Image

മോശം വിജയത്തിന്‌ ഉത്തരവാദി ചെന്നിത്തല: പ്രതാപന്‍

Published on 30 May, 2011
മോശം വിജയത്തിന്‌ ഉത്തരവാദി ചെന്നിത്തല: പ്രതാപന്‍
തൃശൂര്‍: കോണ്‍ഗ്രസിന്റെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടത്തിന്‌ ഉത്തരവാദി കെ.പി.സി.സി പ്രസിഡന്റാണെന്ന്‌ ടി.എന്‍.പ്രതാപന്‍ എം.എല്‍.എ വ്യക്തമാക്കി. പാര്‍ട്ടിയുടെ സംഘടനാദൗര്‍ബല്യം തിരിച്ചറിയുന്നതിലും പരിഹരിക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ്‌ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പ്രതാപന്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

കോണ്‍ഗ്രസിന്‌ തെരഞ്ഞെടുപ്പില്‍ 100 സീറ്റ്‌ വിജയമെങ്കിലും സുനിശ്ചിതമായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും പരാജയമായിരുന്നു. വിജയ സാധ്യത നോക്കിയാവണം സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടത്‌. ഇഷ്ടക്കാരെയും പാര്‍ശ്വവര്‍ത്തികളെയുമാണ്‌ സ്ഥാനാര്‍ഥികളാക്കേണ്ടതെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക