Image

ആത്മാക്കള്‍ (കഥ: ലാസര്‍ മുളക്കല്‍)

Published on 28 July, 2013
ആത്മാക്കള്‍ (കഥ: ലാസര്‍ മുളക്കല്‍)
ഒരാശുപത്രിയുടെ ചുവരുകള്‍ക്കുള്ളില്‍ വെളുത്ത പുതപ്പ്‌ വിരിച്ച കിടക്കയില്‍ മണിക്കുറുകള്‍ നിണ്ട സമരത്തിനെടുവില്‍ മരണം എന്നെ കിഴ്‌പ്പെടുത്തികളഞ്ഞു. എന്റെ മൃതദേഹം കുഴിയില്‍ വെച്ചു എല്ലാവരും മണ്ണ്‌ വാരി ഇട്ടു തിരിഞ്ഞു നടന്നുപോയി.അവര്‍ ഏഴു ചുവടു വെച്ചപ്പോള്‍, ഉറക്കെ നിലവിളിച്ചു എന്നെ തനിച്ചാക്കി പോവല്ലേ എന്നു അലമുറയിട്ടു കരഞ്ഞു... ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ തനിയെ വിട്ടു അകന്നുപോയി. ആ ശവപ്പെട്ടിക്കുള്ളില്‍ കിടന്നു ഞാന്‍ വിര്‍പ്പുമുട്ടി.

ശ്വാസം പോലും വിടാനാവാതെ കിടന്നു പിടഞ്ഞു. കുറെ ചിതലുകള്‍ ശവകുഴിയില്‍ ജന്മമെടുത്തു. എന്റെ ശരിരം അവരുടെ വിശപ്പിനു ആശ്വാസമായി. നിലാവ്‌ പരക്കുന്ന രാത്രികളില്‍, ശവക്കല്ലറകളില്‍ ഒരിക്കലും ഉണരാത്ത മയക്കത്തില്‍ ആണ്ടുകിടക്കുന്ന ശരീരത്തെ വിട്ട്‌ ഇറങ്ങുകയും ശാന്തിമന്ത്രങ്ങള്‍ ജപിച്ചു വരുന്ന തെക്കന്‍കാറ്റ്‌ കല്ലറകളില്‍ കരിയിലകളെ പുഷ്‌പ്‌ങ്ങളായി അര്‍ച്ചന നടത്തുമ്പോള്‍ തുറിച്ചകണ്ണുകളോടെ ഞാന്‍ പൊട്ടിച്ചിരിച്ചു.ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍ ഭൂമിയിലെ പാതയോരങ്ങളിലൂടെ നടന്നു പോവുന്ന മനുഷ്യരെ പേടിപ്പിക്കുന്നതു കണ്ടു. രാവ്‌ ഉറങ്ങുമ്പോള്‍ ആത്മാക്കള്‍ ഉണര്‍ന്നു ഇരിക്കാറുണ്ട്‌..കടല്‍ കാറ്റിന്‍റെ ഇരമ്പലിനു കാതോര്‍ക്കാറുണ്ട്‌...തെരുവ്‌ നായ്‌കളുടെ ഓളി ഇടല്‍ ശബ്ദവും വവാലുകളുടെ ചിറകടി ശബ്ദവും മൂങ്ങയുടെ കരിച്ചിലും കേട്ട്‌ ഭയപ്പെടാത്ത

ഞങ്ങള്‍ രാത്രി കാലങ്ങളില്‍ സ്വൈര വിഹാരം നടത്തുന്നു. ഏതൊരു പെണ്ണിനേയും പോലെ വര്‍ണ്ണചിറകുള്ള സ്വപ്‌നങ്ങളുമായി ജിവിച്ച എന്നെ അകാലത്തില്‍ മരണമെന്ന ജിവിതാന്ത്യത്തിലേക്ക്‌പറഞ്ഞയച്ച കൊലപാതകികള്‍ സുഖമായി ഉറങ്ങുന്നത്‌ ഗതി കിട്ടാതെ അലയുന്ന എനിക്ക്‌ കാണാന്‍ കഴിയുന്നു. ആ ദിവസം ഇരുള്‍ വിണ വിജനമായ തെരുവില്‍ പ്രയാണം ചെയ്‌ത എന്‍റെ മുന്നില്‍ മാളത്തില്‍ നിന്നും ഇഴഞ്ഞു വന്ന കാമവെറി പൂണ്ട കരിനാഗങ്ങള്‍ഫണം വിടര്‍ത്തി നിന്നു. വര്‍ണ്ണചിറകുള്ള എന്‍റെ സ്വപനങ്ങളെല്ലാം ആ കാള രാത്രിയില്‍ അവര്‍ തച്ചുടച്ചു.

അലറിവിളിച്ച എന്‍റെ വായിലേക്ക്‌ അവര്‍ തെരുവില്‍ കിടന്ന പഴയ തുണികള്‍ കുത്തിതിരുകിക്കയറ്റി. കുതറിയോടാനുള്ള എന്റെ ശ്രമം വിജയിച്ചില്ല.അവരില്‍ ഒരുത്തന്‍ കാളകുറ്റന്‍റെ ശക്തിയോടുകുടി മുഖത്ത്‌ ഏല്‍പ്പിച്ച ആഘാതം താങ്ങാനാകാതെ തറയിലേക്ക്‌ വിണുപോയി. ഉടയാടകള്‍ അവര്‍ കിറിപറിച്ചു തെരുവിലേക്ക്‌ വലിച്ചെറിഞ്ഞു.എന്‍റെ നഗ്‌നമായ മേനിയിലേക്ക്‌ ആര്‍ത്തിയോടെ നോക്കുന്ന അവരുടെ കണ്ണുകളില്‍ കാമത്തിന്റെ തിജ്വാലകള്‍ ഉണ്ടായിരുന്നു.

ഓരോരുത്തരായി എന്റെ മാറിലേക്ക്‌ ദംഷ്ട്ര കുത്തിയിറക്കി കാമശമനത്തിനായി വിഷം ചീറ്റി. സ്വപനങ്ങളിലെ രാജകുമാരനു വേണ്ടി ഞാന്‍ കാത്തുവെച്ചിരുന്നതെല്ലാം ആ തെരുവില്‍ മൃഗിയമായി കാട്ടാളന്മാര്‍ തകര്‍ത്തെറിഞ്ഞു.

ഉടലില്‍ മാറിമാറി ചുറ്റിപടര്‍ന്നു പുളകം കൊണ്ട അവരുടെ സുരതക്രിയകള്‍ തുടര്‍ന്ന്‌ കൊണ്ടിരുന്നു. ഹൃദയത്തില്‍ ഏറ്റ മുറിവും ശരിരത്തിലെ അസഹ്യമായ വേദനയും കാരണം ഞാന്‍ ബോധരഹിതയായി. ശരിരത്തില്‍ നിന്നും ഒഴുകിപറന്ന ചോരതുള്ളികള്‍ വരണ്ടുണങ്ങിയ മണ്ണില്‍ പടര്‍ന്നുപിടിച്ചു. പിന്നെ ഉണര്‍ന്നത്‌ വെളുത്ത പുതപ്പ്‌ വിരിച്ച ആശുപത്രി കിടക്കയില്‍, മങ്ങിയ കാഴ്‌ച്ചയില്‍ നിഴല്‍ പോലെ ആരോക്കയോ ചുറ്റിലും, വാര്‍ത്തകള്‍ക്ക്‌ ഇരകളെ തേടുന്ന ക്യാമറയുടെ മിന്നിത്തെളിഞ്ഞ വെളിച്ചങ്ങള്‍ എന്നെ അലോസരപ്പെടുത്തി.അമ്മയുടെ നേര്‍ത്ത വിതുമ്പലുകള്‍ കതോളമെത്തി, ആരവങ്ങളും ആട്ടഹാസങ്ങളുമില്ലാതെ ഞാന്‍ മരണത്തിനു
കീഴ്‌പ്പെട്ടു.

എന്റെ കൊലയാളികള്‍ ഉടയാടകള്‍ക്ക്‌ പുറത്തേക്ക്‌ തുറിച്ചുനില്‍ക്കുന്ന നാരിയുടെ മാറുകള്‍ ഭരണാധിവര്‍ഗ്ഗത്തിന്‌ കാഴ്‌ചവെച്ചു, ഭരണസിരാകേന്ദ്രത്തിലെ കോട്ടകൊത്തളങ്ങളിലെ അടച്ചിട്ട മുറികളില്‍ അവര്‍ കൊലയാളികളെ രക്ഷപ്പെടുത്താന്‍
കൂടിയലോചനകള്‍ നടത്തി.
ആത്മാക്കള്‍ (കഥ: ലാസര്‍ മുളക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക