Image

അറിയിപ്പ്‌: Eമലയാളിയില്‍ സര്‍ഗ്ഗസങ്കല്‍പ്പങ്ങളുടെ ഓണപൂനിലാവ്‌ - അത്തം മുതല്‍ (നിങ്ങളുടെ സ്രുഷ്ടികള്‍ ഞങ്ങള്‍ക്കയക്കുക)

Published on 09 August, 2013
അറിയിപ്പ്‌: Eമലയാളിയില്‍ സര്‍ഗ്ഗസങ്കല്‍പ്പങ്ങളുടെ ഓണപൂനിലാവ്‌ - അത്തം മുതല്‍ (നിങ്ങളുടെ സ്രുഷ്ടികള്‍ ഞങ്ങള്‍ക്കയക്കുക)
അത്തം മുതല്‍ ഓണം വരെ ഇ-മലയാളിയില്‍ സര്‍ഗ്ഗപൂക്കളം. തൂലിക ഒരുക്കുന്ന പത്ത്‌ദിന ഓണ ചമയങ്ങള്‍ Eമലയാളിയില്‍
(സെപ്‌റ്റെമ്പെര്‍ 8 അത്തം ചിങ്ങം 23-സെപ്‌റ്റെമ്പെര്‍ 15, തിരുവോണം)


കര്‍ക്കിടക കാറൊഴിഞ്ഞ്‌ ചിങ്ങമാസം പിറക്കാറായി. മലയാളികളുടെ മനസ്സില്‍ ആഹ്ലാദം നിറച്ചുകൊണ്ട്‌ ഓണമെത്താന്‍ അധികം ദിവസങ്ങള്‍ ബാക്കിയില്ല. ഓണത്തിനു ഓണസദ്യ പ്രധാനമെന്ന പോലെ പത്രങ്ങളും മാസികകളും പ്രസിദ്ധീകരിക്കുന്ന വിശേഷാല്‍ പതിപ്പുകളും മലയാളിക്ക്‌ ആവശ്യമാണ്‌.

Eമലയാളി അത്തം മുതല്‍ ഓണം വരെയുള്ള പത്ത്‌ ദിവസങ്ങള്‍ സര്‍ഗ്ഗ സ്രുഷ്‌ടികളെകൊണ്ടൊരു പൂക്കളം തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നു. അത്തം മുതല്‍ ഓരോ ദിവസവും അക്ഷരങ്ങള്‍ കൊണ്ട്‌ എഴുത്തുകാര്‍ ഒരുക്കുന്ന പൂക്കളം. എല്ലാ മലയാളി എഴുത്തുകാരും അവരുടെ രചനാ പുഷ്‌പങ്ങള്‍ ഞങ്ങള്‍ക്കയച്ചു തരിക. അവ കൂടുതല്‍ പുതുമയുള്ളതും കൗതകമുള്ളതുമാക്കുക. അതിന്റെ സുഗന്ധവും സൗന്ദര്യവും വായനക്കാര്‍ക്ക്‌ നുകരാന്‍ വേണ്ടി ഞങ്ങള്‍ ഈ ദിവസങ്ങളില്‍ അവ Eമലയാളിയില്‍ പ്രദര്‍ശിപ്പിക്കും.

എല്ലാ എഴുത്തുകാരേയും ഈ സംരംഭത്തിലേക്ക്‌ ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. ഓണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍, ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ തുടങ്ങി ഓണമെന്ന ആഘോഷത്തിന്റെ ചരിത്രവും, നാട്ടിലെ പുതുതലമുറയും, പ്രവാസികളും അവരുടെ തലമുറയും ഓണത്തെ എങ്ങനെ വീക്ഷിക്കുന്നു/എതിരേല്‍ക്കുന്നു എന്നതിനെപറ്റിയുള്ള പഠനങ്ങളും പ്രതീക്ഷിക്കുന്നു. ഓണം കഴിയുന്നത്‌ വരെ അത്‌ വരെ ലഭിച്ച എല്ലാ രചനകളും വായനക്കാരുടെ സൗകര്യാര്‍ത്ഥം ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഞങ്ങളുമായി ബന്ധപ്പെടുക.

നിങ്ങളുടെ രചനകള്‍ സെപ്‌റ്റംബര്‍ അഞ്ചിനു മുമ്പ്‌ കിട്ടത്തക്കവിധം അയക്കുക.

സ്‌നേഹത്തോടെ, editor@emalayalee.com
അറിയിപ്പ്‌: Eമലയാളിയില്‍ സര്‍ഗ്ഗസങ്കല്‍പ്പങ്ങളുടെ ഓണപൂനിലാവ്‌ - അത്തം മുതല്‍ (നിങ്ങളുടെ സ്രുഷ്ടികള്‍ ഞങ്ങള്‍ക്കയക്കുക)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക