തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ വീണ് പരിക്കേറ്റ ടി.വി. അവതാരക ദിഷയുടെ നിലയില്‍
നേരിയ പുരോഗതി. ദേഹത്ത് സ്പര്‍ശിക്കുന്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങി. തൃശൂര്‍
ജൂബിലി മിഷന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള യുവതിയെ ഇന്നലെ
ഉച്ചകഴിഞ്ഞു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തലയില്‍ കട്ടപിടിച്ച രക്തം നീക്കം
ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെ എറണാകുളംകണ്ണൂര്‍ എക്സിക്യൂട്ടീവ്
ട്രെയിനില്‍ യാത്രചെയ്യവേയാണ് അപകടമുണ്ടായത്. മുരിയാട് പാമ്പാട്ടിക്കുളങ്ങര
ക്ഷേത്രത്തിനു സമീപത്തെ ട്രാക്കിനരികില്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്ന ദിഷയെ
നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുരിയാട്
പാമ്പാട്ടിക്കുളങ്ങര ഭാഗത്ത് വലിയ വളവുണ്ടെന്നും ബാത്തുറൂമില്‍ പോയി വരുംവഴി
കാറ്റടിച്ചോ വാതില്‍ ശക്തമായി വന്നിടിച്ചോ ദിഷ ട്രാക്കിലേയ്ക്ക്
തെറിച്ചുവീഴാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ലേഡീസ് ബോഗിയില്‍ അതേ
ദിവസം സഞ്ചരിച്ചവരില്‍ നിന്ന് പുതുക്കാട് പൊലീസ് മൊഴികളെടുത്തു. പെണ്‍കുട്ടി
ട്രെയിനില്‍നിന്ന് വീണതായി ഇവരിലാരും കണ്ടിട്ടില്ല. തിരക്കുള്ള ദിവസമായിട്ടും
പെണ്‍കുട്ടി ട്രെയിനില്‍നിന്ന് വീണത് ആരും കണ്ടില്ല എന്ന് പറയുന്നതില്‍
ദുരുഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.
ദിഷയുടെ ലാപ്ടോപ്പ് ബാഗടക്കമുള്ള ലഗേജുകള്‍ കണ്ണൂര്‍ സ്റ്റേഷനില്‍
നിന്നും കണ്ടെത്തിയിട്ടുണ്ട്. ദിഷയുടെ ബോധം തിരിച്ചുകിട്ടിയാലേ
അപകടത്തെക്കുറിച്ചുള്ള വിവരം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല