Image

രമ്യ വീണ്ടും പാടുന്നു

Published on 14 August, 2013
രമ്യ വീണ്ടും പാടുന്നു
രമ്യാ നമ്പീശന്‍ വീണ്ടും പാടുന്നു. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന അരികില്‍ ഒരാള്‍ എന്ന ചിത്രത്തിലെ നൃത്തരംഗത്തിന്‌ വേണ്ടിയാണ്‌ രമ്യ പാടുന്നത്‌. രമ്യ നമ്പീശനൊപ്പം റിയ സൈറയും ഈ നൃത്തരംഗത്ത്‌ പ്രത്യക്ഷപ്പെടുന്നുണ്ട്‌. കണ്ടംപററി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഈ നൃത്തരംഗം മലയാളസിനിമാ മേഘലയിലെ ആദ്യത്തെ പരീക്ഷണമാണെന്നാണ്‌ സംവിധായകന്‍ പറയുന്നത്‌.

ചാപ്‌റ്റേഴ്‌സ്‌ എന്ന ചിത്രത്തിന്‌ ശേഷം സുനില്‍ ഒരുക്കുന്ന ചിത്രമാണിത്‌. മൈല്‍സ്‌റ്റോണ്‍ സിനിമയുടെ ബാനറില്‍ ആഷിക്‌ ഉസ്‌മാനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ചിത്രത്തിന്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌ ഗോപി സുന്ദറാണ്‌.

ബാച്ച്‌ലര്‍ പാര്‍ട്ടിയെന്ന ചിത്രത്തില്‍ രമ്യ പാടിയ വിജന സുരഭിയെന്ന ഗാനവും നൃത്തവും വലിയ പ്രശംസകള്‍ നേടിയിരുന്നു. ഒപ്പം ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ആണ്ടലോടെയെന്നഗാനവും ഹിറ്റായി മാറിയിരുന്നു.
രമ്യ വീണ്ടും പാടുന്നുരമ്യ വീണ്ടും പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക