ലിപ് ലോക്ക് രംഗങ്ങള്‍ക്ക് തനിക്ക് മടിയില്ലെന്ന് പാര്‍വ്വതി. തമിഴില്‍
ധനുഷുമൊത്തുള്ള മരിയാന് എന്ന ചിത്രത്തിനു ശേഷമാണ് പാര്‍വ്വതി തന്റെ നയം
വ്യക്തമാക്കുന്നത്. ലവ് മേക്കിംഗ് രംഗങ്ങളോട് തനിക്ക് മടിയില്ല. എന്നാല്‍
അത്തരം രംഗങ്ങള്‍ തിരക്കഥയില്‍ ആവിശ്യമാകണമെന്ന് മാത്രം. തിരക്കഥ
ആവിശ്യപ്പെടുന്നുണ്ടെങ്കില് ലിപ് ലോക്ക് രംഗങ്ങളും ലവ് മേക്കിംഗ് രംഗങ്ങളും
ചെയ്യുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് മരിയാനു ശേഷം നല്കിയ അഭിമുഖത്തിലാണ്
പാര്‍വ്വതി പറഞ്ഞത്. മരിയാന്റെ സംവിധായകന് ഭരത്ബാല മികച്ച തിരക്കഥയാണ്
നല്‍കിയത്. ധനുഷുമായി ഏറെ പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് സിനിമക്ക് ഏറെ
ആത്യാവശ്യമായതിനാല് അഭിനയിക്കുന്നതില്‍ മടിതോന്നിയിരുന്നില്ല എന്നും പാര്‍വ്വതി
പറയുന്നു. പക്ഷെ വെറും ഗ്ലാമര്‍ പ്രകടനങ്ങള്‍ മാത്രമാകുന്ന സിനിമകളോട്
താത്പര്യമില്ലെന്നും പാര്‍വ്വതി പറയുന്നു.
മലയാളത്തില്‍ നോട്ട്ബുക്ക്
എന്ന സിനിമയിലൂടെയാണ് പാര്‍വതി ആദ്യം സിനിമയിലെത്തുന്നത്. പിന്നെ വിനോദയാത്ര,
ഫ്ളാഷ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പിന്നെ പൂ എന്ന ചിത്രത്തിലൂടെ
തമിഴിലേക്കും പാര്‍വതി എത്തി. ഇപ്പോള്‍ ധനുഷിന്റെ നായികയായി തമിഴില്‍ മരിയാന് എന്ന
ചിത്രത്തില്‍ എത്തിയതോടെ മികച്ച അഭിനയ പ്രകടനമാണ് പാര്‍വ്വതി നല്‍കിയത്. തമിഴിലെ
മുന്‍ നിര നായികയായി മാറാന്‍ പാര്‍വ്വതിക്ക് ഈ ചിത്രത്തിലൂടെ കഴിഞ്ഞു.