varkey with Sri Chithara Maharaajav
Join WhatsApp News
murali 2013-07-18 11:03:05
Muttathu Varkey shoulld be considered for Nobel prize..because he is so romantic and wise.. I don't know why janapeettam was not conferred upon or why universities around the world conferred Doctorate.  Joesph good work you should try to translate his works so that world will know his greatness... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക