Image

ഹെലെന്‍ നീ എവിടെ (ഓര്‍മ്മക്കുറിപ്പ്‌: സതീഷ്‌ പദ്‌മനഭാന്‍)

Published on 29 July, 2013
ഹെലെന്‍ നീ എവിടെ (ഓര്‍മ്മക്കുറിപ്പ്‌: സതീഷ്‌ പദ്‌മനഭാന്‍)
നമ്മള്‍ക്കെല്ലാവര്‍ക്കും പറയാതെ പോയ ഒരാഗ്രഹം ഉണ്ടായിരിക്കുമല്ലോ? എന്റെ സ്‌കൂള്‍ ജീവിതത്തിലും ഉണ്ടായിരുന്നു ഒന്ന്‌. ഹെലെന്‍... ഹെലെന്‍ ബി മറിയം ....അവളെ ഞാന്‍ കാണുന്നത്‌ ഞാന്‍ പുതിയ സ്‌കൂളില്‍ ചേര്‍ന്ന നാളിലാണ്‌. ഒന്‌പതാം ക്ലാസ്സില്‍.... മാവേലിക്കര ബി.എച്ച്‌ സ്‌കൂളില്‍ , വെളുത്ത്‌ കൊലുന്നനെ ഒരു പെണ്‍കുട്ടി .. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം , ഇളം പച്ച പട്ടു പാവാടയും വെളുത്ത ബ്ലൗസും ഇട്ടു അവള്‍ രാവിലെ സ്‌കൂളിലേക്ക്‌ വരുന്ന ആ വരവ്‌ കാണുമ്പോള്‍ തട്ടകത്തിലെ ദൈലോഗാണ്‌ ഓര്‍ക്കുന്നത്‌...എന്റെ സാറെ ആ വരവ്‌ കണ്ടാല്‍ പിന്നെ ഒന്നും എനിക്കറിയില്ല .. അങ്ങനെ നോക്കിനില്‌കും അവള്‍ പോകുതുന്നവരെ.

അവള്‍ 9 സി , ഞാന്‍ 9 എ. നോക്കി വെള്ളം ഇറക്കാം എന്നല്ലാതെ ഏതാണ്ട്‌ ഒരു വര്‌ഷം ഒന്ന്‌ മിണ്ടാന്‍ കൂടി സാഹചര്യം ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിലും മിണ്ടുമായിരുന്നോ എന്നും അറിയില്ല , കാരണം പേടി തന്നെ. അങ്ങനെ പത്താം ക്ലാസ്സെത്തി .. പഠനം കുറെ കുടെ ശ്രദ്ധിക്കേണ്ട സമയമാണല്ലോ. അച്ഛനോട്‌ പറഞ്ഞു ട്യൂഷന്‍ ഇടപടുചെയ്‌തു. സ്‌കൂളിന്റെ തൊട്ടടുത്തുള്ള പരലല്‍ കോളേജ്‌ .സാംസണ്‍ കോളേജ്‌. ആദ്യദിവസം. രാവിലെ ആണ്‌ ട്യൂഷന്‍. നേരത്തെ തന്നെ ക്ലാസ്സില്‍ ചെന്ന്‌ ഏതാണ്ട്‌ 7 മണി. ക്ലാസ്സിലേക്ക്‌ വന്ന ആ പെണ്‍കുട്ടിയെ കണ്ടു എനിക്ക്‌ വിശ്വസിക്കാനായില്ല. ഹെലെന്‍. അതെ ഹെലെന്‍ ബി മറിയം. ഒപ്പം ഉള്ളിലെ സന്തോഷം ... പറയേണ്ട...അങ്ങനെ ഹെലെനും ഞാനും നല്ലഫ്രണ്ട്‌സ്‌ ആയി ..അതിലൊക്കെ രസം ഹെലനും ഞാനും ഏതാണ്ട്‌ അയല്‍വക്കത്തുകാരാണ്‌. എന്നതായിരുന്നു.

ഉള്ളില്‍ മോഹങ്ങള്‍ മൊട്ടിടുന്ന സമയം. ഹെലെന്‍ പഠിക്കാന്‍ മിടുമിടുക്കി. ഞാന്‍ തരക്കേടില്ല. മിക്കവാറും കണക്കിന്‌ എന്നെ സഹായിക്കുന്നത്‌ഹെലന്‍ ആയിരുന്നു. എനിക്ക്‌ പനിയോ മറ്റോ പിടിച്ചു ക്ലാസ്സില്‍ വരാതിരുന്നാല്‍ , നോട്‌സ്‌ എഴുതുന്നത്‌ ഹെലെന്റെ ബുക്ക്‌ വാങ്ങി ആയിരുന്നു. അവളുടെ ബുക്ക്‌ വാങ്ങാന്‍ വേണ്ടി മാത്രം എത്രയോ ദിവസം ക്ലാസ്സില്‍ കയറാതെ ഇരുന്നു. എന്നത്‌ രഹസ്യം . ഹെലന്‍ വളരെ പണക്കാരി കൊച്ച്‌. അവളുടെ വീടിന്റെ മുന്നിലുടെ ആയിരുന്നു ബസില്‍ എന്നും എന്റെ യാത്ര. പത്തിരുപതു വര്‍ഷം മുമ്പ്‌ ഹെലെന്റെ വീടിന്റെ മുന്നില്‌ ഒരു അംബാസിഡര്‍ കാര്‍ ഉണ്ടായിരുന്നു.. രാവിലെ അവളുടെ വീടിന്റെ മുന്നിലുടെ പോകുമ്പോള്‍ , മുറ്റം അടിക്കുന്ന ഹെലെനെ കാണാന്‍ ബസിന്റെ ജനലിലുടെ നോക്കുന്നതും ഒരു ഹരമായിരുന്നു . ചില ദിവസങ്ങളില്‍ ഉച്ച ഭക്ഷണം ഹെലെന്റെയും കൂട്ടുകാരുടെയും ഒപ്പമായിരുന്നു.

ഫ്രണ്ട്‌സഷിപ്പ്‌ അങ്ങനെ മനസ്സിലെവിടെയോ സ്‌നേഹമായി മാറിയോ. ഹെലനെ എന്നും കാണണം എന്നായി. എന്തോ എവിടെയോ ഒരു വല്ലാത്ത തോന്നല്‍. ഹെലെനോടിത്‌ പറഞ്ഞാലോ. പറഞ്ഞാല്‍ ഇപ്പഴത്തെ കൂട്ടുകെട്ട്‌ പോയാലോ. മാത്രമല്ല , അവള്‍ പണക്കാരി കുട്ടി, ഞാന്‍ ആവറേജ്‌ കുടുംബം , അവള്‍ സത്യക്രിസ്‌ത്യാനി , ഞാന്‍ ഒന്നാന്തരം നായര്‌. അങ്ങനെ നൂറു കൂട്ടം ചിന്ത വേറെയും. എന്തായാലും പറയണം എങ്ങനെ പറയും. നേരിട്ട്‌ പറയാന്‍ ധൈര്യമില്ല ... അവസാനം പറയാന്‍ ഒരു വഴി കണ്ടു ...ട്യൂഷന്‍ ക്ലാസിന്റെ ഇടവേള ടൈമില്‍ കുറിപ്പ്‌ വെക്കുക തന്നെ. ആരും കാണാതെ അടുത്തുള്ള കടയില്‍ നിന്നും നല്ല ഒരു കാര്‍ഡ്‌ വാങ്ങി ഒരു കുറിപ്പെഴുതി. .ഇഷ്ടമാണ്‌. ഒത്തിരി .. മലയാളം പുസ്‌തകത്തില്‍ വച്ചു. പതുക്കെ പുറത്തിറങ്ങി. ഒരു ടെന്‍ഷന്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നെ ... ബ്രേക്ക്‌ കഴിഞ്ഞു തിരികെ ക്ലാസ്സില്‍ കേറാന്‍ വന്ന എന്നെ എതിരേറ്റതു സാക്ഷാല്‍ പാപ്പച്ചന്‍ സര്‍, ഞാന്‍ ഞെട്ടി. ഹെലെന്‍ അത്‌ പാപ്പച്ചന്‍ സാറിനെ കാണിച്ചേ.. തല കറങ്ങുന്നു ...പാപ്പച്ചന്‍ സാറാണ്‌ സാംസണ്‍ കോളേജിന്റെ പ്രിന്‍സിപ്പലും ഉടമയും .. മലയാളം പഠിപ്പിക്കുന്നതും ഇദ്ദേഹം തന്നെ ... എല്ലാവര്‍ക്കും പേടിയാണ്‌ പുള്ളിയെ.വടിയെടുതാല്‍ നിര്‍ത്തില്ല. അടി ചോര വരുന്നത്‌ വരെ .. നിനക്ക്‌ പ്രേമിക്കണം അല്ലെടാ വെടക്കെ..എല്ലാരേം സര്‍ അങ്ങനാ വിളിക്കുന്നെ. സ്‌നേഹം കൂടുമ്പോള്‍. അടിക്കുന്നതിനു മുമ്പ്‌.

മലയാളം നോട്ട്‌ തയ്യാറാക്കാന്‍ ഹെലെന്റെ പുസ്‌തകം ആണ്‌ സര്‍ എടുക്കാറുള്ളത്‌ എന്ന സത്യം ഞാന്‍ മനസ്സിലാക്കാന്‍ വൈകി പോയി. പിന്നെ പിള്ളേര്‌ കേട്ടത്‌ എന്റെ ദീന സ്വരം. ആര്‍ക്കും അറിയില്ല എന്തിനാ എനിക്കടികിട്ടിയെന്നത്‌. ചോര ഒലിച്ച്‌ നിന്ന എന്നോട്‌ ഹെലെന്‍ കാര്യം അന്വേഷിച്ചു. എന്താ സംഭവിച്ചെ, എന്തിനാ സാര്‍ അടിച്ചേ. ഒന്നുമില്ല. കരഞ്ഞുകൊണ്ട്‌ ഞാന്‍ പറഞ്ഞു .ഹെലെന്റെ തന്തപ്പടിയേയും പാപ്പച്ചന്‍ സര്‍ വിവരം അറിയിച്ചു. എന്റെ അപ്പനെയും എന്നാ എനിക്ക്‌ തോന്നുന്നേ. ഹെലെനെ അതിനുശേഷം അവളുടെ അച്ഛനാണ്‌ കാറില്‍ കൊണ്ടുവന്നതും കൊണ്ടുപോകുന്നതും. എന്റെ ട്യൂഷന്‍ സമയം മാറ്റി. പിന്നെ ഒരിക്കലും ഹെലെനോട്‌ മിണ്ടുവാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല. ഹെലെനു പത്താം ക്ലാസ്സില്‍ ഫസ്റ്റ്‌ ക്ലാസ്സ്‌ ഉണ്ടായിരുന്നു.. എനിക്ക്‌ ഒരു മാര്‍ക്കിനു ഫസ്റ്റ്‌ ക്ലാസ്സ്‌ നഷ്ടമായി.

വര്‍ഷങ്ങള്‍ക്കും ശേഷം ഒരിക്കല്‍ കൂടി ഞാന്‍ ഹെലെനെ കണ്ടു. മദ്രാസ്സില്‍ വച്ചു ഞാന്‍ ചെറിയാന്‍ മെമ്മോറിയല്‍ ഹോസ്‌പിറ്റലിന്റെ മുന്നില്‍കൂടി നടക്കുമ്പോള്‍ എതിരെ ഏതോ ഒരു സാഫല്യം പോലെ അതാ നടന്നു വരുന്നു അവള്‍. എന്റെ പ്രിയ കൂട്ടുകാരി. ഹെലെന്‍ . ആളാകെ മാറിപോയി. എങ്കിലും അതേ പുഞ്ചിരി. കൂടെ ഒരു യുവാവും.എന്റെ ഭര്‍ത്താവാണ്‌. ഇവിടെ xray technologist ആണ്‌ ... hummm ... ഞാന്‍ മൂള. അന്ന്‌ ഞാനും x ray technologist ആയിരുന്നു എന്നത്‌ ഒരു coinsident ... പിന്നെ ഞാന്‍ ഹെലെനെ കണ്ടിട്ടില്ല ..ഇന്ന്‌ എനിക്കും ഭാര്യയും കുട്ടികളും ഒക്കെ ആയി. എന്നാലും ചിലപ്പോഴൊക്കെ ഓര്‍ക്കും ... ഹെലെന്‍ ..എന്റെ പ്രിയ സുഹൃത്തിനെ ....നീ എവിടെ...

ഇത്‌ ഈ അടുത്തിടെ അന്തരിച്ച എന്റെ പ്രിയ പാപ്പച്ചന്‍ സാറിന്‌ വിനയ പൂര്‍വം സമര്‍പ്പിക്കുന്നു.

സതീഷ്‌ പദ്‌മനഭാന്‍
Join WhatsApp News
Lakshmi 2013-08-03 09:07:25
Very nice article , please write more .  I wish you see Helen  . Lakshmi 
ROY 2013-09-20 09:52:06
നല്ല കഥ ..അവതരണം .ഭംഗിയായി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക