Image

ഇന്ത്യക്കാരുടെ ഘാതകരില്‍ ഒന്നാമന്‍ ഹൃദ്രോഗം

Published on 30 July, 2013
ഇന്ത്യക്കാരുടെ ഘാതകരില്‍ ഒന്നാമന്‍ ഹൃദ്രോഗം
ന്യൂഡല്‍ഹി: ഇന്ത്യക്കാരെ കൊല്ലുന്ന രോഗങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിന്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. 25 നും 69 നും ഇടയില്‍ പ്രായമുള്ളവരില്‍ 25 ശതമാനം പേരുടെയും മരണം ഹൃദ്രോഗം മൂലമാണെന്നാണ് കണ്‌ടെത്തല്‍. 

പ്രായഭേദമെന്യേ കണക്കെടുത്താല്‍ സംഭവിക്കുന്ന മരണങ്ങളില്‍ 19 ശതമാനവും ഹൃദ്രോഗം മൂലമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഹൃദ്രോഗം എല്ലാവരിലും കണ്ടുവരുന്നുണ്‌ടെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. ലോകത്തുള്ള ഹൃദ്രോഗികളില്‍ 60 ശതമാനവും ഇന്ത്യയിലാണെന്നും സര്‍വേ ഫലം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

2015 ഓടെ ലോകത്ത് 20 മില്യന്‍ ജനങ്ങള്‍ ഹൃദ്രോഗം മൂലം മരണപ്പെടുമെന്ന ഭീതിജനകമായ വിവരം അടുത്തിടെയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് ഹൃദ്രോഗം രാജ്യത്ത് പ്രായഭേദമെന്യേ പിടികൂടുന്നതായ സര്‍വേഫലവും പുറത്തുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക