Image

കുപ്പയില്‍ നിന്ന്‌ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 18 July, 2013
കുപ്പയില്‍ നിന്ന്‌ (കവിത: ജി. പുത്തന്‍കുരിശ്‌)
അന്നാവഴിത്താരകളില്‍
നിന്നവരെന്നേ നോക്കിയില്ല
ഞാനൊരു ഭവനരഹിതനല്ലേ
മാനദണ്ഡങ്ങളെ കാത്തിടാത്തോന്‍!
ഏതോ അനാഥാലയത്തില്‍
പാതതെറ്റി വന്നടിഞ്ഞടുത്തോന്‍
എത്ര കഠിനമാം വേല ചെയ്‌തു
തത്രപ്പെട്ടൊരുനേരം ആഹരിപ്പാന്‍
ചിന്തകള്‍ വന്നു ഞെരിച്ചിടുമ്പോള്‍
എന്തിനീ ജന്മമെന്നോര്‍ത്തിടും ഞാന്‍
ഞാനറിയാതെ എന്റെയുള്ളില്‍
ഗാനം പകര്‍ന്നിരുന്നീശനെന്നാല്‍
ഏകാന്തത വന്നു മൂടിടുമ്പോള്‍
ശോകഗാനം പാടി ഞാനുറങ്ങും.
കാലങ്ങള്‍ പിന്നിട്ടു പോയി മെല്ലെ
പാലകന്‍ ഈശന്റെ കാരുണ്യത്താല്‍.
ആരോ പറഞ്ഞു ഗായകാ നീ
താരകമാണ്‌ കൂറ്റാകുരിരുട്ടില്‍
പോകുക നീയാ റിയാലിറ്റി ഷോയില്‍
രാഗാര്‍ദ്രമായവര്‍ക്കായി പടിടു നീ.
എത്തിയൊരുനാളിലങ്ങനെ ഞാന്‍
മെത്തിയൊഴുകുമാ സദസ്സിന്‍ മുന്നില്‍
പാടി ഞാന്‍ ആത്‌മാവില്‍ നിന്നുതന്നെ
പാടിയാ സിനാറ്ററയിന്‍ ഗാനമൊന്ന്‌
തെരുതെരെയെത്തും തിരമാലപോലെ
തിരതല്ലി സന്തോഷം ആ സദസ്സില്‍
നിറഞ്ഞെന്റെമിഴികള്‍ നീര്‍ച്ചാലു കീറി
ഉറവിയില്‍ നിന്നൊഴുകും അരുവിപോലെ
ഇന്നലെ ഞാനൊരനാഥനെന്നാല്‍
ഇന്നോ സ്‌നേഹാര്‍ദ്ര നിര്‍ഭരന്‍ ഞാന്‍
ഇല്ല ഞാനിനിമേല്‍ അനാഥനല്ല
എല്ലാരുമെന്റെ സോദരസോദരിമാര്‍

(അമേരിക്കന്‍ ഐഡലലില്‍ ഗാനത്തിന്‌ ഒന്നാ സ്ഥാനം കരസ്ഥമാക്കിയ യൂജീന്‍ മര്‍ഫിയുടെ ജീവിതത്തിന്റെ കാവ്യാവിഷ്‌ക്കാരം)
കുപ്പയില്‍ നിന്ന്‌ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
വിദ്യാധരൻ 2013-07-19 06:53:13
ലളിതമായ ഒരു കവിത കൊണ്ട് ഹൃദയ സ്പര്ശിയായ ഒരു വലിയ കഥ പറഞ്ഞിരിക്കുന്നു. അഭിനദനങ്ങൾ
Vidyadaran 2013-07-19 16:41:46
Good and simple
വിദ്യാധരൻ 2013-07-20 05:44:58
മോനെ Vidyadaran Jr   അച്ഛനിട്ട് പാര വയ്ക്കല്ലേ. എത്ര നാളായി ഞാൻ നിന്നെ നോക്കി നടക്കുന്നു. അച്ഛൻ പല സ്റ്റേറ്റിൽ കൂടിയും പോയിട്ടുണ്ട് . നീ ഏതു സ്റ്റെയിട്ടിൽ ഉള്ളതാന്നു പറഞ്ഞാല ഊഹിച്ചെദുക്കാമായിരുന്നു 
Mahakapi Wayanadan 2013-07-20 13:39:02
ല്ലൊരു കവിത.  റിയാലിറ്റി ഷോ മലയാളവല്‍ക്ക രിയ്ക്കാമായീരുന്നു.
ഇഷ്ടപ്പെട്ട ഈരടി:
"കാലങ്ങള്‍ പിന്നിട്ടു പോയി മെല്ലെ
 പാലകന്‍ ഈശന്റെ കാരുണ്യത്താല്‍."

മഹാകപി വയനാടന്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക