Image

ജര്‍മനിയില്‍ ഒക്‌ടോബര്‍ ഫെസ്റ്റിന്‌ ലഹരിയില്‍ മുങ്ങിയ സമാപനം

ജോസ്‌ കുമ്പിളുവേലില്‍ Published on 04 October, 2011
ജര്‍മനിയില്‍ ഒക്‌ടോബര്‍ ഫെസ്റ്റിന്‌ ലഹരിയില്‍ മുങ്ങിയ സമാപനം
മ്യൂണിക്‌: ജര്‍മനിയിലെ ലോകപ്രസിദ്ധമായ ഒക്‌ടോബര്‍ ഫെസ്റ്റിന്‌ ആഘോഷപൂര്‍ണമായ സമാപനം. ഫെസ്റ്റിന്റെ 178ാം എഡിഷന്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ ബിയറിന്റെ ലഹരിയില്‍ മുങ്ങിത്തോര്‍ത്തിയാണ്‌ അവസാനിച്ചത്‌.

സംഘാടകര്‍ക്കു മേല്‍ അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയായിരുന്നു. സ്വപ്‌ന സമാനമായ ഫെസ്റ്റ്‌ എന്നാണ്‌ മ്യൂണിച്ച്‌ മേയര്‍ ക്രിസ്റ്റ്യാന്‍ ഉഡെ അഭിപ്രായപ്പെട്ടത്‌. ഇത്തവണ ഏഴു മില്യനോളം ആളുകള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. എല്ലാവരും കൂടി കുടിച്ചുതീര്‍ത്തത്‌ ഏഴര മില്യന്‍ ലിറ്റര്‍ ബിയര്‍.

സന്ദര്‍ശകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കാര്യമായ വര്‍ധനയുണ്‌ടായില്ല. ഏതാണ്‌ 80 ശതമാനത്തോളും സന്ദര്‍ശകരും ജര്‍മന്‍കാരായിരുന്നു എന്ന്‌ വിലയിരുത്തുന്നു. എന്നാല്‍, എട്ടു ശതമാനം അധികം ബിയര്‍ വിറ്റഴിഞ്ഞു. ചൂടേറിയ കാലാവസ്ഥയാണ്‌ ഇതിനു കാരണമായതെന്നു വിലയിരുത്തല്‍. ബിയറിന്റെ വിലയുടെ കാര്യത്തിലും റെക്കോര്‍ഡ്‌ വിലയായിരുന്ന ഇത്തവണ. 9 യൂറോയായിരുന്നു ഒരു മാസിന്റെ വില(മഗ്‌). എനര്‍ജി ഉപയോഗത്തിന്റെ കാര്യത്തില്‍ മുന്‍പത്തേതില്‍ നിന്ന്‌ 3 ശതമാനം കുറവാണ്‌ ഇപ്രാവശ്യം രേഖപ്പെടുത്തിയത്‌. സന്ദര്‍ശകരുടെ ആധിക്യം മൂലം മെട്രോ ഉള്‍പ്പടെയുള്ള പബ്‌ളിക്‌ ട്രാന്‍സ്‌പോട്ട്‌ യൂട്ടിലിറ്റി സര്‍വീസ്‌ താല്‍ക്കാലികമായി തടസങ്ങള്‍ സൃഷ്‌ടിച്ചത്‌ അധികാരികള്‍ക്ക്‌ തലവേദനയായി.

ബിയര്‍ കുടിയ്‌ക്കാന്‍ ഉപയോഗിച്ചിരുന്ന ബിയര്‍ മഗുകള്‍ ഉപഭോക്താക്കള്‍ കടത്തിക്കൊണ്‌ടുപോയതായി ആരോപണം ഉയര്‍ത്തിട്ടുണ്‌ട്‌. സെപ്‌റ്റംബര്‍ 17 ആരംഭിച്ച ബിയര്‍മേള ഒക്‌ടോബര്‍ 3 നാണ്‌ അവസാനിച്ചത്‌. ജര്‍മനിയുടെ സംസ്‌കാരത്തിന്റെ പ്രത്യേകിച്ച്‌ ബവേറിയ പ്രദേശത്തിന്റെ തനിമയാണ്‌ ബിയര്‍ഫെസ്റ്റിലൂടെ വര്‍ഷങ്ങളായി ഉരുത്തിരിയുന്നത്‌.
ജര്‍മനിയില്‍ ഒക്‌ടോബര്‍ ഫെസ്റ്റിന്‌ ലഹരിയില്‍ മുങ്ങിയ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക