Image

ഗള്‍ഫ്‌ മേഖലയില്‍ മെര്‍സ്‌ രോഗം പടരുന്നു; കേരളത്തിലും ആശങ്ക

Published on 26 July, 2013
ഗള്‍ഫ്‌ മേഖലയില്‍ മെര്‍സ്‌ രോഗം പടരുന്നു; കേരളത്തിലും ആശങ്ക
പാരീസ്‌: മാരക രോഗമായ മെര്‍സ്‌ എന്ന (മിഡില്‍ ഈസ്റ്റ്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം) ഗള്‍ഫ്‌ മേഖലയില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്‌. സൗദിയില്‍ രോഗബാധിരായ 90 പേരില്‍ പകുതി പേരും മരണത്തിന്‌ കീഴടങ്ങി. ഗള്‍ഫ്‌ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ രോഗത്തെ ഭീതിയോടെ ആണ്‌ കാണുന്നത്‌.

പിടികൂടുന്നതേറെയും പ്രായമായവരെയും പുരുഷന്മാരെയും പ്രമേഹമടക്കം മറ്റ്‌ രോഗങ്ങളുള്ളവരെയുമാണ്‌.

നേരത്തെ പടര്‍ന്നുപിടിച്ച സാര്‍സ്‌ എന്ന രോഗത്തേക്കാള്‍ പെട്ടെന്നാണ്‌ മെര്‍സ്‌ ശരീരത്തെ ബാധിക്കുന്നത്‌. സൗദി അറേബ്യയില്‍ പഠനവിധേയമാക്കിയ 47 കേസുകളില്‍ 45ലും രോഗികള്‍ നേരത്തെ രക്താദിസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, പ്രമേഹം എന്നിവയുള്ളവരായിരുന്നു.

പഠനങ്ങളെറെ നടക്കുന്നുണ്ടെങ്കിലും എങ്ങനെയാണ്‌ മെര്‍സ്‌ വൈറസ്‌ വ്യാപിക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക