Image

നായപിടുത്തം: അധികൃതര്‍ക്കെതിരേ തൃഷ

Published on 13 August, 2013
നായപിടുത്തം: അധികൃതര്‍ക്കെതിരേ തൃഷ
ചെന്നൈ മുനിസിപ്പല്‍ അധികൃതരുടെ നായപിടുത്തത്തിനെതിരെ നടി തൃഷ രംഗത്തുവന്നു. ചെന്നൈയിലെ മുപ്പതിനായിരത്തോളം തെരുവുനായ്‌ക്കളെ പിടികൂടി തടവിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതിനെതിരെ ചെന്നൈ മേയര്‍ സെയ്‌ദൈ എസ്‌ ദുരൈസാമിയ്‌ക്ക്‌ കത്തെഴുതിയിരിക്കുകയാണ്‌ തൃഷ.

തെരുവനായ്‌ക്കളെ പിടിച്ച്‌ തടങ്കലിലിടാനുള്ള തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും അടുങ്ങിയ കൂടുകളില്‍ ഒന്നിച്ച്‌ പാര്‍പ്പിച്ച്‌ അവരോട്‌ ക്രൂരതകാണിയ്‌ക്കരുതെന്നും തൃഷയുടെ കത്തില്‍ പറയുന്നു. ചെന്നൈയില്‍ പലഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന പതിനഞ്ചോളം ഇടങ്ങളില്‍ മുപ്പതിനായിരത്തോളം നായകളെപിടികൂടി അടച്ചിടാനാണ്‌ അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്‌.

എന്നാല്‍ ഇത്തരത്തില്‍ കൂട്ടത്തോടെ പാര്‍പ്പിയ്‌ക്കുമ്പോള്‍ ഇവയ്‌ക്ക്‌ രോഗം പടരുകയും പ്രായമായവയ്‌ക്ക്‌ വിശ്രമിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാതെ വരുകയും ചെയ്യുമെന്ന്‌ തൃഷ ചൂണ്ടിക്കാണിയ്‌ക്കുന്നു. കുറച്ചുകൂടി മനുഷ്യത്വം തെരുവുനായകളോട്‌ കാണിയ്‌ക്കണെന്നും അവയെ ജനനനിയന്ത്രണ വാക്‌സിനേഷനും, പേവിഷ പ്രതിരോധ കുത്തിവെപ്പിനും വിധേയരാക്കിയാല്‍ മതിയെന്നുമാണ്‌ തൃഷ നിര്‍ദ്ദേശിക്കുന്നത്‌.
നായപിടുത്തം: അധികൃതര്‍ക്കെതിരേ തൃഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക