Image

ഇന്ത്യാ ഡേ പരേഡില്‍ ജെ.എഫ്.എയുടെ മികച്ച പ്രകടനം

ജോജോ തോമസ്/ജോസ് കാടാപുറം Published on 11 August, 2013
ഇന്ത്യാ ഡേ പരേഡില്‍ ജെ.എഫ്.എയുടെ മികച്ച പ്രകടനം
ന്യൂയോര്‍ക്ക്: ഇന്ത്യാഡേ പരേഡ് യു.എസ്.എ, ലോംഗ് ഐലന്റിലെ ഹിക്‌സ് വില്ലേജില്‍ സംഘടിപ്പിച്ച ആകര്‍ഷകമായ ഇന്ത്യാദിന പരേഡില്‍ മലയാളികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

ജസ്റ്റീസ് ഫോര്‍ ഓള്‍ സംഘടനയുടെ ബാനറിനു കീഴില്‍ ചെണ്ടമേളത്തോടെ അറുപതില്‍പ്പരം പേരടങ്ങുന്ന സംഘം അണിനിരന്നപ്പോള്‍ ഉത്തരേന്ത്യന്‍ കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ഒരുപക്ഷെ ഏതെങ്കിലുമൊരു പരേഡില്‍ ഇത്രയധികം മലയാളികള്‍ പങ്കെടുക്കുന്നത് ഇതാദ്യമായിരിക്കാം. (ന്യൂജേഴ്‌സിയിലെ എഡിസണില്‍ നടന്ന പടുകൂറ്റന്‍ പരേഡില്‍ രണ്ടു മലയാളികളെയാണ് കണ്ടത്. അലക്‌സ് വിളനിലം, പുത്രന്‍ കോശി വി. അലക്സ് എന്നിവര്‍).

ആനന്ദ് ജോണിന് നീതി ആവശ്യപ്പെട്ട് ആരംഭിച്ച സംഘടന ആനന്ദ് ജോണിന്റെ ചിത്രമുള്ള ടീഷര്‍ട്ടും ധരിച്ചാണ് പരേഡിന് എത്തിയത്.

ആയിരത്തിലേറെ പേര്‍ പങ്കെടുത്ത പരേഡില്‍ ഒരു ഡസനിലേറെ ഫ്‌ളോട്ടുകളും ഇന്ത്യന്‍ പൈതൃകത്തിന്റെ വിളംബരമായി. നാസാ കൗണ്ടി എക്‌സിക്യൂട്ടീവ് എഡ് മംഗാനോ, കൗണ്ടി എക്‌സിക്യൂട്ടീവായി മത്സരിക്കുന്ന ടോം സുവോസി തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനാശംസകളുമായി ജനങ്ങളെ അഭിവാദ്യം ചെയ്തു.

പട്ടേല്‍ പ്ലാസിയില്‍ നിന്നാരംഭിച്ച് സൗത്ത്
ബ്രോഡ്‌വേയില്‍ നിറഞ്ഞൊഴുകിയ പരേഡ് ഈസ്റ്റ് ബാര്‍ക്ലേ സ്ട്രീറ്റില്‍ സമാപിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു.

ജെ.എഫ്.എ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, ഭാര്യ സിസിലി, വൈസ് ചെയര്‍മാന്‍ ജോജോ തോമസ്, ഭാര്യ മഞ്ജു തോമസ്, സണ്ണി പണിക്കര്‍, രാജു ഏബ്രഹാം, ഫിലിപ്പ് തോമസ്, രവീന്ദ്രന്‍ നാരായണന്‍, ജോര്‍ജ് പാടിയേടത്ത്, ജോയി പുളിയനാല്‍, ട്രഷറ
ര്‍ തോമസ് എം  തോമസ് , ഏബ്രഹാം തോമസ്, റെജീസ് നെടുങ്ങാടപ്പള്ളി, സെബാസ്റ്റ്യന്‍ തോമസ്, കേരള സമാജം പ്രസിഡന്റ് വര്‍ഗീസ്‌ ലൂക്കോസ്, ജോര്‍ജ് ഇടയോടില്‍, ജോസഫ് കളപ്പുരയ്ക്കല്‍, ലീല മാരേട്ട്, എലിസബത്ത് ഫിലിപ്പ്, ജോജോ തോമസിന്റെ മക്കളായ ജീവന്‍, ജ്യോതി എന്നിവര്‍ പരേഡിന്റെ നേതൃനിരയില്‍ പങ്കെടുത്തു.

ലോംഗ് ഐലന്റില്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യാ ഡേ പരേഡ് എന്ന ഈ സംഭവത്തില്‍ ജെ.എഫ്.എയുടെ സാന്നിധ്യം അതിമനോഹരമായി. ജനശ്രദ്ധയാകര്‍ഷിക്കാന്‍ യോങ്കേഴ്‌സില്‍ നിന്നും വൈറ്റ് പ്ലെയിന്‍സില്‍ നിന്നും എത്തിയ അലക്‌സ് മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കിയ ചെണ്ടമേളം വളരെയേറെ സഹായകമായി എന്നതും ശ്രദ്ധേയമായി.

പരേഡ് കാണുവാന്‍ തടിച്ചുകൂടിയ ജനക്കൂട്ടം വീഥിയുടെ ഇരുവശങ്ങളില്‍ നിന്നും ജെ.എഫ്.എ ബാനറിനെ സ്വാഗതം ചെയ്തത് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളായിരുന്നു. ഈ പരേഡില്‍ ജെ.എഫ്.എ ഉയര്‍ത്തിക്കാട്ടിയ ഏക ആവശ്യം നീതി നിഷേധിക്കപ്പെട്ട് 59 വര്‍ഷം ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ആനന്ദ് ജോണിന്റെ മോചനവും, നീതിപൂര്‍വ്വമായ ഒരു വിചാരണയും ആണ്. വരുംദിവസങ്ങളില്‍ പ്രതിക്ഷേധം ശക്തമായി വ്യാപിപ്പിക്കുവാന്‍ ജെ.എഫ്.എ പദ്ധതി കൊടുത്തിരിക്കുന്നു.
നീതി നിഷേധിച്ച് അമേരിക്കന്‍ ജയിലറകളില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കു വേണ്ടിയാണിതെന്ന് ഇവിടെ കഴിയുന്ന ഇന്ത്യന്‍ വംശജര്‍ അറിയണമെന്നും അവരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും ജെ.എഫ്.എ സംഘാടകര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യാ ഡേ പരേഡില്‍ ജെ.എഫ്.എയുടെ മികച്ച പ്രകടനംഇന്ത്യാ ഡേ പരേഡില്‍ ജെ.എഫ്.എയുടെ മികച്ച പ്രകടനംഇന്ത്യാ ഡേ പരേഡില്‍ ജെ.എഫ്.എയുടെ മികച്ച പ്രകടനംഇന്ത്യാ ഡേ പരേഡില്‍ ജെ.എഫ്.എയുടെ മികച്ച പ്രകടനം
Join WhatsApp News
raj 2013-08-12 06:46:47
Great to see Malayalees participating as a community in these events. Publicity and public opinion are very important. Government representatives and officials will listen only when there is public involvement. That is how democracy works. Let's come together and be strong.
andrews millennium bible 2013-08-12 18:48:15

I do have a few questions or concerns about this article.

The banner doesn’t have the name of Annand John . how can anyone especially the authorities  you trying to impress or influence will understand you represent him. There are so many malayalees in jail, why Annand john alone you want to save? You may say this is a beginning. OK, do anyone had a T- shirt for any of them?Annand’s mother is not seen in the picture and her name is not mentioned-seems like she got fed up with you all.If you are representing JUSTICE FOR ALL  are you sure  you practice that in your home and community?Why you are ridiculing Mr. Vilanilam by the  statement –there were only 2 Malayalees in Edison NJ parade?. I don’t think you know how to show justice to your own team member!If you think, act, talk and believe that you can influence Judiciary  by drum beating and illogical statements you are in a fools paradise. You are also undermining the  sacred law of the country. Justice is not = voice. It is based on truth and nothing but truth.Just because 70 + people showed up; if you think authorities will notice it and  change the verdict or attitude you are absolutely wrong. On the contrary  if the  majority rules or numbers rule- this country still has the whites majority. And whites can do what they want. Justice is not majority’s or number’s opinion. Justice is a noble word and please don’t adulterate it.You are giving the wrong message. India still has Hindu majority. If Hindus do what ever they want none of you would not have survived in India. Same is true in every part of the world.Actually the  drums represent you all- beating around the bush; and beating  your own drum

Kottayam Achayan 2013-08-13 09:00:25
By supporting a child molester you all are judging all the minor victims and the judiciary are wrong,My request to you is Do not judge others.Please apologize to all victims and let a decent life don't be a shame to Mallu community,this is my request to all JFA members..And also a respectful media form like emalayalee please don't give any space or support this kind of non sence from our community.They may start justice for Jojo K John next.
Anthappan 2013-08-12 19:47:57
 If one Gandhi can motivate Indians to achieve freedom of India and A Mandela can uproot apartheid in South Africa, who knows a T-Shirt cannot do wonder! It is not the numbers which do wonder it is the resolve of a person or two  move  mountains.  I really appreciate Mr. Vilanillam and his son wearing the T-Shirt and trigerring  conversations like this.    "Freedom is not worth having if it does not include the freedom to make mistakes." Gandhi . Go for it Villanilam family
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക