Image

പത്മപ്രീയക്ക്‌ അവസരങ്ങള്‍ നഷ്‌ടമാകുന്നു

Published on 12 August, 2013
പത്മപ്രീയക്ക്‌ അവസരങ്ങള്‍ നഷ്‌ടമാകുന്നു
പത്മപ്രീയയുടെ ശനിദശ മാറുമെന്ന്‌ തോന്നുന്നതേയില്ല. കഴിഞ്ഞ വര്‍ഷം ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലെ ഐറ്റം നമ്പര്‍ ഡാന്‍സിലൂടെ തരംഗം സൃഷ്‌ടിച്ചുവെങ്കിലും മലയാളത്തില്‍ നായികാ വേഷങ്ങളിലേക്ക്‌ ആരും പത്മപ്രീയയെ ക്ഷണിക്കുന്നതേയില്ല. കാഴ്‌ചയിലൂടെ സിനിമയിലെത്തിയ പത്മപ്രീയ വടക്കുംനാഥന്‍, രാജമാണിക്യം തുടങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളിലെ നായികയായിരുന്നു ഒരുകാലത്ത്‌. എന്നാല്‍ ലൊക്കേഷനുകളിലെ മോശം പെരുമാറ്റം പത്മപ്രീയയുടെ കരിയറിന്‌ തിരിച്ചടിയാകുകയായിരുന്നു. തമിഴ്‌ സിനിമയായ മൃഗത്തില്‍ നായികയായി അഭിനയിച്ച പത്മപ്രീയയെ സംവിധായകന്‍ സ്വാമി കരണത്തടിച്ചത്‌ ഒരു കാലത്ത്‌ വിവാദമായിരുന്നു. നായികയുടെ പെരുമാറ്റം മൂലം അടിക്കേണ്ടി വന്നുവെന്നാണ്‌ അന്ന്‌ സംവിധായകന്‍ പറഞ്ഞത്‌. തമിഴ്‌ സിനിമയില്‍ അവസരങ്ങള്‍ നഷ്‌ടപ്പെട്ട പത്മപ്രീയയെ വീണ്ടും സിനിമയിലെത്തിച്ചത്‌ മലയാളമായിരുന്നു.

എന്നാല്‍ നമ്പര്‍ 22 മധുരബസ്‌ എന്ന സിനിമയുടെ ലൊക്കേഷനില്‍ സംവിധായകന്‍ എം.എ നിഷാദുമായുണ്ടായ പ്രശ്‌നങ്ങള്‍ പത്മപ്രീയയെ വീണ്ടും വിവാദത്തിലെത്തിച്ചു. സംവിധായകന്‍ പത്മപ്രീയക്കെതിരെ പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ പരാതി നല്‍കുന്നതിലെത്തി കാര്യങ്ങള്‍. പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെങ്കിലും പിന്നീട്‌ കാര്യമായ അവസരങ്ങള്‍ പിന്നീട്‌ പത്മപ്രീയക്ക്‌ ലഭിച്ചില്ല. അടുത്തിടെ സൂപ്പര്‍താര ചിത്രത്തില്‍ നായികയായി പത്മപ്രീയയെ കരാര്‍ ചെയ്‌തുവെങ്കിലും അവസാന നിമിഷം അറിയിപ്പൊന്നും നല്‍കാതെ മാറ്റുകയായിരുന്നു. പത്മപ്രീയയെ കാസ്റ്റ്‌ ചെയ്‌താല്‍ ഷൂട്ടിംഗിന്‌ അവരുടെ പെരുമാറ്റം കാരണം തടസങ്ങള്‍ നേരിടുമെന്ന പ്രചാരണമാണ്‌ അവരെ മാറ്റാന്‍ കാരണം. എന്നാല്‍ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്ക്‌ പിന്നില്‍ ഒരു സംവിധായകന്‍ വിദ്വേഷമാണെന്നാണ്‌ പത്മപ്രീയ പറയുന്നത്‌. പത്മപ്രീയയെ അഭിനയിപ്പിക്കരുതെന്ന്‌ പല സംവിധായകരോടും ചിലര്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നാണ്‌ പത്മപ്രീയയുടെ മാനേജരും പറയുന്നത്‌. എന്തായാലും മലയാളം ഉപേക്ഷിച്ച്‌ വീണ്ടും തമിഴിലേക്ക്‌ പോകുകയാണ്‌ പത്മപ്രീയ. എന്നാല്‍ തമിഴില്‍ നിന്നും മികച്ചൊരു ഓഫര്‍ ഇതുവരെയും പത്മപ്രീയക്ക്‌ ലഭിച്ചിട്ടില്ല.
പത്മപ്രീയക്ക്‌ അവസരങ്ങള്‍ നഷ്‌ടമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക