Image

ആരോപണ വിധേയരായ നാലു വൈദികരെ സെമിനാരിയില്‍നിന്നു പുറത്താക്കി

Published on 09 August, 2013
ആരോപണ വിധേയരായ നാലു വൈദികരെ സെമിനാരിയില്‍നിന്നു പുറത്താക്കി
ഏറ്റുമാനൂര്‍: ബംഗളുരു സെന്റ്‌ പീറ്റേഴ്‌സ് മേജര്‍ സെമിനാരി റെക്‌ടര്‍ ഫാ. കെ.ജെ. തോമസ്‌ പഴേംപള്ളിയുടെ കൊലപാതകത്തില്‍ ആരോപണ വിധേയരായ നാലു വൈദികരെ സെമിനാരിയില്‍നിന്നു പുറത്താക്കി. സെമിനാരി പ്രൊക്യുറേറ്റര്‍ ഫാ. പാട്രിക്‌ സേവ്യര്‍, ഫാ. കെ.എ. പെരിയണ്ണന്‍, ഫാ. ലൂര്‍ദ്‌ പ്രസാദ്‌, ഫാ. ജി. ജോസഫ്‌ എന്നിവരെയാണ്‌ പുറത്താക്കിയത്‌. സെമിനാരി ഭരണസമിതിയുടേതാണ്‌ നടപടി. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ്‌ ഏറ്റുമാനൂര്‍ സ്വദേശിയായ ഫാ. കെ.ജെ. തോമസ്‌ പഴേംപള്ളിയെ കൊലപ്പെട്ടത്‌. 

സെമിനാരി പ്രൊക്യുറേറ്ററും മൈസൂര്‍ സ്വദേശിയുമായ ഫാ. പാട്രിക്‌ സേവ്യറിനെ നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയതോടെ കൊലപാതകത്തിലെ നിര്‍ണായക തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സെമിനാരി ഭരണസമിതി നാലു വൈദികരെ സെമിനാരിയിലെ അധ്യാപകവൃത്തിയില്‍നിന്നും ഒഴിവാക്കി സെമിനാരിയില്‍നിന്നു പുറത്താക്കിയത്‌.

സംഭവദിവസം രാത്രി 2.30ന്‌ ഫാ. തോമസിന്റെ നിലവിളി കേട്ടിട്ടും തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ഫാ. പാട്രിക്‌ സേവ്യര്‍ കാര്യമന്വേഷിക്കാനോ പോലീസിനെയോ ബിഷപ്പിനേയോ വിവരമറിയിക്കാനോ തയാറായില്ല. ഫാ. പാട്രിക്‌ സേവ്യറിനെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന്‌ നാര്‍ക്കോ അനാലിസിസിനു വിധേയമാക്കി. കൊലപാതകത്തിലെ സഹവൈദികരുടെ പങ്ക്‌ ബോധ്യപ്പെട്ട അന്വേഷണ ഉദ്യോഗസ്‌ഥര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.

പ്രാഥമിക ഘട്ടത്തില്‍ അന്വേഷണ നടപടികള്‍ സുഗമമാക്കാന്‍ കഴിയാതിരുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ആരോപണ വിധേയരായ വൈദികരുടെ കരങ്ങളാണെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്‌..

തുടര്‍നടപടികള്‍ പ്രതിരോധിക്കാന്‍ കേസ്‌ അന്വേഷണച്ചുമതല സി.ബി.ഐയെ ഏല്‌പിക്കണമെന്നാവശ്യപ്പെട്ട്‌ ഫാ. പാട്രിക്‌ സേവ്യര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

ബംഗളുരു അഡീഷണല്‍ സിറ്റി പോലീസ്‌ കമ്മിഷണര്‍ പ്രണാബ്‌ മൊഹന്തിക്കാണ്‌ അന്വേഷണച്ചുമതല.

മംഗളം 

Join WhatsApp News
c.andrews 2013-08-09 18:23:46
This is nothing new. unfortunately some idiots got caught. . Do you know Christian churches together has killed a lot of people more than who got killed in all the world wars.
Wars were for the sake of a nation ordered by a political idiot. Holy wars were in the name of god. god whom no one ever saw or knew he is alive. Finally it comes to man's foolishness in the name of some thing. Unfortunately the primitive foolishness still thrive and dominate in the 21st cent.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക