Image

സെന്റ് അല്‍ഫോന്‍സാ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്തി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 30 May, 2011
സെന്റ് അല്‍ഫോന്‍സാ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്തി
കൊപ്പേല്‍ (ഡാളസ്): സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയം ആതിഥ്യമരുളി ചര്‍ച്ച് യൂത്ത് സംഘടിപ്പിച്ച പ്രഥമ സെന്റ് അല്‍ഫോന്‍സാ ആനുവല്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് വിജയകരമായി നടന്നു.

സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ മെയ് 21-ന് നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വികാരി ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ രാവിലെ 9.30-ന് നിര്‍വ്വഹിച്ചു. പാരീഷ് യൂത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ പ്രഥമ ടൂര്‍ണമെന്റില്‍ ഒക്‌ലഹോമ സിറ്റി എലൈറ്റ്, ഹൂസ്റ്റണ്‍ ഫ്രഷ്‌മെന്‍, എല്‍.ഒ.ബി ഡാളസ്, പ്രൈം ടൈം ഡാളസ്, പ്രസ്റ്റീജ്, ഹെയ്‌സ്, സെന്റ് തോമസ് സോള്‍ജിയേഴ്‌സ് (സെന്റ് തോമസ് ചര്‍ച്ച് ഗാര്‍ലന്റ്), സെന്റ് അല്‍ഫോന്‍സാ ക്രൂസഡേഴ്‌സ് (സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്) എന്നീ എട്ടു ടീമുകള്‍ മത്സരിച്ചു.

ടൂര്‍ണമെന്റില്‍ എല്‍.ഒ.ബി ഡാളസ് ജേതാക്കളായി. പ്രൈംടൈംസ് ഡാളസ് റണ്ണേഴ്‌സ് അപ്പും, സെന്റ് അല്‍ഫോന്‍സാ ക്രൂസഡേഴ്‌സ് മൂന്നാംസ്ഥാനവും നേടി. ബേബി ലൂക്കാ (ഡാളസ് എല്‍.ഒ.ബി) ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലെയറായി.

ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ വി.സി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ റോബിന്‍ ജോസഫ്, ബെഞ്ചമിന്‍ ജോര്‍ജ് എന്നിവര്‍ അടങ്ങിയ യൂത്ത് നേതൃത്വം ടൂര്‍ണമെന്റ് വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.
സെന്റ് അല്‍ഫോന്‍സാ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്തിസെന്റ് അല്‍ഫോന്‍സാ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക