Image

ഗ്ലാസ്‌ഗോയില്‍ അഖണ്ഡജപമാല ഒക്‌ടോബര്‍ ഏഴിന്‌

സാബു ചുണ്‌ടക്കാട്ടില്‍ Published on 06 October, 2011
ഗ്ലാസ്‌ഗോയില്‍ അഖണ്ഡജപമാല ഒക്‌ടോബര്‍ ഏഴിന്‌
ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോ ക്രിസ്റ്റ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊന്തമാതാവിന്റെ തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ ഏഴ്‌, വെള്ളിയാഴ്‌ച അഖണ്ഡ ജപമാല ദിനമായി ആചരിക്കും.

സ്‌കോട്ട്‌ലന്‍ഡില്‍ ആദ്യമായി നടക്കുന്ന അഖണ്ഡജപമായ ഗ്ലാസ്‌ഗോ സെന്റ്‌ ജെയിംസ്‌ പള്ളിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. രാവിലെ പത്തുമുതല്‍ രാത്രി 10 വരെ പന്ത്രണ്‌ടുമണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന ജപമാല ആഘോഷപൂര്‍വമായ ദിവ്യബലിയോടെ സമാപിക്കും.

ഗ്ലാസ്‌ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോയി ചെറാടിയില്‍ മുഖ്യകാര്‍മികനായിരിക്കും. ഒക്‌ടോബര്‍ ഒന്നുമുതല്‍ 30 വരെ വിവിധ ഭവനങ്ങളിലായി ജപമാലയും നടന്നുവരികയാണ്‌. ഇതിന്റെ സമാപനം 30-ാം തീയതി ആഘോഷപൂര്‍വമായ പരിപാടികളോടെ നടക്കുമെന്നും ഫാ. ജോയി ചെറാടിയില്‍ അറിയിച്ചു.

അഖണ്ഡ ജപമാലയില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും അദ്ദേഹം സ്വാഗതം ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 07928315727, 01418920752.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക