Image

സുനില്‍ ട്രൈസ്റ്റാറിന്റെ ഇരുപതു വര്‍ഷത്തെ മാധ്യമ സപര്യയ്ക്ക് പുരസ്‌കാരം

അനില്‍ പെണ്ണുക്കര Published on 14 August, 2013
സുനില്‍ ട്രൈസ്റ്റാറിന്റെ ഇരുപതു വര്‍ഷത്തെ മാധ്യമ സപര്യയ്ക്ക്  പുരസ്‌കാരം
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഇന്ത്യ ഫെസ്റ്റിവല്‍ കമ്മറ്റിയുടെ മാധ്യമ പുരസ്‌കാരം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ ട്രൈസ്റ്റാറിന് സമ്മാനിച്ചു. മിസ് ഇന്ത്യയുടെ യു.എസ്. മത്സരങ്ങളോടനുബന്ധിച്ചാണ് ഈ പുരസ്‌കാരം സുനില്‍ ട്രൈസ്റ്റാറിനെ തേടിയെത്തിയത്. മിസ് ഇന്ത്യ ഫെസ്റ്റിവല്‍ കമ്മറ്റി ചെയര്‍മാന്‍ ധര്‍മ്മാത്മ സരണ്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മിസ് ഇന്ത്യ യു.എസ്. സൗന്ദര്യ പ്രദര്‍ശന മത്സരത്തിന്റെ കുത്തവകാശം സരണ്‍ കുടുംബത്തിനാണെന്ന് തീര്‍ത്തും പറയാം. മൂന്നു പതിറ്റാണ്ടായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് ബീഹാര്‍ സ്വദേശിയായ ശ്രീ. ധര്‍മ്മാത്മ സരണ്‍. മിസ്സ് ഇന്ത്യ സൗന്ദര്യ പ്രദര്‍ശനമത്സരത്തിനു മാത്രമാണ് അന്തര്‍ദ്ദേശീയ കേഴ്വിയുള്ളത് എന്ന കാര്യം ശ്രീ സരണിന്‍രെ സ്ഥാന ഗരിമ വ്യക്തമാക്കുന്നു. നാല്‍പ്പത് രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. ഈ വര്‍ഷം മലേഷ്യയിലാണ് വേദി. നിരവധി അന്തര്‍ദേശീയ സംഘടനകളില്‍ മുഖ്യപദവികള്‍ വഹിക്കുന്ന സരണ്‍ ഒരു ചരിത്രപണ്ഡിതന്‍ കൂടിയാണ്. നിയമത്തിലും ബിസിനസ് മാനേജുമെന്റിലും ബിരുദം. ഭാര്യ നീലവും മക്കളുമൊത്ത് ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.

സംഘടനയുടെ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി മാധ്യമ പ്രവര്‍ത്തകനാണ് സുനില്‍ ട്രൈസ്റ്റാര്‍. അതുകൊണ്ട് തന്നെ ഈ പുരസ്‌കാരത്തിന്റെ വില കിടയറ്റതാണ്. അന്തര്‍ദ്ദേശീയ ഖ്യാതിയുള്ള ഒരു ബിസിനസ്സ് ഗ്രൂപ്പിന്റെ തലന്‍ നല്‍കിയ ഈ ആദരവ് സുനില്‍ ട്രൈസ്റ്റാറിലൂടെ നമ്മുടെ മലയാളി സമൂഹത്തിനും കൂടിയുള്ളതാണ്.

സുനില്‍ ട്രൈസ്റ്റാറിനെ അറിഞ്ഞുകൂടാത്ത മാധ്യമസ്ഥാപനങ്ങളും പ്രവര്‍ത്തകരും മലയാളികളും അമേരിക്കയിലുണ്ടാവില്ല. പല മലയാളി സംരംഭങ്ങള്‍ അരങ്ങില്‍ പ്രത്യക്ഷപ്പെടാതെ നില്‍ക്കുകയാണ് ഒരു മികച്ച സംഘാടകന്‍ കൂടിയായ ഈ കലാകാരന്‍.

ആലപ്പുഴ ജില്ലയില്‍ മാവേലിക്കരയില്‍ ഇറവന്‍കര സ്വദേശിയാണ് സുനില്‍ ട്രൈസ്റ്റാര്‍. ഇപ്പോള്‍ ന്യൂജേഴ്‌സിയില്‍ ഭാര്യ ആന്‌സി വേണി, മകന്‍ ജിതിന്‍, മകള്‍ ജെലീനാ, മകന്‍ ജോനാഥന്‍, അമ്മ അച്ചാമ്മ എന്നിവരോടൊപ്പം താമസം.

അമേരിക്കയിലെത്തി രണ്ട് ദശാബ്ദത്തിലേറെ ആയിട്ടും മാധ്യമങ്ങളില്‍ നിറഞ്ഞു കണ്ടിട്ടില്ല സുനില്‍ ട്രൈസ്റ്റാറിനെ. ട്രൈസ്റ്റാര്‍ എന്ന സ്റ്റുഡിയോയിലൂടെയാണ് തുടക്കം. ജീവസുറ്റ ചിത്രങ്ങളും ചലനചിത്രങ്ങളും അദ്ദേഹത്തെ മലയാളികളുടെയിടയില്‍ പ്രിയങ്കരനാക്കി. ഇവിടെയെല്ലാം ഒരു മാധ്യമപ്രവര്‍ത്തകന്റെ കൈയ്യൊതുക്കം ഇദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ കഴിവുകള്‍ പുറത്തറിയാന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹത്തെ തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തി.
ഒരു ദശാബ്ദത്തിലെ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് മലയാളി അസ്സോസിയേഷന്‍ ഓഫ് മേരിലാന്‍ഡ് (മാം) 'അച്ചീവ്‌മെന്‌റ് അവാര്‍ഡ് ഫോര്‍ ഇന്നവേഷന്‍ ഇന്‍ വിഷ്വല്‍ മീഡിയ' നല്‍കി ആദരിച്ചു. 2006 ല്‍ കേരളാ കള്‍ച്ചറല്‍ ആന്‍ഡ് സിവിക് സെന്ററിന്റെ അച്ചീവ്‌മെന്റ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് ഫോര്‍ കോണ്‍ട്രിബ്യൂഷന്‍ ടു മാസ്സ് മീഡിയ ലഭിച്ചു. 2008 ലും 2010 ലും ഏഷ്യാനെറ്റിനു വേണ്ടി തയ്യാറാക്കിയ അമേരിക്ക ടുഡേ, യു.എസ്. വീക്കിലി റൗണ്ട് അപ്പ് എന്നീ പരിപാടികള്‍ക്ക് ഫ്രെയിം അവാര്‍ഡ്, ബെസ്റ്റ് ഫോറിന്‍ പ്രൊഡ്യൂസ്ഡ് പ്രോഗ്രാം അവാര്‍ഡ് ലഭിച്ചു.
ഫൊക്കാനാ, ഫോമാ എന്നീ മലയാളി സംഘടനകളുടെ  പുരസ്‌കാരങ്ങള്‍, ചെറുതും വലുതുമായ നിരവധി സംഘടനകളുടെ പുരസ്‌കാരങ്ങള്‍ സുനില്‍ ട്രൈസ്റ്റാറിനെ തേടിയെത്തിയിട്ടുണ്ട്.

Eമലയാളിയുടെ സാരഥികളില്‍ ഒരാളാണു സുനില്‍. പ്രവാസികള്‍ക്കായി ആദ്യമായി ഒരു സമ്പൂര്‍ണ്ണ മലയാളം ചാനല്‍ എന്ന സങ്കല്പത്തിനു പിന്നിലെ മുഖ്യധൈര്യം ട്രൈസ്റ്റാരിന്റേതായിരുന്നു. മലയാളം ടെലിവിഷന്റെ സാക്ഷാത്കാരത്തിന് ഇദ്ദേഹം വഹിച്ച പങ്കും ടെലിവിഷന്‍ രംഗത്തെ സമഗ്രസംഭാവനകളുമാണ് ഇത്തരം പുരസ്‌കാരങ്ങള്‍ സുനില്‍ ട്രൈസ്റ്റാറിനെ തേടിയെത്താന്‍ കാരണം.

എന്നാല്‍ പുരസ്‌കാരങ്ങള്‍ക്കപ്പുറം അമേരിക്കന്‍ മലയാളികളുടെ അംഗീകാരവും ആത്മാര്‍ത്ഥമായ സ്‌നേഹവുമാണ് ഇദ്ദേഹം ഇഷ്ടപ്പെടുന്നത്. ഏറ്റവും വലിയ അവാര്‍ഡ് മലയാളികളുടെ പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ ഉള്ള പ്രതികരണവും ആത്മാര്‍ത്ഥതയുള്ള സഹകരണവുമാണെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു.

കേരളത്തിലും പുറത്തും നിരവധി മാധ്യമപ്രവര്‍ത്തകരുടെ ഉറ്റ ചങ്ങാതി കൂടിയായ സുനില്‍ ട്രൈസ്റ്റാര്‍ ഇന്ത്യാപ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകാംഗവും സജീവ പ്രവര്‍ത്തകനുമാണ്. അമേരിക്കയിലെ ടെന്‍ഷന്‍ നിറഞ്ഞ ജീവിത സാഹചര്യത്തിനിടയിലും ചാനലുകള്‍ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്കും മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി തനിക്ക് ലഭിച്ച എല്ലാ അംഗീകാരങ്ങളും സമര്‍പിക്കുകയാണ് അദ്ദേഹം. ഫോട്ടോകള്‍ക്കും പേരിനും അവാര്‍ഡുകള്‍ക്കുമായി ഓടി നടക്കുന്നവരുടെയിടയില്‍ വ്യത്യസ്തനാകുന്ന സുനില്‍ ട്രൈസ്റ്റാര്‍ മലയാളികള്‍ക്ക ഒരു ഉത്തമ മാതൃകയാണ്.


സുനില്‍ ട്രൈസ്റ്റാറിന്റെ ഇരുപതു വര്‍ഷത്തെ മാധ്യമ സപര്യയ്ക്ക്  പുരസ്‌കാരംസുനില്‍ ട്രൈസ്റ്റാറിന്റെ ഇരുപതു വര്‍ഷത്തെ മാധ്യമ സപര്യയ്ക്ക്  പുരസ്‌കാരംസുനില്‍ ട്രൈസ്റ്റാറിന്റെ ഇരുപതു വര്‍ഷത്തെ മാധ്യമ സപര്യയ്ക്ക്  പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക