Image

സാംബശിവ... (കവിത: ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു Ph.D., D.Sc.)

Published on 18 July, 2013
സാംബശിവ... (കവിത: ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു Ph.D., D.Sc.)
കമാസിലെ സ്വരജതി
വര്‍ണ്ണമായ്‌ വര്‍ണ്ണിക്കുമ്പോള്‍
സീതാപതേ കീര്‍ത്തനം
കീര്‍ത്തിക്കുമ്പോള്‍
പൂരപ്പറമ്പിലെ
വിദ്യാര്‍ത്ഥി കോര്‍ണറില്‍
വിദ്യാര്
ത്തിയോടെ
സാംബശിവന്റെ
ഒഥല്ലോ
ഡെസ്‌ഡിമോണയെ
ശ്വാസംമുട്ടിക്കും
അമൃതവര്‍ഷിണിയിലെ
പശ്ചാത്തല വയലിന്‍
ദര്‍ശിക്കുകയായിരുന്നു-
സ്‌ത്രീ വിമോചന പടച്ചട്ടയിലെ
തലകീഴാം ഗര്‍ഭപാത്രബിംബത്തേയും;
കാല്‍ ആദ്യം പുറന്തള്ളി
തലകുരുങ്ങി ആത്മാഹുതി ചെയ്യും,
രാപ്പനി ബാധിച്ച വയറ്റാട്ടിയുടെ
കയ്യില്‍ പിടയുന്ന,
സംവത്സര ശിശുക്കളേയും!
സാംബശിവ... (കവിത: ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു Ph.D., D.Sc.)
Join WhatsApp News
Professor Kunjappu 2013-07-18 09:45:35
Please read the seventh line as in the PDF.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക