Image

സുധീര്‍ പണിക്കവീട്ടിലിന്റെ `പയേറിയയിലെ പനിനീര്‍പൂക്കള്‍' (ആസ്വാദനം: തൊടുപുഴ കെ. ശങ്കര്‍)

Published on 28 July, 2013
സുധീര്‍ പണിക്കവീട്ടിലിന്റെ `പയേറിയയിലെ പനിനീര്‍പൂക്കള്‍'  (ആസ്വാദനം: തൊടുപുഴ കെ. ശങ്കര്‍)
ഗഹനമായ വിഷയങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു പുസ്‌തകം വായിക്കുക, പിന്നീട്‌ അതിന്റെ നിരൂപണമെഴുതുക,ഇതെല്ലാം വളരെ സുലഭമായി ആര്‍ക്കും ചെയ്യാന്‍കഴിയുമെന്ന്‌ പറയുമ്പോള്‍ അതിന്റെ അസാദ്ധ്യതയെപ്പറ്റി പലരും സംശയങ്ങള്‍ ഉന്നയിച്ചേക്കാം.എങ്കിലുംഎല്ലാവരെക്കൊണ്ടും അത്‌ കഴിയുകയില്ലെന്നും അതിനുഒരു പ്രത്യേക ചാതുരി തന്നെ വേണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്‌. സംഗതികള്‍അങ്ങനെയിരിക്കെ, അമേരിക്കയിലെ സാഹിത്യകാരന്മാരില്‍മുന്‍നിരയില്‍ നില്‍ക്കുന്ന ശ്രീ സുധീര്‍ പണിക്കവീട്ടില്‍അമേരിക്കയിലെ മറ്റു പ്രസിദ്ധരായസാഹിത്യകാരന്മാരുടേയും സാഹിത്യകാരികളുടേയും പ്രസിദ്ധീകൃതമായകൃതിളെപ്പറ്റി നടത്തിയിട്ടുള്ള വസ്‌തുനിഷ്‌ഠമായ പഠന പ്രകരണ പ്രക്രിയ വളരെപ്രചോദനാത്മകവും പ്രോത്സാഹജനകവുമെന്ന്‌ പറയുന്നതില്‍ തെല്ലുംഅതിശയോക്‌തിയില്ല .അപ്രകാരമുള്ള ഒരു ഗ്രന്ഥത്തെപ്പറ്റി ഒരുആസ്വാദനമെഴുതുകയെന്നതും വളരെ ആത്മസംഘര്‍ഷമുണ്ടാക്കുന്ന ജോലി തന്നെ.എങ്കിലും ഒരു ശ്രമം നടത്തിനോക്കട്ടെ.

സാഹിത്യസേവനത്തില്‍ ആത്മാവും ഹൃദയവുംനിമഗ്നരാക്കി കുടുംമ്പജീവിതവുംസാഹിത്യ പ്രവര്‍ത്തനവും പരസ്‌പരം ഭംഗംവരാതെ, ഒരുമിച്ചുകൊണ്ടുപോകാമെന്ന്‌ തെളിയിച്ചവരാണ്‌ കവയിത്രിയും ,ലേഖികയുമായ എത്സി യോഹന്നാന്‍,(കവിതകള്‍) സരോജ വര്‍ഗീസ്‌ (കഥകള്‍) നീനപനക്കല്‍ (കഥകള്‍) ലൈല അലക്‌സ്‌ ഗിരിജനാഥ്‌, (കഥകള്‍) മറ്റ്‌ എഴുത്തുകാരായ ജോസെഫ്‌നമ്പിമഠം (കവിതകള്‍) ജോണ്‍ ഇളമത (നോവല്‍)ചരുവിള ചെറിയാന്‍ (ലേഖനങ്ങള്‍) ജോയന്‍കുമരകം (ബാല സാഹിത്യം) ജെയിംസ്‌ പാലാ,(കവിതകള്‍) കോ. തോമസ്‌ പാലക്കല്‍ (കഥകള്‍) ജയന്‍ വര്‍ഗീസ്‌ (കവിതകള്‍ - ലേഖനങ്ങള്‍) സി.ആന്‍ക്രൂസ്‌ (ആത്മീയ ലേഖനങ്ങള്‍) വാസുദേവ്‌ പുളിക്കല്‍ (കവിതകള്‍) ജോണ്‍ വേറ്റം(ലേഖനങ്ങള്‍- വിവര്‍ത്തനങ്ങള്‍) പീറ്റര്‍ നീണ്ടൂര്‍ (കവിതകള്‍) സാംസി കൊടുമന്‍(കഥകള്‍) ബേബി പനചൂര്‍ (കവിതകള്‍) തോമസ്‌ ഫിലിപ്പ്‌ റാന്നി, ഡോ.നന്ദകുമാര്‍ ചാണയില്‍ (കവിതകള്‍) അശോകന്‍ വേങ്ങശ്ശേരി, ജയന്‍ കെ.സി. (കവിതകള്‍) ചെറിയാന്‍ കെ ചെറിയാന്‍ (കവിതകള്‍), ഉദയഭാനു (ലേഖനങ്ങള്‍) പ്രൊഫ. ജോയ്‌ ടി കുഞ്ഞാപ്പു(ഇംഗ്ലീഷ്‌-മലയാളം കവിതകള്‍) മാര്‍ഗരെറ്റ്‌ ജോസ്‌ഫ്‌. ( കവിതകള്‍) ഇവരുടെയെല്ലാം കഴിവുകള്‍ മിഴിവുറ്റു നില്‍ക്കുന്ന കലാസൃഷ്‌ടികളെപ്പറ്റിയുള്ള സുധീറിന്റെ തുറന്ന ആസ്വാദന,വിശകലന , നിരൂപണ പഠനങ്ങള്‍ വളരെ ഹ്രുദ്യമായും രസകരമായും അനുഭവപ്പെട്ടു. എം.ടി. പറഞ്ഞത്‌പോലെ വായനക്കാരനെ വായിക്കുവാന്‍ ബാദ്ധ്യസ്‌ഥനാക്കുന്ന രീതിയിലുള്ള പ്രകടനചാതുരി, വശീകരണയോഗ്യതയുള്ള ലളിതമായ ശൈലി, പ്രവാസ ജീവിതം മൂലം തെല്ലും തേയ്‌മാനം സംഭവിക്കാത്ത സര്‍ഗ്ഗാത്മകതയുടെ സരള പ്രവാഹം, പ്രോത്സാഹജനകമായ സമീപനം എല്ലാം സുധീറിന്റെ സാഹിത്യനിരൂപണസമാഹാരമായ `പയേറിയയിലെ പനിനീര്‍പൂക്കള്‍' എന്ന പുസ്‌തകത്തിന്റെ സവിശേഷതകളാണ്‌.

അതിരൂക്ഷമായ വിമര്‍ശനരീതികൊണ്ട്‌ മലയാള സാഹിത്യത്തിനുണ്ടാകുന്ന നാശ നഷ്‌ടങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള സുധീര്‍ സാഹിത്യപ്രവര്‍ത്തകരെ തലോടിവളര്‍ത്തുവാന്‍ സ്വീകരിച്ചിട്ടുള്ള നിരൂപണ മാത്രുക എല്ലാ നിരൂപകരും സ്വീകരിക്കേണ്ടതാണ്‌. എങ്കിലേ എഴുത്തുകാരുടെ മോര്‍ട്ടാലിറ്റി റേറ്റ ്‌
കുറക്കുവാന്‍ കഴിയു കയുള്ളു. മലയാളഭാഷ ഇന്ന്‌ അലക്ഷ്യതയുടെ ശരശയ്യയിലാണ്‌.

`ഓണം വരാനൊരു മൂലം' എന്നതുപോലെ പ്രവാസി ജീവിതത്തില്‍നിന്നുറവെടുത്ത ഗ്രുഹാതുരത്വവുംല്‌പജന്മനാടിനോടുള്ള നിതാന്തമായ, അദമ്യമായപ്രേമവുമാണു അമേരിക്കയിലെ സാഹിത്യപ്രവര്‍ത്തകര്‍ക്കെല്ലാം ലഭിച്ച വരദാനം. അതുകൊണ്ടാണ്‌ ഗ്രഹാതുരത്വം തുളുമ്പിനില്‍ക്കുന്ന ഹ്രുദയസ്‌പര്‍ശികളായസാഹിത്യ കൃതികള്‍ക്ക്‌ ജന്മം കൊടുക്കാന്‍ സുധീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രവാസികള്‍ക്കും സാധിച്ചതെന്നാണു എന്റെ നിഗമനം. കുടുംബ, ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ക്കിടയിലും സാഹിത്യ സേവനത്തിനു അദ്ദേഹം സമയം കണ്ടെത്തുന്നതാണു അദ്ദേഹത്തിന്റെ സവിശേഷതയും നേട്ടവും. അമേരിക്കയിലെ വിവിധ സംഘടനകളും സമാജങ്ങളും മാദ്ധ്യമങ്ങളുംചാനലുകളും എല്ലാം തന്നെ ഈ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നത്‌അഭിനന്ദനീയമാണ്‌്‌. ഈ പുസ്‌തകം വളരെ ഭംഗിയായി തയ്യാറാക്കിയിരിക്കുന്നു.ഇതിലുപരി സൗമ്യമായ രീതിയില്‍ വസ്‌തുനിഷ്‌ഠമായി ആരുടേയും വികാരങ്ങള്‍വ്രുണപ്പെടുത്താതെ നിരൂപണമെഴുതാന്‍ ആര്‍ക്ക്‌ കഴിയും .ശ്രീ സുധീറിന്റെ വരാന്‍ കാത്തിരിക്കുന്ന കലാ സൃഷ്‌ടികള്‍ ഇതിലുംമധുരമനോഹരങ്ങളും ആനന്ദദായികളും, മാര്‍ഗ്ഗദര്‍ശികളും ആയിരിക്കട്ടെ എന്ന്‌ നമുക്ക്‌ ആശംസിക്കാം. ചന്ദ്രമതി ടീച്ചറിന്റെ അവതാരിക ഇക പുസ്‌തകത്തിനു ഒരു കനക മകുടം പോലെയാണ്‌.
സുധീര്‍ പണിക്കവീട്ടിലിന്റെ `പയേറിയയിലെ പനിനീര്‍പൂക്കള്‍'  (ആസ്വാദനം: തൊടുപുഴ കെ. ശങ്കര്‍)സുധീര്‍ പണിക്കവീട്ടിലിന്റെ `പയേറിയയിലെ പനിനീര്‍പൂക്കള്‍'  (ആസ്വാദനം: തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക