Image

ദുബായില്‍ കെബാബ്‌, ബിരിയാണി മേള ആരംഭിച്ചു

Published on 07 October, 2011
ദുബായില്‍ കെബാബ്‌, ബിരിയാണി മേള ആരംഭിച്ചു
ദുബായ്‌: ദെയ്‌റ റിഗ്ഗ റോഡ്‌ ലോട്ടസ്‌ ഹോട്ടലില്‍ ഒക്‌ടോബര്‍ 24 വരെ നീളുന്ന കെബാബ്‌, ബിരിയാണി മേള ആരംഭിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 തരം കെബാബുകളും 15 തരം ബിരിയാണി രുചികളും ലഞ്ച്‌, ഡിന്നര്‍ വേളകളില്‍ ലോട്ടസിലെ തീന്‍മേശകളെ സമ്പന്നമാക്കും. ഇതോടൊപ്പം ഗൃഹാതുരതയുടെ ഈണങ്ങളുമായി ഗസല്‍ ഗായകരുടെ പ്രകടനവുമുണ്ടാകും.

ദുബായിലെ ഏറ്റവും മികച്ച ഇന്ത്യന്‍ റെസ്‌റ്ററന്റിനുള്ള അവാര്‍ഡ്‌ നേടിയ ലോട്ടസ്‌ ഹോട്ടല്‍ മികച്ച ഇന്ത്യന്‍ പാചകക്കാരുടെ സേവനമാണ്‌ ഉറപ്പു നന്ദകുന്നത്‌. യുഎഇയിലെ ഇന്ത്യന്‍ സ്‌ഥാനപതി എം.കെ.ലോകേഷ്‌ കെബാബ്‌ ബിരിയാണി മേള ഉദ്‌ഘാടനം ചെയ്‌തു. ലോട്ടസ്‌ ഹോസ്‌പിറ്റാലിറ്റി ചെയര്‍മാന്‍ അബ്‌ദുല്ല മസ്‌റൂയി, സിഇഒ വില്‍സണ്‍ ജോസഫ്‌, ഇന്ത്യ ടൂറിസം റീജനല്‍ ഡയറക്‌ടര്‍ വികാസ്‌ റുസ്‌തഗി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യ ടൂറിസവും ജെറ്റ്‌ എയര്‍വേയ്‌സുമായി സഹകരിച്ചാണ്‌ മേള സംഘടിപ്പിക്കുന്നത്‌. ഇതോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലേക്ക്‌ നാല്‌ എയര്‍ലൈന്‍ ടിക്കറ്റുകളും സമ്മാനമായി നല്‍കുന്നുണ്ട്‌.
ദുബായില്‍ കെബാബ്‌, ബിരിയാണി മേള ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക