Image

ഓസ്‌ലോ കൂട്ടക്കൊലയ്‌ക്കിടെ ആളുകളെ രക്ഷിച്ച ജര്‍മന്‍കാരനെ ആദരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 07 October, 2011
ഓസ്‌ലോ കൂട്ടക്കൊലയ്‌ക്കിടെ ആളുകളെ രക്ഷിച്ച ജര്‍മന്‍കാരനെ ആദരിച്ചു
ബര്‍ലിന്‍: നോര്‍വേയിലെ ഓസ്ലോയില്‍ നടന്ന കൂട്ടക്കൊലയ്‌ക്കിടെ മുപ്പതോളം പേരുടെ ജീവന്‍ രക്ഷിച്ച ജര്‍മന്‍കാരന്‌ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ ഡോയ്‌റ്റ്‌ഷെ ഫെര്‍ഡീന്റ്‌ ക്രൊയ്‌സ്‌ (ഓര്‍ഡര്‍ ഓഫ്‌ മെറിറ്റ്‌) സമ്മാനിച്ചു.

മാഴ്‌സല്‍ ഗ്ലെഫെ എന്ന മുപ്പത്തിരണ്‌ടുകാരനാണ്‌ ഉട്ടോയ ദ്വീപില്‍ അവധിക്കാല ആഗഘോഷത്തിലായിരിക്കുമ്പോള്‍ വെടിവയ്‌പ്പിനിടയില്‍ പെടുന്നത്‌. ആന്‍ഡേഴ്‌സ്‌ ബ്രീവിക്‌ നടത്തിയ വെടിവയ്‌പ്പില്‍ 77 പേരാണ്‌ കൊല്ലപ്പെട്ടത്‌.

രക്ഷപെടാന്‍ ശ്രമിക്കുന്ന കുട്ടികളെ വെള്ളത്തില്‍ നിന്നു ബോട്ടില്‍ രക്ഷിക്കുകയായിരുന്നു ഗ്ലെഫെ. ഇതിന്റെ ആദരസൂചകമായി ഓര്‍ഡര്‍ ഓഫ്‌ മെറിറ്റ്‌ ബഹുമതിയാണ്‌ ജര്‍മന്‍ പ്രസിഡന്റ്‌ ക്രിസ്റ്റ്യന്‍ വുള്‍ഫ്‌ സമ്മാനിച്ചത്‌. ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെടെ മറ്റു 35 പേരും വിവിധ മേഖലകളികളിലെ പ്രാമുഖ്യത്തിന്‌ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
ഓസ്‌ലോ കൂട്ടക്കൊലയ്‌ക്കിടെ ആളുകളെ രക്ഷിച്ച ജര്‍മന്‍കാരനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക