വിസിറ്റിങ് കാലാവധി ആറു മാസമാക്കാനുള്ള ആലോചനയെ സ്വാഗതം ചെയ്യുന്നു: ഒഐസിസി
എം.എം. ലിങ്ക് വിന്‍സ്റ്റാര്‍Published on 07 October, 2011
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വിസിറ്റിങ് കാലാവധി ആറു മാസമാക്കാനുള്ള നടപടി സ്വാഗതം
ചെയ്യുന്നതായി ഒഐസിസി അയര്‍ലന്‍ഡ് ഘടകം ചെയര്മാന് എം.എം. ലിങ്ക്
വിന്‍സ്റ്റാര്‍, പ്രസിഡന്റ് സാജുപോള്‍ എന്നിവര്‍ അറിയിച്ചു. ദോഹയില്‍ നടന്ന
ഒഐസിസി ഗ്ലോബല്‍ മീറ്റില്‍ ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ
മുമ്പില്‍ ഒഐസിസി അയര്‍ലന്‍ഡ് അവതരിപ്പിച്ച പ്രധാന വിഷയമായിരുന്നു
ഇത്.
അയര്‍ലന്‍ഡിലെ നിരവധി സംഘടനകള്‍ മാസംതോറും ആവശ്യപ്പെട്ടിരുന്ന
കാര്യമാണിത്. ഇതിനുള്ള നടപടികള്‍ വളരെ വേഗത്തിലാക്കണമെന്ന് അയര്‍ലന്‍ഡ്
മുന്‍പ്രധാനമന്ത്രി ചാള്‍സ് ഹോഗിയുടെ മകന് ഷോണ്‍ ഹോഗിയോടും ഒഐസിസി പ്രതിനിധികള്‍
ആവശ്യപ്പെട്ടു. താമസിയാതെ ഇക്കാര്യത്തില്‍ അനുകൂലമായ നടപടി സര്‍ക്കാര്‍
തീരുമാനമാകും. ഇതിന് ശ്രമം നടത്തുന്ന ഇന്ത്യന്‍ പ്രാവസികാര്യ മന്ത്രി വയലാര്‍
രവിയെയും ഒഐസിസി അഭിനന്ദിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല