Image

ശ്രീരാമചന്ദ്രന്റെ അപദാനങ്ങള്‍ കേട്ടാല്‍ മതിവരില്ല: സുധീര്‍പണിക്കവീട്ടില്‍

സുധീര്‍പണിക്കവീട്ടില്‍ Published on 09 August, 2013
ശ്രീരാമചന്ദ്രന്റെ അപദാനങ്ങള്‍ കേട്ടാല്‍ മതിവരില്ല: സുധീര്‍പണിക്കവീട്ടില്‍
കൗസല്യ സുപ്രജ രാമപൂര്‍വ സന്ധ്യപ്രവര്‍ത്തതേ
ഉത്തിഷ്ഠ, നരസര്‍ഭൂലകര്‍ത്തഭ്യം ഭൈമാഹാനികം

സുബ്ബലക്ഷ്മിയുടെ മധുരസ്വരത്തില്‍ പ്രഭാത കീര്‍ത്തനമായി കേള്‍ക്കാറുള്ള ഈ വരികളുടെ അര്‍ത്ഥം:- 'കൗസല്യയുടെ അരുമയായ പുത്രന്‍ രാമാ, ഉണരുക, കര്‍മ്മനിരതനാകുക, എഴുന്നേല്‍ക്കുക എന്നാണ്' ഈ കീര്‍ത്തനം കേട്ടുണരുന്ന ഭക്തന്റെ മനസ്സില്‍ അയാള്‍ക്കു മുന്നിലുള്ള കര്‍മ്മങ്ങള്‍ ചെയ്തു തീര്‍ക്കാനുള്ള ആത്മവിശ്വാസവും ശക്തിയും ഉത്ഭവിക്കുന്നു. രാമന്റെ നാമം മൂന്നു തവണ ഉരുവിടുന്നത് വിഷ്ണുസഹസ്രനാമം ഉരുവിടുന്നതിനു തുല്യമാണത്രെ. രാമ എന്ന വാക്കിന് ഇരുട്ട് അകറ്റുക എന്നും അര്‍ത്ഥമുള്ളതായി കാണുന്നു. ആര്‍ഷഭാരതത്തിലെ ഋഷികള്‍ 'തമസോമജ്യോതിര്‍ഗമയ' എന്ന ജപിച്ചിരുന്നല്ലോ.

കഥയമമ കഥയമ്മ കഥകളിതിസാരം കാകുല്‍സലീലകള്‍ കേട്ടാമതിവരാ ശ്രീരാമചന്ദ്രന്റെ അപദാനങ്ങള്‍ കേട്ടാല്‍ മതിവരില്ലത്രെ. കേരളത്തിലെ ഹിന്ദുക്കള്‍ കര്‍ക്കിട മാസത്തില്‍ രാമായണം പാരായണം ചെയ്യുന്നു. മഴയില്‍ കുളിച്ച് വൃതാനുഷ്ഠാനത്തോടെ നില്‍ക്കുന്ന പ്രകൃതി ക്ഷേത്രത്തിന് ചുറ്റുമിരുന്ന് ക്ഷേത്രത്തിന് ചുറ്റുമിരുന്ന് അനേകം പേര്‍ രാമായണം പാരായണം ചെയ്ത് ഭക്തിയുടെ നിറവില്‍ പുണ്യങ്ങള്‍ ഏറ്റുവാങ്ങുന്നു. അനുഗ്രഹീതമായ ഈ ശുഭാവസരത്തില്‍ വായനക്കാരുമായി ഒരു 'രാമകഥ' പങ്കിടുവാന്‍ സന്തോഷമുണ്ട്. സിംഹാസനത്തിലിരുന്നിരുന്ന രാമന്റെ മോതിരം വിരലില്‍ നിന്നുരി നിലത്തു വീണു. വീണയിടം ഒരു കുഴിയായി. ആ മോതിരം അപ്രത്യക്ഷമായി. പതിവുപോലെ ഹനുമാന്‍ രാമന്റെ കാല്‍ക്കല്‍ തന്നെ ഇരുന്നിരുന്നു. 'എന്റെ മോതിരം നഷ്ടപ്പെട്ടു പോയി കണ്ടുപിടിക്കുക' എന്ന രാമന്‍ ഹനുമാനോട് കല്‍പിച്ചു. ഹനുമാന്‍ ഏതു രൂപം വേണമെങ്കിലും എടുക്കാന്‍ കഴിവുണ്ടായിരുന്നതു കൊണ്ട് മോതിരം വീണ കുഴിയിലേക്ക് ഇറങ്ങി ചെന്ന് ചെന്നങ്ങനെ പാതാള ലോകത്തിലെത്തി. അവിടെ ഉണ്ടായിരുന്ന സ്ത്രീകള്‍ അത്ഭുതത്തോടെ പറഞ്ഞു 'കുട്ടിക്കുരങ്ങന്‍' അവര്‍ അതിനെ ഒരു തളികയില്‍ വെച്ചു. പാതാളത്തിലെ ഭൂതഗണങ്ങളുടെ രാജാവിന് മൃഗങ്ങളുടെ ഇറച്ചിപ്രിയമായിരുന്നതിനാല്‍ സ്ത്രീകള്‍ അത് ഭൂതത്താന് കൊടുത്തയച്ചു. എന്തു ചെയ്യണമെന്നറിയാതെ ഹനുമാന്‍ ആ തളികയില്‍ ഇരുന്നു.

ഈ സമയം വസിഷ്ഠ മഹര്‍ഷിയും ബ്രഹ്മാവും രാമനെ കാണാന്‍ ചെന്നു. ഞങ്ങള്‍ക്ക് വളരെ ഗൗരവകരമായ കാര്യങ്ങള്‍ നീയുമായി ചര്‍ച്ചചെയ്യാനുണ്ട്. ആരും അത് കേള്‍ക്കെരുതെന്ന് ഞങ്ങള്‍ക്കാഗ്രഹമുണ്ട് എന്നവര്‍ പറഞ്ഞു. രാമന്‍ സമ്മതിച്ചു. പക്ഷേ അവര്‍ ഒരു നിബന്ധന വെച്ചു. നമ്മള്‍ സംസാരിക്കുന്നതിടയില്‍ ആരെങ്കിലും വന്നാല്‍ അവന്റെ തല വെട്ടണം. രാമന്‍ പറഞ്ഞു. അങ്ങനെയാവട്ടെ!! ലക്ഷമണനേക്കാള്‍ കൂടതല്‍ ആരെയും രാമന് വിശ്വാസമില്ലാതിരുന്നതിനാല്‍ കാവല്‍ നിര്‍ത്തി. ആ അരസരത്തില്‍ വിശ്വാമിത്ര മഹര്‍ഷി അത്യാവശ്യമായി രാമനെ കാണാന്‍ വന്നു. ലക്ഷ്മണന്‍ പറഞ്ഞു വളരെ പ്രധാനമായ ഒരു ചര്‍ച്ചയിലാണ്. ഇപ്പോള്‍ അങ്ങോട്ടു പോകാന്‍ പറ്റുകയില്ല. എന്നില്‍ നിന്നു മറച്ചു പിടിക്കാനായി രാമനെന്നുമില്ല. അതുകൊണ്ട് ഞാന്‍ അകത്തേയ്ക്ക് പോകും. ലക്ഷ്മണന്‍ കല്‍പന പാലിച്ചുകൊണ്ട് പറഞ്ഞു, 'ആരെയും അയക്കാന്‍ എനിക്ക് അധികാരമില്ല. അങ്ങനെ വേണമെങ്കില്‍ എനിക്ക് രാമനോട് അനുവാദം ചോദിക്കണം.' എങ്കില്‍ പോയിചോദിക്ക് എന്ന് വിശ്വാമിത്രന്‍. രാമന്‍ പുറത്തു വരാതെ അതിന് നിവൃത്തിയില്ല. അതുവരെ നിങ്ങള്‍ ക്ഷമിക്കുക എന്ന ലക്ഷ്മണന്റെ വാക്കുകള്‍ കേട്ട് വിശ്വാമിത്രന്‍ ജ്വലിച്ചു. ഞാനൊരു ശാപത്തോടെ ആ അയോദ്ധ്യ മുഴുവന്‍ ദഹിപ്പിക്കും. ലക്ഷ്മണന്‍ കരുതി അകത്ത് പോയാല്‍ തന്റെ തല മാത്രമെ പോകുകയുള്ളു, അല്ലെങ്കില്‍ ഇദ്ദേഹം ഈ രാജ്യവും ഇവിടത്തെ നിവാസികളേയും ദഹിപ്പിക്കും. ലക്ഷ്മണന്‍ അകത്തു ചെന്നപ്പോള്‍ രാമന്‍ വിവരം തിരക്കി. വിശ്വാമിത്രന്‍ കാണെത്തിയിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ രാമന്‍ അദ്ദേഹത്തെ പറഞ്ഞയക്കാന്‍ അനുവാദം നല്‍കി. വിശ്വാമിത്രന്‍ അകത്തുചെന്നപ്പോഴേയ്ക്കും അവരുടെ പ്രഥാന സംഭാഷണം കഴിഞ്ഞിരുന്നു. ഭൂമിയിലെ മനുഷ്യരെ സേവിക്കാനുള്ള ജോലി പൂര്‍ത്തിയായി. രാമാവതാരം ഉപേക്ഷിക്കാറായി. ഈ ശരീരം വിട്ട് വന്ന ദേവന്മാരുമായി ഒത്തുചേരുക. ഇതായിരുന്നു വസിഷ്ടനും ബ്രഹ്മാവും രാമനെ അറിയിച്ചത്. എന്നാല്‍ നിര്‍ദ്ദേശ ലംഘനം നടത്തിയതിനാല്‍ ലക്ഷമണന്‍ അദ്ദേഹത്തിന്റെ തലവെട്ടാന്‍ രാമനോട് ആവശ്യപ്പെട്ടു. രാമന്‍ പറഞ്ഞു, സംഭാഷണം കഴിഞ്ഞാണ് നീ വന്നത്. അതുകൊണ്ട് നീ ശിക്ഷാര്‍ഹനല്ല. എന്നാല്‍ ലക്ഷ്മണന്‍ വഴങ്ങിയില്ല. അദ്ദേഹം പറഞ്ഞു. സഹോദരനായത് കൊണ്ട് എന്നെ വെറുതെ വിടരുത്. അതു നിന്റെ സത്‌പേരില്‍ കളങ്കം ചാര്‍ത്തും. അതുകൊണ്ട് ഞാനിവിടം ഇപ്പോള്‍ വിടുന്നു. ലക്ഷ്മണന്‍ ശേഷന്റെ അവതാരമായതിനാല്‍ അദ്ദേഹത്തിന്റെയും ഭൂമിവിടാനുള്ള സമയമായിരുന്നു. അദ്ദേഹം സരയൂ നദിയില്‍ ചാടി ആത്മത്യാഗം ചെയ്തു. അതിനു ശേഷം രാമനും സരയൂ നദിയില്‍ പ്രവേശിച്ചു.

ഈ സമയമത്രയും ഹനുമാന്‍ ഒരു കുട്ടിക്കുരങ്ങായി ഭൂതരാജാവിന്റെ ഭക്ഷണത്തിനായി ഒരു തളികയില്‍ ഇരുന്ന് രാമാ, രാമാ, രാമ, എന്ന് ജപിക്കുകയായിരുന്നു. ഭൂതരാജാവ് ചോദിച്ചു നീ ആര്. 'ഹനുമാന്‍'. ഭൂതം -ഹനുമാന്‍ നീ എന്തിനിവിടെ വന്നു. രാമന്റെ മോതിരം വീണത് എടുക്കാനാണന്ന് ഹനുമാന്‍ പറഞ്ഞു. ഭൂതം ചുറ്റിലും നോക്കി- ഒരു തളിക ചൂണ്ടിക്കാണിച്ചു. അതില്‍ നിറയെ മോതിരങ്ങളായിരുന്നു. നിന്റെ രാമന്റെ മോതിരം എടുക്കുക എന്ന് ഭൂതം പറഞ്ഞു. എല്ലാം ഒന്നുപോലെ ഇരുന്നതിനാല്‍ രാമന്റെ ഏതാണെന്ന് ഹനുമാന് അറിയാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഭൂതരാജാവ് പറഞ്ഞു. ഈ മോതിരങ്ങളുടെ എണ്ണമനുസരിച്ച് രാരന്മാര്‍ ഉണ്ടായിട്ടുണ്ട്. നീ തിരിച്ച് ഭൂമിയില്‍ ചെല്ലുമ്പോള്‍ രാമനുണ്ടാകില്ല. കാരണം രാമന്റെ അവതാര സമയം കഴിഞ്ഞു. ഓരോ അവതാരങ്ങളുടെയും സമയം കഴിയുമ്പോള്‍ ഒരു മോതിരം താഴോട്ടു വീഴുന്നു. അതുകൊണ്ട് ഹനുമാനെ തിരിച്ചുപോകുക.



Join WhatsApp News
MANNADY HARI 2013-08-14 22:50:55
VERY GOOD ARTICLE - MANNADY HARI

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക